Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ഹ​നാ​പ​ക​ടം:...

വാ​ഹ​നാ​പ​ക​ടം: റാ​സ​ല്‍ഖൈ​മ​യി​ല്‍ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ള്‍ക്ക് ദാ​രു​ണാ​ന്ത്യം

text_fields
bookmark_border
വാ​ഹ​നാ​പ​ക​ടം: റാ​സ​ല്‍ഖൈ​മ​യി​ല്‍ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ള്‍ക്ക് ദാ​രു​ണാ​ന്ത്യം
cancel
camera_alt

റാ​സ​ല്‍ഖൈ​മ​യി​ൽ ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ അ​പ​ക​ട​ത്തി​ൽ​പെ​ട്ട വാ​ഹ​നം

റാ​സ​ല്‍ഖൈ​മ: നി​യ​ന്ത്ര​ണം​വി​ട്ട വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പെ​ട്ട് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. ശ​മ​ല്‍ എ​മി​റേ​റ്റ്സ് ബൈ​പാ​സി​ല്‍ വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​യി​രു​ന്നു അ​പ​ക​ടം. ഒ​രു കു​ടും​ബ​ത്തി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ 27ഉം 17​ഉം വ​യ​സ്സു​ള്ള​വ​രാ​ണ് മ​രി​ച്ച​ത്. വാ​ഹ​നം പ​ല​വ​ട്ടം മ​റി​ഞ്ഞ്​ പൂ​ര്‍ണ​മാ​യി ത​ക​ര്‍ന്നു. ഒ​രാ​ള്‍ സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. ര​ണ്ടാ​മ​ത്തെ​യാ​ളെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ഗ​താ​ഗ​ത നി​യ​മ​ങ്ങ​ളി​ല്‍ ജാ​ഗ്ര​ത വേ​ണ്ട​തി​ലേ​ക്ക് വി​ര​ല്‍ചൂ​ണ്ടു​ന്ന​താ​ണ് ദു​ര​ന്ത​മെ​ന്ന് റാ​ക് പൊ​ലീ​സ് ട്രാ​ഫി​ക് ആ​ൻ​ഡ്​​ പ​ട്രോ​ള്‍ വി​ഭാ​ഗം ഡ​യ​റ​ക്ട​ര്‍ ബ്രി​ഗേ​ഡി​യ​ര്‍ അ​ഹ​മ്മ​ദ് അ​ല്‍ സ​മാം അ​ല്‍ ന​ഖ്ബി അ​ഭി​പ്രാ​യ​പ്പെ​ട്ടു. യു​വാ​ക്ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ന​ട​പ​ടി പൂ​ര്‍ത്തി​യാ​ക്കി കു​ടും​ബ​ത്തി​ന് വി​ട്ടു​കൊ​ടു​ത്ത​താ​യും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Car accident
News Summary - Car accident: Two brothers die in Ras Al Khaimah
Next Story