വരാനിരിക്കുന്നത് തിരക്കേറിയ ദിനങ്ങൾ
text_fieldsദുബൈ: യാത്രാവിലക്കുകൾ മാറുകയും എക്സപോ 2020 അടുക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ദുബൈ വിമാനത്താവളത്തെ കാത്തിരിക്കുന്നത് തിരക്കേറിയ ദിനങ്ങൾ. ഈ വർഷം ആദ്യ ആറ് മാസത്തിൽ 10.6 ദശലക്ഷം യാത്രക്കാരെ സ്വീകരിക്കുകയും യാത്രയയക്കുകയും ചെയ്ത വിമാനത്താവളം രണ്ടാം പാദത്തിൽ പ്രതീക്ഷിക്കുന്നത് ഇരട്ടിയിലേറെ യാത്രക്കാരെയാണ്. ഇന്ത്യ ഉൾപെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രാവിലക്ക് പിൻവലിച്ചതോടെ ദിവസവും പതിനായിരക്കണക്കിന് യാത്രക്കാർ ഒഴുകിയെത്തി തുടങ്ങി.
യു.കെയുടെ റെഡ് ലിസ്റ്റിൽ നിന്ന് യു.എ.ഇയെ ഒഴിവാക്കിയതോടെ ഇവിടെ നിന്നുള്ള യാത്രക്കാരുടെയും ഒഴുക്ക് പ്രതീക്ഷിക്കുന്നുണ്ട്. എക്സ്പോയിലേക്ക് മാത്രം രണ്ട് കോടി സന്ദർശകരെയാണ് കാത്തിരിക്കുന്നത്. ഇതിന് പുറമെ ദുബൈ എയർഷോ ഉൾപെടെയുള്ള സുപ്രധാന ഇവൻറുകളിേലക്കും വിദേശ യാത്രക്കാർ നിരവധിയെത്തും. എയർപോർട്ട് കൗൺസിൽ ഇൻറർനാഷനൽ (എ.സി.ഐ) പുറത്തിറക്കിയ പുതിയ പട്ടികയിലും ഏറ്റവും തിരക്കേറിയ വിമാനത്താവളം ദുബൈ തന്നെയാണ്. തുടർച്ചയായ ഏഴാം വർഷമാണ് ദുബൈ ഈ സ്ഥാനം നിലനിർത്തുന്നത്. മിഡ്ൽ ഈസ്റ്റിലെ രണ്ടാം സ്ഥാനത്തുള്ള വിമാനത്താവളത്തിനേക്കാൾ ഇരട്ടി യാത്രികരാണ് ദുബൈയിൽ എത്തുന്നത്.
കോവിഡിന് മുൻപുള്ള സാഹചര്യവുമായി താരതമ്യം ചെയ്യുേമ്പാൾ 68 ശതമാനം സർവീസുകളും തിരിച്ചുപിടിച്ചിട്ടുണ്ട്. ഈ വർഷം രണ്ടാം പാദത്തിൽ 5.71 ലക്ഷം ടൺ കാർഗോയാണ് ദുബൈയിലെത്തിയത്. ആദ്യ ആറ് മാസത്തിൽ 11 ലക്ഷം ടണ്ണാണ് എത്തിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.7 ശതമാനം വർധനവ്.
ജനുവരി മുതൽ ജൂൺ വരെ 99,392 വിമാനസർവീസുകൾ നടന്നു. വരും മാസങ്ങളിൽ ഇരട്ടിയിലേറെ യാത്രക്കാരെത്തുമെന്ന് എയർപോർട്ട് സി.ഇ.ഒ പോൾ ഗ്രിഫിത്സ് പറഞ്ഞു.
ടെർമിനൽ ഒന്നും കോൺകോഴ്സ് ഡിയും വീണ്ടും തുറന്നത് യാത്രികരെ പ്രതീക്ഷിച്ചാണ്. എമിറേറ്റ്സും ൈഫ്ലദുബൈയും കൂടുതൽ നഗരങ്ങളിലേക്ക് സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇൗ ആഴ്ച പ്രതീക്ഷിക്കുന്നത് പത്ത് ലക്ഷം യാത്രികരെ
ഇൗ വർഷത്തെ ഏറ്റവും തിരക്കേറിയ വാരാന്ത്യമാണ് ദുബൈ വിമാനത്താളവത്തിൽ ഇൗ ആഴ്ച പ്രതീക്ഷിക്കുന്നത്. യാത്രാവിലക്ക് മാറിയതിനാൽ ആഗസ്റ്റ് 12 മുതൽ 22 വരെ പത്ത് ലക്ഷം യാത്രികരെങ്കിലും എത്തുമെന്നാണ് കണക്ക് കൂട്ടൽ. ദിവസവും ലക്ഷം യാത്രികരെയാണ് പ്രതീക്ഷിക്കുന്നത്. അവധിക്കാലം അവസാനിക്കുന്നതോടെ കുടുംബങ്ങൾ യു.എ.ഇയിലേക്ക് തിരികെയെത്തും. ആഗസ്റ്റ് 31നാണ് അവധി അവസാനിക്കുന്നത്.
തിരക്ക് കണക്കിലെടുത്ത് യാത്രികരും ഇവരെ കൂട്ടാൻ എത്തുന്നവരും മുൻകരുതൽ പാലിക്കണമെന്നും തിരക്ക് കൂട്ടരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
എയർപോർട്ടിൽ എത്തുന്നതിന് മുൻപ് ടെർമിനൽ ഏതാണെന്ന് ഉറപ്പിക്കുക, യാത്ര ചെയ്യുന്ന രാജ്യത്തിെൻറ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാനുള്ള രേഖകൾ കൈയിലുണ്ടെന്ന് ഉറപ്പാക്കുക, പാർക്കിങിലെ വാലറ്റ് സേവനം ഉപയോഗിക്കുക, വിമാനത്താളവത്തിന് മുൻവശത്തെ ട്രാഫിക് നിയമങ്ങൾ അനുസരിക്കുക, മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് അധികൃതർ മുൻപോട്ടുവെച്ചിരിക്കുന്നത്.
ഇന്ത്യ തന്നെ ഫേവ്റൈറ്റ്
യാത്രാവിലക്കിനിടയിലും ദുബൈ വിമാനത്താവളത്തിൽ ഏറ്റവും കൂടുതൽ യാത്രികരെത്തിയത് ഇന്ത്യയിൽ നിന്ന്. ആദ്യ ആറ് മാസത്തെ കണക്ക് പ്രകാരം 19 ലക്ഷം ഇന്ത്യക്കാരാണ് ദുബൈ വിമാനത്താവളം വഴി വന്നുപോയത്. രണ്ടാം സ്ഥാനത്തുള്ള പാകിസ്താനിൽ നിന്ന് ഏഴ് ലക്ഷം യാത്രികരാണ് സഞ്ചരിച്ചത്. റഷ്യയും ഈജിപ്തും നാല് ലക്ഷം വീതം യാത്രക്കാരെ എത്തിച്ചു. നഗരങ്ങളുടെ കണക്ക് നോക്കിയാൽ എത്യോപ്യയിലെ അഡിസ് അബാബയാണ് മുന്നിൽ (3.54 ലക്ഷം യാത്രികർ). ഈജിപ്തിലെ കെയ്റോയും (3.45 ലക്ഷം) റഷ്യയിലെ മോസ്കോയും (3.44 ലക്ഷം) തൊട്ടുപിന്നാലെയെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.