2027ഓടെ ദുബൈയിലെ ടാക്സികൾ പരിസ്ഥിതി സൗഹൃദമാക്കും
text_fieldsദുബൈ: 2027ഓടെ ദുബൈയിലെ 100 ശതമാനം ടാക്സികളും പൂർണമായും പരിസ്ഥിതി സൗഹൃദമായി മാറുമെന്ന് ആർ.ടി.എ അറിയിച്ചു.
2020ഓടെ 50 ശതമാനം ടാക്സികളും ഇലക്ട്രിക്, ൈഹബ്രിഡ് (വൈദ്യുതിയും ഇന്ധനവും മാറി ഉപയോഗിക്കാവുന്നത്) സംവിധാനത്തിലേക്ക് മാറി. 4683 ടാക്സികളാണ് ഇത്തരത്തിൽ മാറിയതെന്നും ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ മുഹമ്മദ് അൽ തായർ പറഞ്ഞു. ടാക്സികളിൽ 4510 എണ്ണവും ലിമോസിനുകളിൽ 173 എണ്ണവുമാണ് ഇലക്ട്രിക്, ഹൈബ്രിഡ് ആയത്.
ലോകത്തിൽ ആദ്യമായി പൂർണമായും പരിസ്ഥിതി സൗഹൃദ ടാക്സികൾ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആർ.ടി.എയുടെ പ്രവർത്തനം. യു.എ.ഇ വിഷൻ 2021, ദുബൈ എനർജി സ്ട്രാറ്റജി 2030 എന്നിവയുടെ ഭാഗമായാണ് ഹരിതവാഹനങ്ങൾ നിരത്തിലിറക്കുന്നത്.
ടാക്സികൾ വഴിയുള്ള കാർബൺ ബഹിർഗമനം കുറക്കാനും ലക്ഷ്യമിടുന്നു. ആറ് വർഷത്തെ പദ്ധതിയാണ് നിലവിൽ തയാറാക്കിയിരിക്കുന്നത്. 2025ഓടെ 80 ശതമാനം ടാക്സികളും പരിസ്ഥിതി സൗഹൃദമാകുേമ്പാൾ 2027ൽ ഇത് നൂറ് ശതമാനത്തിലേക്കെത്തും. ഇന്ധനവും വൈദ്യുതിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഹൈബ്രിഡ് വാഹനങ്ങളുടെ പരീക്ഷണ ഓട്ടം മേഖലയിൽ ആദ്യമായി നടത്തിയത് ആർ.ടി.എയാണ്.
ഇത് വിജയകരമായതിനെ തുടർന്നാണ് കൂടുതൽ ഹൈബ്രിഡ് ടാക്സികൾ നിരത്തിലിറക്കിയത്. ഇതുവഴി 34 ശതമാനം ഇന്ധനലാഭം ഉണ്ടാക്കാൻ കഴിഞ്ഞു. കാർബൺ ബഹിർഗമനം 34 ശതമാനം കുറഞ്ഞു. 2017ൽ സ്വയം നിയന്ത്രിക്കാവുന്ന ടെസ്ല ഇലക്ട്രിക് വാഹനങ്ങൾ ആർ.ടി.എ നിരത്തിലിറക്കി. 2019 ഡിസംബറിൽ ദുബൈ വിമാനത്താവളത്തിൽ ലിമോസിൻ സർവിസിെൻറ ഭാഗമായി മിഡിൽ ഈസ്റ്റിലെ ആദ്യ ഹൈഡ്രജൻ പവർ ടാക്സിയുടെ പരീക്ഷണ ഓട്ടം നടത്തി.
ഈ വാഹനങ്ങളുടെ എൻജിൻ കാര്യക്ഷമത, പരിസ്ഥിതി സൗഹൃദ സാധ്യതകൾ, പരിപാലനച്ചെലവ് തുടങ്ങിയവ നിരീക്ഷിച്ചുവരുകയാണെന്നും മത്താർ അൽ തായർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.