ദുബൈ ബസ് അപകടം: മരിച്ചവരിൽ 12 ഇന്ത്യക്കാർ, എട്ട് മലയാളികളെ തിരിച്ചറിഞ്ഞു
text_fieldsദുബൈ: പെരുന്നാൾ സന്തോഷങ്ങൾക്കിടയിൽ ദുബൈ നഗരത്തെ നടുക്കി വ്യാഴാഴ്ച വൈകീട്ടുണ്ടായ ബസ് അപകടത്തിൽ മരിച്ചവരി ൽ കൂടുതലും ഇന്ത്യക്കാർ. ഒമാനിലെ മസ്കത്തിൽനിന്ന് 31 യാത്രക്കാരുമായി വന്ന മുവാസലാത്ത് ബസ് റാഷിദീയയിലെ സൈൻബേ ാർഡിൽ ഇടിച്ചുണ്ടായ അപകടത്തിൽ 17 പേരാണ് മരിച്ചത്. ഇതിൽ 12 പേർ ഇന്ത്യക്കാരാണെന്ന് ദുബൈ പൊലീസ് അധികൃതരും ഇന്ത് യൻ കോൺസുലേറ്റും സ്ഥിരീകരിച്ചു. എട്ടുപേർ മലയാളികളാണ്.
തിരുവനന്തപുരം സ്വദേശി ദീപ കുമാർ (40), തൃശൂർ തളിക്കുള ം സ്വദേശി ജമാലുദ്ദീൻ (49), തലശ്ശേരി സ്വദേശി ചോണക്കടവത്ത് ഉമ്മർ (65), മകൻ നബീൽ ഉമ്മർ (25), തൃശൂർ ചെമ്പൂക്കാവ് സ്വദേശി കിരൺ ജോണി (26), കോട്ടയം സ്വദേശി വിമൽ കുമാർ കാർത്തികേയൻ, രാജൻ പുതിയപുരയിൽ, വാസുദേവൻ വിഷ്ണുദാസ് എന്നിവരാണ് മരി ച്ച മലയാളികൾ. ഇന്ത്യക്കാരായ വിക്രം ജവാഹർ താക്കൂർ, ഫിറോസ്ഖാൻ, അസീസ് പത്താൻ, രേഷ്മ ഫിറോസ് ഖാൻ, റോഷ്നി മൂൽ ചന്ദാനി എന്നിവരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് പാകിസ്താനികളും ഒമാൻ, അയർലൻഡ് എന്നിവിടങ്ങ ളിൽനിന്നുള്ള ഒാരോരുത്തരും മരിച്ചവരിൽ ഉൾപ്പെടുന്നു. ഒമാൻ സ്വദേശിയായ ബസ് ഡ്രൈവറും ഹൈദരാബാദ് സ്വദേശിയായ മു ഹമ്മദ് മിർസ (20) എന്ന യുവാവും പരിക്കുകളോടെ ദുബൈ റാഷിദ് ആശുപത്രിയിലുണ്ട്.
പെരുന്നാൾ അവധി പ്രമാണിച്ച് ഒമാനിലെ ബന്ധുക്കളെയും സുഹൃത്തുക്കളെയും കാണാൻ പോയവരാണ് ബസിലുണ്ടായിരുന്നവരിൽ മിക്കവരും. ദുബൈ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ റാഷിദീയ എക്സിറ്റിൽവെച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. ബസിെൻറ മുൻവശത്ത് ഇരുന്നവരാണ് മരിച്ചവരെല്ലാം. ഉയരമുള്ള വാഹനങ്ങൾക്ക് അനുമതിയില്ലെന്ന് സൂചിപ്പിക്കുന്ന ബോർഡിൽ നിയന്ത്രണം വിട്ട ബസ് ഇടിച്ചുകയറുകയായിരുന്നു. സൂര്യപ്രകാശം തടയാൻ മറ വെച്ചിരുന്നതിനാൽ ബോർഡ് ശ്രദ്ധയിൽപ്പെട്ടില്ല എന്നാണ് ഡ്രൈവർ പൊലീസിന് നൽകിയ മൊഴിയെന്നറിയുന്നു.
മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ സംബന്ധിച്ച നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കോൺസുലർ ജനറൽ വിപുലിെൻറ നേതൃത്വത്തിൽ ശ്രമങ്ങൾ നടത്തിവരുന്നു. മൃതദേഹങ്ങളെത്തിച്ച റാഷിദ് ആശുപത്രിയിലും മോർച്ചറിയിലും സേവന പ്രവർത്തനങ്ങൾക്കായി മലയാളി സാമൂഹിക പ്രവർത്തകരാണ് മുന്നിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് ദുബൈയിൽനിന്ന് മസ്കത്തിലേക്കും തിരിച്ചുമുള്ള മുവാസലാത്ത് ബസ് സർവിസ് താൽകാലികമായി നിർത്തിവെച്ചിട്ടുണ്ട്.
