ആദരമേറ്റുവാങ്ങി അഹല്യ മെഡിക്കൽ ക്ലിനിക്
text_fieldsഅൽഐൻ അഹല്യ മെഡിക്കൽ ക്ലിനിക്കിൽ നടന്ന ചടങ്ങിൽ മെഡിക്കൽ ക്ലിനിക് അഡ്മിനിസ്ട്രേറ്റർ പ്രസാദ് ‘മാധ്യമം കുടുംബം’ ഹാപ്പിനസ് എഡിഷൻ ഡോ. ബേബിക്ക്
നൽകി വിതരണോദ്ഘാടനം നിർവഹിക്കുന്നു
അൽഐൻ: മഹാമാരിക്കാലത്ത് രാജ്യത്തെയും ജനങ്ങളെയും സുരക്ഷിതമാക്കാൻ സ്വന്തം ജീവനും ജീവിതവും മറന്ന് പൊരുതിയവർക്ക് 'മാധ്യമം' നൽകുന്ന ആദരവ് അൽഐൻ അഹല്യ മെഡിക്കൽ ക്ലിനിക്കിലെ ആരോഗ്യപ്രവർത്തകർ സന്തോഷത്തോടെ ഏറ്റുവാങ്ങി. തങ്ങളുടെ തൊഴിലും സേവനവും അംഗീകരിക്കപ്പെട്ടുവെന്നതിെൻറ തെളിവാണ് മാധ്യമം നൽകുന്ന ഇൗ പുതുവത്സര സമ്മാനമെന്ന് ക്ലിനിക്കിലെ ഡോക്ടർമാരും നഴ്സുമാരും പാരാമെഡിക്കൽ സ്റ്റാഫും അഭിപ്രായപ്പെട്ടു. അഹല്യ മെഡിക്കൽ ക്ലിനിക് അഡ്മിനിസ്ട്രേറ്റർ പ്രസാദ് 'മാധ്യമം കുടുംബം' ഹാപ്പിനസ് എഡിഷൻ ഡോ. കല ബേബിക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. 'ഗൾഫ് മാധ്യമം' പ്രതിനിധി ശമീറുൽ ഹഖ് തിരുത്തിയാട്, നസീർ ചെറുവാടി എന്നിവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.