Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബി​സി​ന​സ്...

ബി​സി​ന​സ് എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് സൈ​ഫി രൂ​പാ​വാ​ല​ക്ക്

text_fields
bookmark_border
ബി​സി​ന​സ് എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ് സൈ​ഫി രൂ​പാ​വാ​ല​ക്ക്
cancel
camera_alt

ഐ.സി.എ.ഐ അബൂദബി ചാപ്റ്റര്‍ ചെയര്‍മാന്‍ ജോണ്‍ ജോര്‍ജ്​, വൈസ് ചെയര്‍മാന്‍ കൃഷ്ണന്‍ എന്‍.വി എന്നിവരിൽ നിന്ന്​ ലുലു ഗ്രൂപ്പ് സി.ഇ.ഒ. സെയ്ഫി രൂപാവാല ബിസിനസ് എക്സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങുന്നു

അ​ബൂ​ദ​ബി: ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ചാ​ര്‍ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്​​സ് ഓ​ഫ് ഇ​ന്ത്യ (ഐ.​സി.​എ.​ഐ) അ​ബൂ​ദ​ബി ചാ​പ്റ്റ​റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ ബി​സി​ന​സ് എ​ക്‌​സ​ല​ന്‍സ് അ​വാ​ര്‍ഡ്​ ലു​ലു ഗ്രൂ​പ് സി.​ഇ.​ഒ സൈ​ഫി രൂ​പാ​വാ​ല​ക്ക്. വാ​ര്‍ഷി​ക അ​ന്താ​രാ​ഷ്ട്ര സെ​മി​നാ​റി​ലാ​ണ് അ​വാ​ര്‍ഡ് സ​മ്മാ​നി​ച്ച​ത്. ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന് ന​ല്‍കി​യ മ​ഹ​ത്താ​യ സം​ഭാ​വ​ന​ക​ള്‍, മി​ക​ച്ച നേ​തൃ​ത്വം, നൂ​ത​ന ബി​സി​ന​സ് ത​ന്ത്ര​ങ്ങ​ള്‍, കോ​ര്‍പ​റേ​റ്റ് ലോ​ക​ത്തെ മി​ക​വി​നു​ള്ള പ്ര​തി​ബ​ദ്ധ​ത എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്താ​ണ് നാ​ലു പ​തി​റ്റാ​ണ്ടോ​ള​മാ​യി ലു​ലു ഗ്രൂ​പ്പി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന സൈ​ഫി രൂ​പാ​വാ​ല​യെ അ​വാ​ര്‍ഡി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്.

അ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​ര്‍ഗ​നി​ര്‍ദേ​ശ​ത്തി​നു​കീ​ഴി​ല്‍, ഗു​ണ​നി​ല​വാ​രം, വി​ശ്വാ​സ്യ​ത, മി​ക​വ് തു​ട​ങ്ങി​യ പ്ര​ശ​സ്തി​യോ​ടെ മേ​ഖ​ല​യി​ലെ മു​ന്‍നി​ര ക​മ്പ​നി​ക​ളി​ലൊ​ന്നാ​യി ലു​ലു ഗ്രൂ​പ് വ​ള​ര്‍ന്നു. റീ​ട്ടെ​യി​ല്‍, റി​യ​ല്‍ എ​സ്റ്റേ​റ്റ്, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​ക​ളി​ലും അ​ദ്ദേ​ഹം മു​ന്‍നി​ര​യി​ല്‍നി​ന്ന് ക​മ്പ​നി​യെ ന​യി​ച്ച​താ​യും ഐ.​സി.​എ.​ഐ ഭാ​ര​വാ​ഹി​ക​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEBusiness Excellence Award
News Summary - Business Excellence Award- u.a.e
Next Story