ബിസിനസ് സ്കൂൾ ഇന്റർനാഷനൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു
text_fieldsബിസിനസ് സ്കൂൾ ഇന്റർനാഷനൽ ആദ്യ ബാച്ച് ബിരുദദാന ചടങ്ങ്
ദുബൈ: ബിസിനസ് ഉടമകളുടെ വളർച്ചക്കായി ബിസിനസ് സ്ട്രാറ്റജികൾ, സിസ്റ്റം ക്രിയേഷൻ, ആഗോള വിപുലീകരണം എന്നിവയിൽ പഠനവും കൺസൾട്ടിങ്ങും നൽകുന്ന ബിസിനസ് സ്കൂൾ ഇന്റർനാഷനലിന്റെ ദുബൈയിലെ ആദ്യ ബാച്ചിന്റെ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
ദുബൈ മില്ലേനിയം എയർപോർട്ട് റോഡ് ഹോട്ടലിൽ നടന്ന ചടങ്ങിൽ ഉന്നത ഉദ്യോഗസ്ഥരും, പ്രമുഖ സംരംഭകരും, ക്ഷണിക്കപ്പെട്ട അതിഥികൾ, വിദ്യാർഥികൾ, അവരുടെ കുടുംബാംഗങ്ങൾ എന്നിവരടക്കം നിരവധിപേർ പങ്കെടുത്തു. ബിസിനസ് ഉടമകൾക്ക് ബിസിനസുകളിൽ വിജയമാർഗങ്ങൾ തുറന്നുകൊടുക്കുക എന്നതാണ് ബിസിനസ് സ്കൂൾ ഇന്റർനാഷനലിന്റെ ലക്ഷ്യം.
ബിസിനസ് ഉടമകൾക്ക് മുന്നോട്ടുപോകാൻ സഹായിക്കുന്ന എക്സിക്യൂട്ടിവ് പി.ജി.ഡി.ബി.എം കോഴ്സ് ബി സ്കൂൾ ബിസിനസ് ഇന്റർനാഷനലിന്റെ ഒരു പ്രധാന ചുവടുവെപ്പാണ്. ബിസിനസ് സ്കൂൾ ഇന്റർനാഷനൽ, കേരളത്തിൽ ഇതിനകം തന്നെ അഞ്ച് ബാച്ചുകൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ടെന്ന് ദി ബി സ്കൂൾ അക്കാദമിക് ഡീൻ ഫൈസൽ പി. സെയ്ദ്, ഡയറക്ടർമാരായ ശിഹാബുദ്ദീൻ പന്തക്കൻ ജാബിർ മണ്ണിങ്ങൽ, പി. അബുതാഹിർ എന്നിവർ അറിയിച്ചു. എക്സിക്യൂട്ടിവ് പി.ജി.ഡി.ബി.എം കോഴ്സ്, സംരംഭകർക്കും ബിസിനസ് ലീഡർമാർക്കും ആഗോള തലത്തിൽ വ്യക്തമായ നേട്ടങ്ങൾ കൈവരിക്കാൻ സഹായിക്കുന്ന മികച്ച മാർഗമാണെന്ന് ആദ്യബാച്ചിലെ വിദ്യാർഥി കൂടിയായ ശംസുദ്ദീൻ നെല്ലറ അഭിപ്രായപ്പെട്ടു.
പ്ലസ്ടു പൂർത്തിയായവർക്ക് യു.കെ കേന്ദ്രീകരിച്ച് എച്ച്.ആർ പ്രോഗ്രാമും ഇന്റർനാഷനൽ സ്കൂളും ആരംഭിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ശിഹാബുദ്ദീൻ പന്തയ്ക്കൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.