നിരീക്ഷണ കാമറകള്‍ സ്മാര്‍ട്ടാക്കി ഷാര്‍ജ
text_fieldsഷാര്‍ജ: ഗതാഗത രംഗത്ത് വര്‍ധിച്ച് വരുന്ന അപകടങ്ങള്‍ക്ക് തടയിടാനായി ഷാര്‍ജയില്‍ അത്യാധുനിക സ്മാര്‍ട്ട് കാമറകള്‍ സ്ഥാപിച്ചു. വേഗത, മൊബൈല്‍ ഉപയോഗം, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, പാത മാറല്‍, വാഹനങ്ങളെ മറികടക്കല്‍, വാഹനങ്ങള്‍ തമ്മിലുള്ള സുരക്ഷിത അകലം പാലിക്കാതിരിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുവാനും വിവരം അതത് സമയത്ത് പൊലീസ് കേന്ദ്രത്തിലെത്തിക്കാനും പ്രാപ്തിയുള്ള കാമറകളാണ് ഇവയെന്ന് ഷാര്‍ജ ഗതാഗത വകുപ്പ് തലവന്‍ മേജര്‍ മുഹമ്മദ് അല്‍ നഖ്ബി പറഞ്ഞു.
റോഡ് സുരക്ഷിതമാക്കാനും അപകടങ്ങള്‍ മൂലമുണ്ടാകുന്ന മരണ നിരക്ക് കുറക്കാനും ലക്ഷ്യവെച്ചുള്ള ആഭ്യന്തര മന്ത്രാലയത്തിന്‍െറ നീക്കങ്ങള്‍ക്ക് വേഗം പകരാനാണ് കാമറകള്‍ സ്മാര്‍ട്ടാക്കിയതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ചരക്ക് ലോറികളുടെ മുന്നറിയിപ്പില്ലാതെയുള്ള മറികടക്കല്‍ നിരവധി വലിയ അപകടങ്ങള്‍ക്ക് കാരണമായതായി പൊലീസ് പറയുന്നു. ചരക്ക് വാഹനങ്ങള്‍ അവര്‍ക്കായി മാറ്റിവെച്ച പാതയാണ് ഉപയോഗിക്കേണ്ടത്. തക്ക കാരണമില്ലാതെ മറ്റ് പാതകളിലേക്ക് കയറുന്നത് നിയമ വിരുദ്ധമാണെന്ന് അധികൃതര്‍ പറഞ്ഞു. ചരക്ക് വാഹനങ്ങളുടെ നിയമലംഘനം രേഖപ്പെടുത്താനുള്ള പ്രത്യേക സംവിധാനം തന്നെ പുതിയ കാമറയിലുണ്ട്.
പൊലീസുകാര്‍ വഴിയില്‍ കാത്ത് നിന്ന് നിയമലംഘനങ്ങള്‍ കുറിക്കുന്ന പഴയ രീതികള്‍ മാറുകയാണ്. ഉദ്യോഗസ്ഥന്‍െറ സാന്നിധ്യമില്ലാതെ തന്നെ റോഡുകളിലെ എല്ലാവിധ നിയമലംഘനങ്ങളും പിടിക്കാന്‍ ശേഷിയുള്ള അത്യാധുനിക സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന കാമറകളാണ് റോഡുകളിലെത്തിയിരിക്കുന്നത്.
സ്വന്തം ജീവന്‍ പണയം വെച്ചുള്ള പരക്കം പാച്ചില്‍ മറ്റുള്ളവന്‍െറ ജീവനും കവര്‍ന്നെടുക്കുമെന്നുള്ള ചിന്ത യാത്രക്കാര്‍ മനസിലാക്കണമെന്നും യാത്ര ലക്ഷ്യസ്ഥാനത്ത് എത്തുന്നവരെ നിയമങ്ങള്‍ അതിന്‍െറ മുറക്ക് പാലിക്കണമെന്നും നഖ്ബി എടുത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.