Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാമറാമാൻ സുനു കാനാട്ട്...

കാമറാമാൻ സുനു കാനാട്ട് ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
കാമറാമാൻ സുനു കാനാട്ട് ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: ദുബൈയിൽ വിവിധ ചാനലുകളിൽ ന്യൂസ് കാമറാമാൻ ആയി പ്രവർത്തിച്ചിരുന്ന സുനു കാനാട്ട് (57) നിര്യാതനായി. കോട്ടയം പാല സ്വദേശിയാണ്. സംസ്കാരം ജബൽഅലിയിലെ ശ്മശാനത്തിൽ നടക്കും.

ഹൃദയശസ്ത്രക്രിയക്ക് വിധേയനായി നിരീക്ഷണത്തിൽ കഴിയവെ ദുബൈ അമേരിക്കൻ ആശുപത്രിയിലായിരുന്നു അന്ത്യം. ഗൾഫിൽ നിന്നുള്ള ആദ്യമലയാളം സാറ്റ്ലൈറ്റ് ചാനലായ മിഡിൽഈസ്റ്റ് ടെലിവിഷന്‍റെ കാമറമാൻ ആയാണ് ഗൾഫിലെത്തിയത്. പിന്നീട് സിറ്റി സെവൻ, ആവാസ് ടി.വി ഉൾപ്പെടെ വിവിധ ചാനലുകളിൽ ജോലി ചെയ്തു.

ഫ്രീലാൻസ് കാമറാമാനായി പ്രവർത്തിക്കവെ കഴിഞ്ഞദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യ: ശാരി. മകൾ: അഭിരാമി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sunu Kanattu
News Summary - Cameraman Sunu Kanattu passes away in Dubai
Next Story