കാറിലിരുന്നാൽ മതി; തിയറ്റർ നിങ്ങളെ തേടിയെത്തും
text_fieldsദുബൈ: കോവിഡ് കാലത്ത് പുറത്തിറങ്ങാതെ എന്തൊക്കെ ചെയ്യാമെന്ന് പഠിപ്പിക്കുന്ന യു.എ.ഇയിൽ വാഹനത്തിലിരുന്ന് തന്നെ തിയറ്ററിൽ സിനിമ കാണാനുള്ള അവസരമൊരുക്കുകയാണ് വോക്സ് സിനിമാസ്. എമിറേറ്റ്സ് മാളിെൻറ റൂഫ് ടോപ്പിലെ പാർക്കിങ് ഏരിയയാണ് തിയറ്ററായി രൂപം പ്രാപിക്കുന്നത്. ഇവിടെ വാഹനവുമായി എത്തുന്നവർക്ക് കാറിൽനിന്ന് പുറത്തിറങ്ങാതെ തന്നെ സിനിമ ആസ്വദിക്കാനുള്ള സംവിധാനമാണ് ഒരുങ്ങുന്നത്. ഞായറാഴ്ച മുതൽ ഇതിെൻറ പ്രവർത്തനം തുടങ്ങുമെന്നാണ് കരുതുന്നത്.
ഒരു സമയം 75 കാറുകൾക്കാണ് പ്രവേശന അനുമതി ഉണ്ടാവുക. ഒരു വാഹനത്തിൽ രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടാവരുത്. കാണികൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ജീവനക്കാർ ശ്രദ്ധിക്കും. വാഹനത്തിനുള്ളിലെ സ്പീക്കറിലായിരിക്കും ശബ്ദം എത്തുക. ഇതിനായി കാർ റേഡിയോ പ്രത്യേക ഫ്രീക്വൻസിയുമായി ബന്ധപ്പെടുത്തണം.സർക്കാർ നിർദേശം ഉള്ളതിനാൽ 60 വയസ്സിന് മുകളിലുള്ളവരെയും മൂന്നുമുതൽ 12 വയസ്സ് വരെയുള്ളവരെയും മാളിലും തിയറ്ററിലും പ്രവേശിക്കാൻ അനുവദിക്കില്ല. ടിക്കറ്റുകൾ വോക്സിെൻറ വെബ്സൈറ്റിലും ആപ്പിലൂം ലഭിക്കും. ഇതുവഴി ലഭിക്കുന്ന ക്യൂ.ആർ കോഡ് കവാടത്തിൽ സ്കാൻ ചെയ്താൽ പ്രവേശന അനുമതി ലഭിക്കും. രാത്രി 7.30നാണ് പ്രദർശനം. ഒരു കാറിന് 189 ദിർഹമാണ് നിരക്ക്. പോപ്കോൺ, സോഫ്റ്റ് ഡ്രിങ്ക്സ്, കുടിവെള്ളം എന്നിവ ഇതോടൊപ്പം ലഭിക്കും. പരീക്ഷണാർഥം ബുധനാഴ്ച പ്രദർശനം നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.