വാഹനാപകടം; പരിക്കേറ്റ മലയാളിക്ക് നാലു കോടി രൂപ നഷ്ടപരിഹാരം
text_fieldsദുബൈ: വാഹനാപകടത്തിൽ പരിക്കേറ്റ ആലപ്പുഴ സ്വദേശി വിനു എബ്രഹാം തോമസിന് (29) 20 ലക്ഷം ദിർഹം (നാല് കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാൻ ദുബൈ കോടതിയുടെ വിധി. 2019 നവംബർ ഒമ്പതിന് ദുബൈ -അൽഐൻ റോഡിലുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. വിനുവിന്റെ വാഹനവുമായി കൂട്ടിയിടിച്ച എതിർവാഹനത്തിന്റെ ഡ്രൈവറുടെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്ന് കോടതിക്ക് ബോധ്യപ്പെട്ടതിനെ തുടർന്നാണ് ഡ്രൈവർക്ക് കോടതി ശിക്ഷവിധിച്ചത്. കാര്യമായ പരിക്കേറ്റ വിനു നഷ്ടപരിഹാരത്തിനായി ഇൻഷുറൻസ് അതോറിറ്റിയെ സമീപിച്ചു.
സഹോദരൻ വിനീഷ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്റ് ഇ.പി. ജോൺസൺ, ബന്ധുക്കളായ അലെൻ, ജിനു എന്നിവർ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ ഇൻഷുറൻസ് അതോറിറ്റിയിൽ കേസ് സമർപ്പിച്ചു. 20 ലക്ഷം ദിർഹം ഇൻഷുറൻസ് കമ്പനി വിനുവിന് നൽകാൻ ഇൻഷുറൻസ് അതോറിറ്റി ഉത്തരവിട്ടു. എന്നാൽ, ഇവർ ദുബൈ സിവിൽ കോടതിയിൽ കേസ് കൊടുത്തു. വാദിയുടെ വാദങ്ങൾക്ക് സ്ഥിരതയോ മതിയായ തെളിവുകളോ ഇല്ലെന്ന് കണ്ടെത്തിയ കോടതി ഇൻഷുറൻസ് അതോറിറ്റിയുടെ വിധി ശരിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.