Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകീഴടക്കാം ജബൽ ബുഹൈസ്

കീഴടക്കാം ജബൽ ബുഹൈസ്

text_fields
bookmark_border
കീഴടക്കാം ജബൽ ബുഹൈസ്
cancel

ഷാർജയുടെ ഉപനഗരമായ അൽ മദാമിൽ നിന്ന് ചരിത്ര നഗരമായ മലിഹയിലേക്കുള്ള പാതയിലാണ് ചരിത്രം ഖനിഭവിച്ചുണ്ടായ അൽ ബുഹൈസ്​ പർവതം. ഷാർജ നഗരത്തിന് തെക്കുകിഴക്കായി 48 കിലോമീറ്റർ ചുറ്റളവിൽ കിടക്കുന്ന ഈ പർവ്വത മേഖല യു.എ.ഇയിലെ ഏറ്റവും പുരാതനമായ ജനവാസ മേഖലകളിൽ ഒന്നാണ്. ട്രക്കിങ്​ ആഗ്രഹിക്കുന്നവർക്ക്​ കയറിച്ചെല്ലാൻ പറ്റിയ സ്​ഥലം​. മലീഹ ആർകിയോളജിക്കൽ സൈറ്റിൽ നിന്നാണ്​​ ട്രക്കിങ്​ സൗകര്യം ഏർപെടുത്തിയിരിക്കുന്നത്​​. ഗൈഡി​െൻറ സഹായത്തോടെ മലകയറാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുക.​

സാഹസീകത ഇഷ്​ടപ്പെടുന്നവർക്കായി ട്രക്കിങ്​ ഗ്രൂപുകൾ തന്നെ ഇവിടേക്ക്​ സഞ്ചാരം ഒരുക്കാറുണ്ട്​. കല്ല്, വെങ്കലം, ഇരുമ്പ്, ഹെല്ലനിസ്റ്റിക് യുഗങ്ങൾ കടന്നു പോയ ഈ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ശ്മശാനങ്ങളും ചരിത്ര ശേഷിപ്പുകളും വരും തലമുറക്കായി കാത്ത് സംരക്ഷിക്കുകയാണ് ഷാർജ. സമുദ്രനിരപ്പിൽ നിന്ന് 340 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ മേഖല ചുണ്ണാമ്പുകല്ലി​െൻറ ഉറവിടമാണ്.

ചരിത്ര വഴിയിലൂടെ യാത്ര

ക്രി.മു. 2000 മുതൽ 1300 വരെയുള്ള കാലഘട്ടത്തിൽ യു.എ.ഇയിലെയും ഒമാനിലെയും മനുഷ്യവാസത്തെ നിർവചിക്കുന്നതാണ് വാദി സുക് സംസ്കാരം. ബുഹൈസിൽ ഉടനീളം ഇതി​െൻറ അടയാളങ്ങൾ കാണാം. ഒമാനിലെ സോഹറിന് പടിഞ്ഞാറ് കിടക്കുന്ന ഹരിത മനോഹരമായ താഴ്വരയിൽ നിന്നാണ് ഇതിന് പേര് ലഭിച്ചത്. ഉമ്മുനാർ സംസ്കാരത്തിൽ നിന്നാണ് ഇതി​െൻറ വഴികൾ തെളിയുന്നത്. കാർഷിക- ക്ഷീരമേഖലകളായിരുന്നു ഈ പ്രദേശം.

ജലസാന്നിധ്യം തേടിയുള്ള ബദുവിയൻ യാത്രകളിൽ അനാഥമായി പോയ ജനവാസ മേഖലകൾ ബുഹൈസി​െൻറ ഉദ്ഖനനത്തിൽ ഗവേഷകരെ വിസ്മയപ്പെടുത്തിയിരുന്നു. ഉമ്മുൽനാർ കാലഘട്ടത്തെത്തുടർന്ന് മനുഷ്യരുടെ ശീലങ്ങളിലും സമൂഹത്തിലുമുള്ള മാറ്റത്തി​െൻറ ഏറ്റവും വ്യക്തമായ തെളിവുകൾ വാദി സുക്ക് ജനതയുടെ ശ്മശാനങ്ങളിൽ കാണാം. ബുഹൈസിലേക്കുള്ള പാതകൾക്ക് യാത്രക്കാരോട് പറയാനുള്ളത് ഈ സവിശേഷതയാണ്.

പുരാതന ആയുധങ്ങളുടെ കലവറയാണ് വാദി സുക് ശ്മശാനങ്ങൾ. ഈ ആയുധശേഖരങ്ങൾ സഞ്ചാരികൾക്കായി പ്രദർശിപ്പിച്ചിട്ടുണ്ട്. ശവകുടീരങ്ങൾ സന്ദർശിച്ചാണ്​ ഒരു മണിക്കൂർ ദൈർഘ്യമുള്ള ട്രക്കിങ്​ ആരംഭിക്കുന്നത്​. 2000 വർഷം പഴക്കമുള്ള ഇരുമ്പുയുഗത്തിൽ നിർമിച്ച കോട്ടയും കാണാം. ദിൽ‌മുനുമായും സിന്ധൂനദീതട സംസ്കാരവുമായുള്ള ബന്ധത്തെ പറ്റി പറഞ്ഞു തരും അൽ ബുഹൈസ്.

ചെപ്പ്​ തുറന്ന്​ ഗവേഷകർ

1973 ൽ ഇറാഖിൽ നിന്നുള്ള പുരാവസ്തു ഗവേഷകരാണ് ബുഹൈസി​െൻറ ചരിത്രത്തിലേക്ക് വെളിച്ചം വീശിയത്. എന്നാൽ, 1980കളുടെ അവസാനം വരെ വിപുലമായ ഖനനം നടന്നില്ല. ഫ്രാൻസിൽ നിന്നുള്ള ഗവേഷകർ 1990 കളുടെ ആരംഭത്തിൽ നടത്തിയ ഉദ്ഖനനമാണ് പൗരാണികതയുടെ മണ്ണരടുകളിൽ നിന്ന് ചരിത്രത്തി​െൻറ ശവകല്ലറകൾ കണ്ടെത്തിയത്. ഷാർജ സർക്കാരി​െൻറ ഡയറക്ടറേറ്റ് ഓഫ് ആൻറിക്വിറ്റീസിലെ ഗവേഷകർ ബി.എച്ച്.എസ് 12 എന്ന ശവക്കുഴിയിൽ ഒട്ടകത്തെ കണ്ടെത്തിയതോടെ പ്രദേശം ഗവേഷകരുടെ ഇഷ്​ട ഭൂമികയായി. തെക്കൻ അറേബ്യയിലെ പ്രധാന നവീന ശിലായുഗ സൈറ്റുകളിലൊന്നായി ജബൽ ബുഹൈസ്' മാറി.

600ഓളം പേരുടെ പൂർണ്ണ അവശിഷ്​ടങ്ങൾ സൈറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. യുഗങ്ങളിൽ നിന്ന് യുഗങ്ങളിലേക്കുള്ള യാത്രകൾ ബുഹൈസി​െൻറ ശിലാപാളികയിൽ തീർത്ത ശിൽപങ്ങളിൽ നിന്ന് മനുഷ്യ​െൻറ കാലോചിതമായ മാറ്റങ്ങൾ വായിച്ചെടുക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Can be conquered Jebel Buhais
Next Story