കമ്പ്യൂട്ടർ മാത്രമല്ല, ശരീരവും ഹാക്ക് ചെയ്യാം ?
text_fieldsഹാക്കിങ് വലിയൊരു കുറ്റകൃത്യമാണോ, ഇതിൽ ജോലി സാധ്യതകളുണ്ടോ, കമ്പ്യൂട്ടർ പോലെ മനസിനെ ഹാക്ക് ചെയ്യാൻ കഴിയുമോ, എന്താണ് ബയോ ഹാക്കിങ്, എന്താണ് എത്തിക്കൽ ഹാക്കിങ് ? പുതുതലമുറയുടെ സംശയങ്ങളാണ് ഇതെല്ലാം. ഈ ചോദ്യങ്ങൾക്കെല്ലാമുള്ള വിശദമായ ഉത്തരം ലഭിക്കണമെങ്കിൽ 'ഗൾഫ് മാധ്യമം' എജുകഫേയിൽ എത്തിയാൽ മതി. ഇന്ത്യയിൽ പൊലീസ് വകുപ്പിലും മലയാള സിനിമയിലുമെല്ലാം എത്തിക്കൽ ഹാക്കിങിനായി സേവനം അനുഷ്ടിച്ച സി.എം. മഹ്റൂഫാണ് എജുകഫേയിൽ 'ബയോ ഹാക്കിങ്' എന്ന വിഷയവുമായി എത്തുന്നത്. കമ്പ്യൂട്ടർ ഹാക്കിങ്ങിനെകുറിച്ചും മനസിന്റെ ഹാക്കിങ്ങിനെകുറിച്ചുമെല്ലാം മഹ്റൂഫ് ഡെമോ അടക്കം വിശദീകരിക്കും.
ഹാക്കിങ് എന്ന് കേൾക്കുമ്പോൾ വലിയ കുറ്റകൃത്യമായാണ് നമ്മുടെ മനസിൽ തെളിയുന്നത്. അങ്ങിനെ നെഗറ്റീവായി മാത്രം ചിന്തിക്കേണ്ട വിഷയമല്ല ഹാക്കിങ്. വലിയ ജോലി സാധ്യതയുള്ള മേഖലയാണിത്. പ്രധാന കമ്പനികളെല്ലാം സെക്യൂരിറ്റി ഹാക്കർമാരെ നിയമിക്കാറുണ്ട്.
സ്വന്തം സ്ഥാപനത്തിന്റെ സോഫ്റ്റ്വെയറുകളുടെ ദൗർബല്യങ്ങൾ അറിയണമെങ്കിൽ ഹാക്കർമാരുടെ സേവനം അനിവാര്യമാണ്. ഓൺലൈനായി പണം തട്ടുന്നത് തടയാൻ ഇവരുടെ സേവനം ഉപകരിക്കും. കള്ളന്റെ മനസോടെ പൊലീസുകാർ ചിന്തിക്കുമ്പോഴാണല്ലോ കുറ്റവാളികളെ കണ്ടെത്താൻ കഴിയുന്നത്.
അതുപോലെയാണ് എത്തിക്കൽ ഹാക്കിങും. കമ്പ്യൂട്ടറിലെ പിഴവ് കണ്ടെത്തി ഹാക്ക് ചെയ്യുന്നത് പോലെ മനുഷ്യ ശരീരത്തിലെയും ചുറ്റുപാടുകളിലെയും പിഴവുകൾ കണ്ടെത്തി നമ്മളെ തന്നെ ഹാക്ക് ചെയ്ത് നിയന്ത്രിക്കുന്ന രീതിയാണ് ബയോ ഹാക്കിങ്.
ജോലിയിലും പഠനത്തിലുമുള്ള വേഗത വർധിപ്പിക്കാൻ ബയോ ഹാക്കിങ് ഉപകാരപ്പെടും. ഉദാഹരണം പറയാം. ഓഫിസിലെ ധാരാളം എൽ.ഇ.ഡി ലൈറ്റുകൾ ഒരുപക്ഷെ നമ്മുടെ ജോലിയെ ബാധിച്ചേക്കാം. ഇതിനെ ജങ്ക് ലൈറ്റ് (ജങ്ക് ഫുഡ് പോലെ) എന്നാണ് വിളിക്കുന്നത്.