ഇനി പോകില്ലമ്മേ..., വരുകയുമില്ല
തൃശൂർ: ഒറ്റ പ്രാവശ്യം..., പിന്നെ പോകില്ലമ്മേ...! ജോലി അന്വേഷിച്ച് ദുബൈയിലേക്ക് പോകും മുമ്പ് അമ്മക്ക് കിരൺ ജോണി ഉറപ്പ് കൊടുത്തു. അവെൻറ വാക്കുകൾ യാഥാർഥ്യമായി- അറം പറ്റിയത് പോലെ. അതെ, ഇനി അവൻ പോകില്ല. മടക്കമില്ലാത്ത ലോകത്തേക്ക് അവൻ എന്നെന്നേക്കുമായി യാത്രയായി. അവൻ ഇനി വരില്ലേല്ലാ എന്ന യാഥാർഥ്യത്തിന് മുന്നിൽ വാവിട്ട് കരയുകയാണ് ദുബൈ വാഹന അപകടത്തിൽ മരിച്ച പൂമല വട്ടായി വള്ളിത്തോട്ടത്തിൽ കിരൺ ജോണിയുടെ അമ്മ ജീന.
വള്ളിത്തോട്ടത്തിൽ ജോണി - ജീന ദമ്പതികൾക്ക് രണ്ട് ആൺമക്കളാണ്. മൂത്തമകൻ ജെറിൻ മുന്നേ ദുബൈയിൽ ജോലി തേടിയിരുന്നു. ഇളയ മകനും ഈ ആവശ്യവുമായി വന്നപ്പോൾ ഒറ്റപ്പെടുമെന്ന ആശങ്കയാണ് മാതാപിതാക്കൾ നിരുത്സാഹെപ്പടുത്താൻ കാരണം. ഇനി എന്ത് ചെയ്യാൻ...! അനുഭവിക്കുകയല്ലാതെ... പിതാവ് ജോണി വിലപിക്കുന്നു. നിർവികാരനാണ് അയാൾ. അമ്മക്ക് പക്ഷെ, നില കിട്ടുന്നില്ല. അവർ വാവിട്ടു കരയുകയാണ്. ആറ് മാസം മുമ്പ് സഹോദരൻ ജെറിൻ ജോണിെൻറ അടുത്തേക്ക് കിരൺ ജോണി പോകുേമ്പാഴത്തെ കാര്യങ്ങൾ പറഞ്ഞ് അവർ തോരാതെ കരയുന്നു.
അവൻ പോയി പണിയെടുത്ത് കൊണ്ടുവന്ന് കുടുംബം പോറ്റേണ്ട സാഹചര്യം വീട്ടിൽ ഉണ്ടായിരുന്നില്ല. പാരമ്പര്യമായി കർഷകനായ ജോണിക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നില്ല. അതിനാൽ ദിവസം പലകുറി വിളിച്ച് സുഖവിവരം അന്വേഷിക്കൽ പതിവായിരുന്നു. ദേശമംഗലം മലബാർ കോളജിൽ നിന്നും എൻജിനീയറിങ് ബിരുദം നേടിയ കിരൺ ദുബൈയിൽ ഫയർകോ ടെക്നിക്കൽ സർവിസസ് എന്ന ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ജനറൽ ഇലക്ട്രിക്കൽ എൻജിനീയർ തസ്തികയിലാണ് ജോലി ചെയ്തിരുന്നത്. സഹപ്രവർത്തകരും കൂട്ടുകാരും അടക്കം മസ്ക്കത്തിൽ പോയി തിരിച്ചുവരുന്നതിനിടെ ആയിരുന്നു അപകടം.
ദുബൈയിലെ ബസപകടത്തിൽ മരിച്ചതിൽ പാളിയത്തുവളപ്പ് സ്വദേശിയും
കല്യാശ്ശേരി: ദുബൈയിൽ വ്യാഴാഴ്ച വൈകീട്ട് ബസപകടത്തിൽ മരിച്ചവരിൽ മൊറാഴ പാളിയത്തുവളപ്പ് സ്വദേശി പുതിയപുരയിൽ രാജനും (48) ഉൾപ്പെടുന്നു. ദുബൈയിൽ സ്റ്റോർകീപ്പറായി ജോലി ചെയ്തുവരുകയായിരുന്നു. നാലുമാസം മുമ്പാണ് അവധി കഴിഞ്ഞ് ദുബൈയിലേക്ക് പോയത്. പാളിയത്തുവളപ്പിലെ പരേതനായ പുതിയപുരയിൽ ഗോപാലെൻറ മകനാണ്. മാതാവ്: നാരായണി. ഭാര്യ: സുജന. മകൾ: നേഹ. മരുമകൻ: രാഹുൽ.
