ഇസ്ലാമിക് കലാമേളയിൽ കാലിഗ്രഫി വസന്തം
text_fieldsഷാർജ: അക്ഷരങ്ങളെ പ്രത്യേകരീതിയിലുള്ള ക്രമീകരണത്തിലൂടെ മനോഹരമായ ചിത്രമാക്കി മാറ്റുന്ന കലയാണ് കലിഗ്രഫി. അറബി ഭാഷയിലാണ് ഇതിനേറെ വൈവിധ്യമുള്ളത്. ഷാർജയിൽ നടക്കുന്ന ഇസ്ലാമിക് കലാമേളയിൽ ലോകപ്രശസ്തരായ 15 കാലിഗ്രാഫർമാരുടെ അതിമനോഹര രചനകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂഫി ലിപി, നസ്ഖ് ലിപി, ഥുലുഥ്, മുഹഖഖ് റയ്ഹാനി, റുഖ്അ, തൗഖി, മഗ്രിബി, ഫാർസി തുടങ്ങിയ എഴുത്തുരീതികളുടെ അതി മനോഹരമായ രചനകളാണ് പ്രദർശിപ്പിച്ചിരിക്കുന്നത്.
അനസ് ഫത്തോഹി, ഹുസാം അബ്ദുൽ വഹാബ്, ഖലീഫ അൽഷിമി, ഡോ. അബീർ ഈസ, ഡോ. ഫിക്രി അൽ നജ്ജാർ, സോമയ അസീസ്, അബ്ദുൽ റസാഖ് അൽ മഹ്മൂദ്, അലി അൽ സ്വൈലിഫ്, മുഹമ്മദ് മുഖ്താർ ജാഫർ, മഹ്മൂദ് അൽ-ൈശഖ്, മഹ്മൂദ് ദിയോപ്, മറിയം അൽസാഹി, മുവാഫഖ് ബാസൽ, വിസാം അൽ സയേഗ്, വാലിദ് അൽ ഷാമി തുടങ്ങി യു.എ.ഇയിൽനിന്നും മറ്റ് അറബ് രാജ്യങ്ങളിൽനിന്നുമുള്ള 15 കാലിഗ്രാഫിക് രചനകൾ പ്രദർശനത്തിലുണ്ട്. അറബിക് കാലിഗ്രഫി ആൻഡ് സെറാമിക്സ് എന്ന ശീർഷകത്തിലാണ് പരിപാടി നടക്കുന്നത്. ഇതിനോടനുബന്ധിച്ച് നാലു ശിൽപശാലകളും സംഘടിപ്പിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.