Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
phone call
cancel
Homechevron_rightGulfchevron_rightU.A.Echevron_rightഅനാവശ്യമായി പൊലീസിനെ...

അനാവശ്യമായി പൊലീസിനെ വിളിച്ചത്​ 15 തവണ; യുവാവിന്​ പത്ത്​ ലക്ഷം രൂപ പിഴ

text_fields
bookmark_border

ഫുജൈറ: അനാവശ്യമായി പൊലീസിനെ 15 തവണ വിളിക്കുകയും മോശമായി സംസാരിക്കുകയും ചെയ്തയാൾക്ക്​ 50,000 ദിർഹം (പത്ത്​ ലക്ഷം രൂപ) പിഴ. മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട കേസുകൾ കൈകാര്യം ചെയ്യുന്ന ഫുജൈറയിലെ കോടതിയാണ്​ പിഴ വിധിച്ചത്​.

ഫുജൈറ അൽ മദീന പൊലീസ്​ സ്​റ്റേഷനിലാണ്​ സംഭവം. തന്‍റെ സാധന സാമഗ്രികൾ മറ്റൊരു പരിചയക്കാരന്‍റെ വീട്ടിലാണെന്നും ഇത്​ വീണ്ടെടുക്കുന്നതിന്​ പൊലീസ്​ ​പട്രോളിങ്​ സേവനം വേണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൊലീസുകാരൻ ഇയാളെ അറിയിച്ചെങ്കിലും തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. 15 തവണയാണ്​ ഇങ്ങനെ വിളിച്ചത്​.

ഇത്​ മൂലം മറ്റുള്ള കോളുകൾ കൈകാര്യം ചെയ്യുന്നതിന്​ തടസം നേരിട്ടു. ഓരോ കോളിലും ഇയാൾ മോശമായാണ്​ ​പൊലീസിനോട്​ സംസാരിച്ചത്​. ഇതേതുടർന്ന്​ ഇയാളെ പിടികൂടി പൊലീസ്​ സ്​റ്റേഷനിലെത്തിച്ചു. ഇയാൾ പറഞ്ഞ പരിചയക്കാരന്‍റെ വീട്ടിൽ അന്വേഷിച്ചെങ്കിലും തന്‍റെ വീട്ടിൽ അങ്ങിനെയൊരു സാധനം ഇല്ലെന്നായിരുന്നു മറുപടി. ഇതേത്തുടർന്ന്​ പ്രതിയോട്​ മെഡിക്കൽ പരിശോധനക്ക്​ ഹാജരാകണമെന്ന്​ പറഞ്ഞെങ്കിലും വിസമ്മതിച്ചു. മദ്യപിച്ചിട്ടുണ്ടോ എന്നറിയാൻ സാമ്പിൾ പരിശോധനക്കായി ആശുപത്രിയിൽ പോകണമെന്ന്​ പറഞ്ഞെങ്കിലും സമ്മതിച്ചില്ല.

പരിശോധിക്കാനെത്തിയ ഡോക്ടറെയും ഇയാൾ അനുവദിച്ചില്ല. ഇയാളെ പിന്നീട്​ ആശുപത്രിയിൽ എത്തിച്ച്​ പരിശോധന നടത്തി. ആൽക്കഹോൾ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും ഉയർന്ന രക്​തസമ്മർദമുണ്ടെന്ന്​ കണ്ടെത്തി.

ഇയാളോട്​ ആ​ശുപ​ത്രിയിൽ തുടരാൻ പറഞ്ഞെങ്കിലും ആശുപത്രി വിട്ട്​ പോയി. പ്രതി കുറ്റക്കാരനാണെന്ന്​ കണ്ടെത്തിയ കോടതി 50,000 ദിർഹം പിഴ ഈടാക്കാൻ ഉത്തരവിടുകയായിരുന്നു. മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ഫെഡറൽ ഡിക്രീ നിയമത്തിലെ ആർട്ടിക്ക്​ൾ 72/1 പ്രകാരമാണ്​ കേസ്​ രജിസ്റ്റർ ചെയ്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:phone callfinedpolice
News Summary - Called police 15 times unnecessarily; youth was fined Rs 10 lakh
Next Story