അർബുദം മാറാരോഗമല്ല; വേണ്ടത് ആത്മവിശ്വാസം -മമ്ത മോഹൻദാസ്
text_fieldsഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിലെ ഓങ്കോളജി സെൻററിെൻറ ലോഞ്ചിങ് ചടങ്ങ്
ദുബൈ: അർബുദം മാറാരോഗമല്ലെന്നും ആത്മവിശ്വാസത്തോടെ മറികടക്കാവുന്നതാണെന്നും നടി മമ്ത മോഹൻദാസ്. ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിലെ ഓങ്കോളജി സെൻററിെൻറ ലോഞ്ചിങ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ. 24ാം വയസ്സിൽ അർബുദബാധിതയായിരുന്ന സമയത്തെ അനുഭവങ്ങളും അവർ വിശദീകരിച്ചു. രോഗികളോട് വേണ്ടത് സിംപതിയല്ല, എംപതിയാണ്. അർബുദം നേരത്തെ തിരിച്ചറിയുകയാണ് പ്രധാനം. രാജ്യാതിര്‍ത്തികള്‍ കടന്നുള്ള ചികിത്സാനടപടിക്രമങ്ങള്‍ അർബുദ ചികിത്സയിൽ വലിയ വ്യത്യാസമുണ്ടാക്കുന്നു. ഓരോ രോഗിയും സ്വന്തം പോരാട്ടമാണ് നടത്തുന്നത്. ഓങ്കോളജി സെൻററില്‍ അനുകമ്പാപൂര്‍ണമായ ഇടപെടലുകൾ ആസ്റ്ററിൽ നിന്നുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും മമ്ത പറഞ്ഞു. ഓങ്കോളജി ഡിപ്പാർട്ട്മെൻറ് ആരംഭിച്ചതോടെ നിലവിലെ സ്പെഷാലിറ്റികൾക്കൊപ്പം യു.എ.ഇയിലുള്ളവർക്ക് പ്രത്യേക പരിചരണം നൽകാൻ ആസ്റ്ററിന് കഴിയുമെന്ന് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടര്‍ അലീഷാ മൂപ്പൻ പറഞ്ഞു.
അടുത്തിടെ നടന്ന പഠനങ്ങളിൽ കാണിക്കുന്നത് യു.എ.ഇ യുവ സമൂഹത്തിലെ അർബുദ നിരക്ക് യു.എസിലും യു.കെയിലുമുള്ളതിനെക്കാൾ അഞ്ച് മടങ്ങ് ഉയർന്നുവെന്നാണ്. സ്തനാർബുദം, കൊളറെക്ടൽ കാൻസർ, പ്രോസ്റ്റേറ്റ് കാൻസർ, ലുക്കീമിയ എന്നിവ ഞെട്ടിക്കുന്ന വിധത്തിൽ ഉയർന്നതായും കണക്കുകൾ കാണിക്കുന്നു. ഇത്തരം കേസുകളിൽ രോഗം മൂർച്ഛിക്കുന്നത് ഫലപ്രദമായി തടയാൻ നേരത്തെയുള്ള കണ്ടെത്തൽവഴിയും ശസ്ത്രക്രിയയിലൂടെയും കഴിയും. മംമ്തയുടെ അർബുദത്തിനെതിരായ പോരാട്ടം അർബുദരോഗികൾക്ക് ആത്മവിശ്വാസം പകരുന്നതാണെന്നും അലീഷാ മൂപ്പൻ പറഞ്ഞു. 150 കിടക്കകളുള്ള ഖിസൈസ് ആസ്റ്റർ ഹോസ്പിറ്റലിന് പുതുതായി ഏർപ്പെടുത്തിയ സമഗ്ര അർബുദപരിചരണ യൂനിറ്റ് കൂടുതൽ സൗകര്യം ഒരുക്കുന്നതായി യു.എ.ഇ ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് ആൻഡ് ക്ലിനിക്‌സ് സി.ഇ.ഒ ഡോ. ഷെര്‍ബാസ് ബിച്ചു പറഞ്ഞു. യു.എ.ഇയിലെ രോഗികള്‍ക്ക് ലോകനിലവാരമുള്ള അർബുദ ചികിത്സാ അനുഭവമാണ് ഖിസൈസ് ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെൻറ് സമ്മാനിക്കുക. സ്‌പെഷലൈസ്ഡ്, അഡ്വാന്‍സ്ഡ് കാന്‍സര്‍ കെയര്‍ തെറപ്പികൾ ഇവിടെ അവതരിപ്പിച്ചിരിക്കുന്നു.
അർബുദ പരിചരണത്തില്‍ ഏറ്റവും പുതിയ അവിഭാജ്യഘടകമായ 'ട്യൂമര്‍ ബോര്‍ഡ്' ഓങ്കോളജി സെൻററാണ് ജനങ്ങൾക്കായി സമർപ്പിച്ചത്. മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. പ്രണയ് തവോറി, സര്‍ജിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ. ശിവപ്രകാശ് രത്തനസ്വാമിയും തുടങ്ങിയവരാണ് ഓങ്കോളജി ഡിപ്പാർട്ട്മെൻറിന് നേതൃത്വം നൽകുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.