അനാവശ്യ ലൈറ്റുകൾ നമ്മുടെ എനർജിയെ ബാധിക്കുന്നുണ്ട്. ഇതുപോലെ നമ്മുടെ ശരീരത്തിനുള്ളിലും പുറത്തുമുള്ള നിരവധി ഘടകങ്ങൾ ജോലിയെയും പഠനത്തെയും ബാധിക്കുന്നു. ഇവ കണ്ടെത്തി തിരുത്തുന്നതിന് ആവശ്യമായ ഏഴ് ടെക്നിക്കുകളാണ് സി.എം. മഹ്റൂഫ് എജുകഫേയിൽ വിവരിക്കുന്നത്. കമ്പ്യൂട്ടർ ഹാക്കിങിൽ തുടങ്ങി ബയോ ഹാക്കിങ്ങിൽ അവസാനിക്കുന്ന രീതിയിലായിരിക്കും എജുകഫേയിൽ സി.എം. മഹ്റൂഫിന്റെ അവതരണം. ഈ സെഷൻ കഴിഞ്ഞാൽ ഉടൻ ആർക്കും ചെയ്യാൻ കഴിയുന്ന ഏഴ് ടെക്നിക്കുകളായിരിക്കും അവതാരകൻ വിവരിക്കുക.
ഇതിനൊപ്പം, ഈ മേഖലയിലെ ജോലി സാധ്യതകൾ എന്തൊക്കെയാണെന്നും അദ്ദേഹം പറഞ്ഞുതരും. ഹാക്കിങിലെ സത്യസന്ധതയെ കുറിച്ചും എന്തൊക്കെ ചെയ്യാം, ചെയ്യരുത് എന്നതിനെ കുറിച്ചും അദ്ദേഹം വിവരിക്കും.
എത്തിക്കൽ ഹാക്കിങ് വിദഗ്ധരിലൊരാളാണ് സി.എം മഹ്റൂഫ്. ദുബൈ സിലിക്കൺ ഒയാസിസിൽ 'ഐഡിയ ഫാക്ടറി' എന്ന സ്ഥാപനവുമായി ഈ മേഖലയിൽ തന്നെ മഹ്റൂഫ് സജീവമാണ്. സോഫ്റ്റ്വെയർ എൻജിനിയറിങിൽ ബിരുദാനന്തര ബിരുദധാരിയാണ്.
രജിസ്റ്റർ ചെയ്യാൻ https://myeducafe.com/ ഈ ലിങ്കിൽ കയറുക.
സുആൽ വിജയികൾ എത്തും
റമദാനിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി ടീൻസ്റ്റർ സംഘടിപ്പിച്ച സുആൽ പ്രശ്നോത്തരി ആറാം എഡിഷൻ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും എജുകഫേ വേദിയിൽ നടക്കും. കഴിഞ്ഞ മേയിൽ ഓൺലൈൻ വഴി നടത്തിയ മത്സരത്തിൽ ഇന്ത്യയിൽനിന്നും ജി.സി.സിയിൽ നിന്നുമായി 80ൽ അധികം സ്കൂളുകളിൽനിന്ന് 2000ത്തോളം കുട്ടികൾ പങ്കെടുത്തിരുന്നു. ഫെബ്രുവരി ആറിനാണ് വിജയികൾക്ക് സമ്മാനവിതരണം. പ്രശ്നോത്തരിയിൽ കൂടുതൽ മാർക്ക് വാങ്ങിയ വിദ്യാർഥികൾക്കുള്ള പ്രോത്സാഹന സമ്മാനങ്ങളും വിതരണം ചെയ്യും. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് എജുകഫേയിലെ സുആൽ കൗണ്ടറിൽ നിന്ന് സ്വീകരിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.