ബട്ടർൈഫ്ല കഫ്ത്താൻ ഫറാഷ
text_fieldsചിത്രശലഭം എന്നർഥം വരുന്ന ഫറാഷ എന്ന പേരും ഇതിന് ഉപയോഗിക്കുന്നുണ്ട്. പേര് പോലെ ചിറകുകളുമായി പാറിപ്പറക്കുന്ന സ്റ്റൈലാണിതിന്. പാർട്ടികളിലും ഓഫിസിലും ബീച്ചുകളിലുമെല്ലാം ഉപയോഗിക്കാവുന്ന ബട്ടർൈഫ്ല കഫ്ത്താൻ 14ാം നൂറ്റാണ്ട് മുതൽ തുർക്കി, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ ഉപയോഗിച്ച് വരുന്നു. മുൻപ് ഇത് പരമ്പരാഗത വസ്ത്രമായിരുന്നെങ്കിൽ ഇപ്പോൾ സ്റ്റൈലിഷ് ഡ്രസാണ്. പുരുഷൻമാരും ഉപയോഗിക്കാറുണ്ട്, രൂപത്തിൽ വ്യത്യാസമുണ്ടെന്ന് മാത്രം. സിൽക്ക്, കോട്ടൺ, വൂൾ തുടങ്ങി എല്ലാ തരം തുണികളിലും ബട്ടർൈഫ്ല കഫ്ത്താൻ ഉപയോഗിക്കുന്നു.
ചില ടിപ്സുകൾ
ബീച്ചുകളിൽ നീന്താനിറങ്ങുന്നവർ ഓർഗാനിക് തുണികൊണ്ടുള്ള കഫ്ത്താനാണ് ഉപയോഗിക്കേണ്ടത്. സ്യൂട്ട് പോലുള്ള വസ്ത്രങ്ങൾ ധരിക്കുന്നവർ ശരീരം കവർ ചെയ്യാനാണ് ഇതുപയോഗിക്കുന്നത്. കനം കുറഞ്ഞതിനാൽ സൂര്യനിൽ നിന്നും തണുത്ത കാറ്റിൽ നിന്നും സംരക്ഷണം ലഭിക്കും. ബീച്ചിൽ നിന്ന് നേരെ റസ്റ്റാറൻറിലേക്കാണ് പോകുന്നതെങ്കിൽ കൂടുതലൊന്നും ചെയ്യേണ്ടതില്ല, ഒരു ബെൽറ്റ് മാത്രം കെട്ടിയാൽ മതി. അതോടെ സ്റ്റൈലിഷ് ഡ്രസായി രൂപാന്തരപ്പെടും.
പാർട്ടികളിൽ ഉപയോഗിക്കുേമ്പാൾ സിൽക്കിലോ ട്രാൻസ്പെരേൻറാ ആയ തുണിയാണ് ഉചിതം. ബെൽറ്റിെൻറയും കഴുത്തിെൻറയും ഭാഗത്ത് വർക്ക് കൊടുക്കാം. റിച്ച് വർക്ക് കൊടുത്താൽ റോയൽ ലുക്ക് കിട്ടും. വിലകൂടിയ ജൂവലറികളും ഒപ്പം ഇടാം.
പാർട്ടികളിൽ ഹെവി നെക്ളേസ് ഉപയോഗിക്കരുത്. വസ്ത്രങ്ങൾക്ക് തന്നെ ഹെവി ലുക്കുള്ളതായതിനാൽ സിംപിൾ നെക്ളേസാണ് ഉചിതം. മെറ്റാലിക് ഷൂസ് ഉപയോഗിക്കാം. പാർട്ടികളിൽ പഴ്സിന് പകരം ക്ലച്ചസ് ഉപയോഗിക്കുന്നതാണ് നല്ലത്. ചെറിയ ഡെക്കറേറ്റീവായ കല്ലുകൾ വെച്ച ക്ലച്ചസുകൾ കൈയിൽ പിടിക്കാം.
കാഷ്വലായി ധരിക്കുേമ്പാൾ ലെതറിെൻറ ഫ്ലാറ്റ് ചെരുപ്പാണ് കൂടുതൽ ചേരുന്നത്. വി നെക്ക് ഷെയ്പിൽ വരുന്ന ലൂസ്ഫിറ്റും സൺഗ്ലാസും ഷോൾഡർ ബാഗും ചേർന്നാൽ കഫ്ത്താൻ പൊളിക്കും. വീതിയുള്ള, ഡെക്കറേറ്റീവായ ലെതർ ബെൽറ്റ് ഉപയോഗിച്ചാൽ സ്ലിം ലുക്ക് കിട്ടും. ഹിജാബ് ഉപയോഗിക്കുന്നവർ ബ്രൈറ്റ് കളർ ഹിജാബ് ഇടുന്നതാവും ഉചിതം.
സമ്മർ വെയറായി ഉപയോഗിക്കുേമ്പാൾ ഷർട്ടിെൻറ നീളത്തിലുള്ള കഫ്ത്താനായി ഉപയോഗിക്കണം. സിൽക്കും കോട്ടണും ഇതിനായി ഉപയോഗിക്കാം.
നൈറ്റ് വെയറായും കഫ്ത്താൻ ഉപയോഗിക്കുന്നവരുണ്ട്. ലൂസ് ഫിറ്റഡായതിനൽ ഉറക്കം കൂടുതൽ സുഖകരമാകും. കോട്ടൺ പോലുള്ള സോഫ്റ്റ് തുണികൾ ഉപയോഗിച്ചാൽ സുഖനിദ്ര ലഭിക്കും.
ബട്ടർൈഫ്ല കഫ്ത്താൻ പല നീളത്തിൽ വരുന്നുണ്ട്. ഷർട്ട് ലെങ്താണെങ്കിൽ ജീൻസാണ് ഉപയോഗിക്കേണ്ടത്. കാഷ്വൽ ഔട്ടിങിന് ഇതാണ് നല്ലത്. ബാഗും ചെറിയ പഴ്സും ഇതിനൊപ്പം ചേർക്കാം. ഓഫിസിൽ ധരിക്കാനാണെങ്കിൽ ലെഗിൻസിനൊപ്പം ലെങ്തിയായ കഫ്ത്താൻ ഉപയോഗിക്കാം. പ്രിൻറഡാണ് നല്ലത്. പാർട്ടികളിൽ നിലംമുട്ടുന്ന തരത്തിലെ (േഫ്ലാർ ലെങ്ത്) കഫ്ത്താനും ഉപയോഗിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.