ബൈറൂത് സ്ഫോടനം: ലബനാന് സഹായവുമായി യു.എ.ഇ
text_fieldsലബനാനിലേക്കുള്ള മെഡിക്കൽ സഹായം വിമാനത്തിൽ കയറ്റുന്നു
ദുബൈ: ബൈറൂത് സ്ഫോടനത്തെ തുടർന്ന് ലബനാന് സഹായവുമായി യു.എ.ഇ. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ആഹ്വാനപ്രകാരമാണ് മെഡിക്കൽ സംഘത്തെയും ചികിത്സ സഹായവും ലബനാനിലേക്ക് അയച്ചത്.
ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം, ലോകാരോഗ്യ സംഘടന, റെഡ് ക്രോസ്, റെഡ് ക്രസൻറ് എന്നിവയുടെ നേതൃത്വത്തിലാണ് സഹായം അയച്ചത്. ദുബൈയിലെ ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റിയിൽനിന്ന് 30 ടൺ സഹായമാണ് അയച്ചത്. ദുർഘട ഘട്ടത്തിൽ സുഹൃദ് രാജ്യങ്ങളെ സഹായിക്കാനുള്ള യു.എ.ഇയുടെ നയത്തിെൻറ ഭാഗമായാണ് സഹായം എത്തിച്ചതെന്ന് രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിൻത് ഇബ്രാഹിം അൽ ഹഷ്മി പറഞ്ഞു. ലബനാെൻറ പതാകയുടെ നിറത്തിൽ വിളക്കണിഞ്ഞാണ് ബുർജ് ഖലീഫ ബൈറൂതിന് പിന്തുണ പ്രഖ്യാപിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.