ബിസിനസ് വിസ ചട്ടങ്ങൾ ഏകീകരിക്കാൻ സൗദി മന്ത്രിസഭ തീരുമാനം സ്വകാര്യ സ്കൂളുകളുടെ കെട്ടിടം: നിയന്ത്രണങ്ങളിൽ മാറ്റം
text_fieldsറിയാദ്: താൽക്കാലിക, സീസണൽ ബിസിനസ് വിസകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളും നടപടിക്രമങ്ങളും ഏകീകൃതമാക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. സ്വകാര്യ സ്കൂളുകളുടെ ഭൂവിനിയോഗം സംബന്ധിച്ച നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി. ജിദ്ദയിലെ അൽസലാം കൊട്ടാരത്തിൽ സൽമാൻ രാജാവിെൻറ അധ്യക്ഷതയിലായിരുന്നു യോഗം. ഇൗ വർഷത്തെ ഹജ്ജ് തീർഥാടനം അനായാസമായും സുരക്ഷിതമായും സംഘടിപ്പിച്ചതിന് ബന്ധപ്പെട്ട വകുപ്പുകളേയും ഉദ്യോഗസ്ഥരെയും യോഗം അഭിനന്ദിച്ചു.
വ്യവസായ നഗരങ്ങളുടെയും ടെക്നോ പാർക്കുകളുടെയും മേൽനോട്ടത്തിന് ഡയറക്ടർ ബോർഡ് രൂപവത്കരിച്ചു. മൂന്നുവർഷമാണ് ബോർഡിെൻറ കാലാവധി. സ്വകാര്യ വ്യവസായ രംഗത്തുനിന്നുള്ള ആറ് പ്രതിനിധികളെ ഡയറക്ടർമാരായി ബോർഡിൽ ഉൾപ്പെടുത്തി. മുനിസിപ്പാലിറ്റി (ബലദിയ) പ്രവിശ്യ സെക്രട്ടറിയേറ്റ് (അമാന) ആക്കി ഉയർത്താനുള്ള ചട്ടങ്ങൾ ക്രമീകരിച്ചു. ശാസ്ത്ര, വിദ്യാഭ്യാസ രംഗങ്ങളിലെ സഹകരണത്തിന് ബ്രിട്ടൻ, വടക്കൻ അയർലാൻഡ്, സൗദി വിദ്യാഭ്യാസ മന്ത്രാലയങ്ങൾ തമ്മിലുണ്ടാക്കിയ ധാരണാപത്രത്തിന് അംഗീകാരം നൽകി.
എണ്ണ, പ്രകൃതി വാതക മേഖലയിൽ സൗദിക്കും ഇറാഖിനും സഹകരിച്ച് പ്രവർത്തിക്കാൻ ഇരുരാജ്യങ്ങളുടെയും ഉൗർജ മന്ത്രാലയങ്ങൾ ചേർന്ന് രൂപപ്പെടുത്തിയ കരാറിന് അംഗീകാരം നൽകുകയും അനന്തരനടപടികൾക്ക് അയക്കുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര സാേങ്കതിക ഗവേഷണ രംഗങ്ങളിലെ സഹകരണത്തിന് സൗദി, ഇറാഖ് വിദ്യാഭ്യാസ മന്ത്രാലയങ്ങളുണ്ടാക്കിയ ധാരണാപത്രത്തിെൻറ കരട് രൂപം പരിേശാധിക്കുകയും അന്തിമ രൂപത്തിെൻറ പൂർത്തീകരണത്തിന് നിർദേശിക്കുകയും ചെയ്തു. പബ്ലിക് പ്രോസിക്യൂഷൻ രംഗവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അൽജീരിയൻ നീതിന്യായ വകുപ്പും സൗദി നീതി മന്ത്രാലയവും തമ്മിലുള്ള സഹകരണത്തിനുള്ള കരട് ധാരണാപത്രത്തിനും അംഗീകാരം നൽകി. പൊതുസ്വത്ത് പരിപാലന വകുപ്പ് ‘സ്റ്റേറ്റ്സ് റിയൽ എസ്റ്റേറ്റ് അതോറിറ്റി’ എന്നാക്കി പുനർനാമകരണം ചെയ്തു. ഇതിെൻറ ഭരണനടത്തിപ്പിന് ഒരു ജനറൽ കമീഷൻ രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.