ദുബൈ ബസപകടത്തിൽ മരിച്ചവരിൽ തലശ്ശേരിയിലെ ഉപ്പയും മകനും
തലശ്ശേരി: ദുബൈ ബസപകടത്തിൽ മരിച്ചവരിൽ തലശ്ശേരിക്കാരായ ഉപ്പയും മകനും. തലശ്ശേരി ജില്ല കോടതിക്ക് സമീപം സെറിനാസിൽ ചോനോക്കടവത്ത് ഉമ്മറും (65) മകൻ എ.ടി. നബീലുമാണ് (22) മരിച്ചത്. റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഉമ്മർ മേയ് 30നാണ് ദുബൈയിലെത്തിയത്. മസ്കത്തിലുള്ള മകൾ എ.ടി. ലുബ്നയെയും കുടുംബത്തെയും സന്ദർശിച്ച് ദുബൈയിലേക്ക് മടങ്ങുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടത്.
ഉമ്മറിെൻറയും മകൻ നബീലിെൻറയും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ബന്ധുക്കൾ ദുബൈ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. നബീൽ ദുബൈ എയർപോർട്ടിൽ എയ്റോനോട്ടിക് എൻജിനീയറാണ്. പരേതരായ മുഹമ്മദ്-ആസ്യ ദമ്പതികളുടെ മകനാണ് ഉമ്മർ. അവാലിൽ തൈക്കണ്ടി സെറീനയാണ് ഭാര്യ. മറ്റു മക്കൾ: ലുബ്ന (മസ്കത്ത്), അബ്ദുല്ല, ഹംന (തലശ്ശേരി സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂൾ വിദ്യാർഥിനി). മരുമകൻ: ഇജാസ് പറമ്പിൽ (ഏഴര). സഹോദരങ്ങൾ: സി.കെ. അബ്ദുറഹ്മാൻ, ഖാലിദ്, ഇസ്മായിൽ, ഇസ്ഹാഖ്, സുഹറ, റാബിയ.
ദുബൈ ബസപകടം: മരിച്ചവരിൽ പാമ്പാടി സ്വദേശിയും
കോട്ടയം: ദുബൈയിലുണ്ടായ ബസ് അപകടത്തിൽ മരിച്ചവരിൽ കോട്ടയം പാമ്പാടി സ്വദേശിയും. പാമ്പാടി പൊത്തൻപുറം വെണ്ടകം കാർത്തികയിൽ റിട്ട. ബാങ്ക് ഉദ്യോഗസ്ഥനും വിമുക്തഭടനുമായ കാർത്തികേയൻനായരുടെ മകൻ വിമൽ കാർത്തികേയനാണ് (35) മരിച്ചത്. ഇന്ത്യൻ സമയം വ്യാഴാഴ്ച ഉച്ചക്കാണ് അപകടമുണ്ടായതെന്ന് ബന്ധുക്കൾ ‘മാധ്യമ’ത്തോട് പറഞ്ഞു. പെരുന്നാൾ അവധിയായതിനാൽ മസ്കത്തിൽ ബിസിനസുകാരാനായ ജ്യേഷ്ഠൻ വിനോദിെനാപ്പം നാലുദിവസം താമസിച്ചശേഷമാണ് ദുബൈയിലേക്ക് മടങ്ങിയത്. ഒമാൻ ഗതാഗത വകുപ്പിെൻറ ബസിൽ ദുബൈയിലെ താമസസ്ഥലത്ത് എത്താൻ അഞ്ചുമിനിറ്റ് ബാക്കിനിൽക്കെയാണ് ദാരുണാന്ത്യം.
അടുത്ത ബസ് സ്റ്റോപ്പിലിറങ്ങാൻ കാറുമായെത്താൻ പുതുപ്പള്ളി സ്വദേശിയും സുഹൃത്തുമായ പ്രവീണിന് ഫോൺ ചെയ്തതിന് ശേഷമാണ് അപകടമുണ്ടായത്. ഇതാണ് ആളെ തിരിച്ചറിയാൻ സഹായകമായത്. വെള്ളിയാഴ്ച പുലർച്ച നാലിനാണ് ബന്ധുക്കൾ വിവരമറിഞ്ഞത്. മൃതദേഹം വിട്ടുകിട്ടാനുള്ള നടപടിക്രമങ്ങൾക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഇടപെട്ട് അപേക്ഷ നൽകിയിട്ടുണ്ട്. വിമൽ ദുബൈ പ്രെട്ടിയം കമ്പനി സീനിയർ അക്കൗണ്ടൻറാണ്. ഭാര്യ: പൂർണിമ (ഐ.സി.ഡി.എസ് സൂപ്പർവൈസർ, തൃശൂർ), ഏക മകൻ: ദേവാംഗ് (മൂന്നു വയസ്സ്). മാതാവ്: ചന്ദ്രകുമാരി (റിട്ട. അധ്യാപിക). സഹോദരങ്ങൾ: വിനോദ് (മസ്കത്), ശ്രീവിദ്യ (അധ്യാപിക-തൃക്കൊടിത്താനം അയർക്കാട്ടുവയൽ പയനിയർ യു.പി.എസ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.