ശൈഖ് സായിദ് റോഡിൽ കാറിന് തീപിടിച്ചു
text_fieldsദുബൈ: ശൈഖ് സായിദ് റോഡിൽ ഓടിക്കൊണ്ടിരിക്കെ കാറിന് തീപിടിച്ചു. മാൾ ഓഫ് എമിറേറ്റിലേക്കുള്ള ഹൈവേ എക്സിറ്റിന് സമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് അപകടം. സെഡാൻ മോഡൽ കാറിനാണ് തീപിടിച്ചതെന്ന് ദൃക്സാക്ഷി പറഞ്ഞു.
ഒരു എസ്.യു.വിയും ഒരു സെഡാൻ കാറുമാണ് സംഭവസ്ഥലത്ത് ഉള്ളത്. സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ ഉടൻ സംഭവസ്ഥലത്ത് എത്തി അപകടത്തിൽപെട്ട കാർ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. നേരത്തെ അൽ മുല്ല പ്ലാസ ടണലിന്റെ എക്സിറ്റിന് സമീപം അൽ ഇത്തിഹാദ് സ്ട്രീറ്റിലും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽനിന്ന് അൽ യലായിസ് സ്ട്രീറ്റിലും അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.