ദുബൈയിൽ തിരക്കേറിയ റസ്റ്റാറൻറ് പൂട്ടി; ജിമ്മിന് പിഴ
text_fieldsദുബൈ: കോവിഡ് മുൻകരുതൽ ശക്തമാക്കുന്നതിെൻറ ഭാഗമായി ദുബൈ എക്കോണമി നടത്തിയ പരിശോധനയിൽ വിവിധ സ്ഥാപനങ്ങൾക്കെതിരെ നടപടി. സാമൂഹിക അകലം പാലിക്കാത്ത റസ്റ്റാറൻറുകൾ പൂട്ടിയപ്പോൾ ജിമ്മുകൾക്ക് പിഴയിട്ടു.
സൗജന്യ ഭക്ഷണ വിതരണത്തെ തുടർന്ന് ജനങ്ങൾ തടിച്ചുകൂടിയതിെൻറ അടിസ്ഥാനത്തിലാണ് സത്വയിലെ റസ്റ്റാറൻറ് അടച്ചുപൂട്ടിയത്. ജീവനക്കാർ മാസ്ക് ധരിക്കാത്തതും സാമൂഹിക അകലം പാലിക്കാത്തതും മുൻനിർത്തിയാണ് ജിമ്മുകൾക്ക് പിഴയിട്ടത്.
ദുബൈ സ്പോർട്സ് കൗൺസിലിെൻറ സഹകരണത്തോടെയായിരുന്നു പരിശോധന. അതേസമയം, 578 സ്ഥാപനങ്ങൾ മുൻകരുതൽ നിർദേശം പാലിക്കുന്നതായും കണ്ടെത്തി. മുൻകരുതൽ പാലിക്കാത്തത് ശ്രദ്ധയിൽപെട്ടാൽ ദുബൈ കൺസ്യൂമർ ആപ് വഴിയോ 600545555 എന്ന നമ്പറിലോ വെബ്സൈറ്റ് വഴിയോ (consumerrights.ae) വിവരം അറിയിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.