കണ്ണീർ കയങ്ങളിൽ നിന്ന് കരകയറ്റാൻ കാർബെറിയുടെ പോരാട്ടം
text_fieldsദുബൈ: നഷ്ടപ്പെട്ടുപോയ ജീവൻ തിരിച്ചുകിട്ടുക എന്ന് നമ്മൾ പറയാറുണ്ട്. പക്ഷേ, അത് അ നുഭവിച്ചവർക്കേ ആ മുഹൂർത്തത്തിെൻറ വില അറിയുകയുള്ളൂ. മൂന്നുവർഷം മുമ്പ് അതിന് അ വസരം ലഭിച്ചതാണ് ഒാർലാ കാർബെറി എന്ന അയർലൻഡുകാരി അമ്മക്ക്. ഒരു നീന്തൽ കുളത്തിൽ മ ക്കൾ കളിച്ചും കുളിച്ചും രസിക്കുന്നത് കണ്ട് കൂട്ടുകാരിയുമായി വർത്തമാനം പറഞ്ഞിരി ക്കുകയായിരുന്നു അവർ. ആറു കുഞ്ഞുങ്ങളുണ്ടായിരുന്നു ആ പൂളിൽ, പെെട്ടന്നാണത് ശ്രദ്ധിച്ചത്. തെൻറ ഒാമന പൈതലിനെ അക്കൂട്ടത്തിൽ കാണാനില്ല. തിരച്ചിലിനിടയിൽ അവൾ വെള്ളത്തിൽ അനക്കമറ്റ് കിടക്കുന്നതായി കണ്ടെത്തി. കരയിലെത്തിച്ചെങ്കിലും കരയുന്നു പോലുമില്ല, അനക്കമില്ലാതെ, നീലച്ച് നിശ്ചലയായി ആ നാലു വയസ്സുകാരി.
മകളുടെ ശ്വാസം നിലച്ചിരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ട ഒക്യൂപേഷനൽ തെറപ്പിസ്റ്റ് കൂടിയായ മാതാവ് അവളെയെനിക്ക് തിരിച്ചുതരൂ ദൈവമേ എന്ന് നിലവിളിക്കുന്നതിനിടെ നെഞ്ചിൽ അമർത്തി സി.പി.ആർ നൽകാൻ തുടങ്ങി. ഏതാണ്ട് ഒരു മിനിറ്റായപ്പോഴേക്ക് കുഞ്ഞ് ഒരൽപം ഇളകുകയും ചെറുതായൊന്ന് ശ്വാസമെടുക്കുകയും ചെയ്തു, വെള്ളം വായിലൂടെ പുറത്തേക്ക് വരാനും തുടങ്ങി. മൂന്നുവർഷം കഴിഞ്ഞെങ്കിലും ഇപ്പോഴും ആ നിമിഷങ്ങളോർക്കുേമ്പാൾ ഒാർലയുടെ ശ്വാസം നിലക്കും, ശബ്ദംതാഴും.
സമയോചിതമായ ഇടപെടലിലൂടെ മകളെ വീണ്ടെടുക്കാനായ സന്തോഷവും ആശ്വാസവും കൂടുതൽപേരിലേക്ക് പകരുക എന്ന ദൗത്യമാണ് അവർ ഇപ്പോൾ തുടരുന്നത്. കുഞ്ഞുങ്ങൾ മുങ്ങിപ്പോകുന്നതും ജീവൻ നഷ്ടപ്പെടുന്നതുമായ വാർത്തകൾ പതിവായതോടെ ബോധവത്കരണവും പരിശീലനങ്ങളും ഒരുക്കുകയാണ് ഒാർല. കുഞ്ഞുങ്ങൾ വെള്ളത്തിലും പുറത്തും കളിക്കുേമ്പാൾ ശരിയായ ശ്രദ്ധവേണം എന്ന ഒാർമപ്പെടുത്തലാണ് ഇവരുടെ മുഖ്യമായ സന്ദേശം.
പിന്നെ, പ്രഥമശുശ്രൂഷാ പാഠങ്ങൾ ഒാേരാ അമ്മമാരും കുടുംബാംഗങ്ങളും അറിഞ്ഞിരിക്കണമെന്നും കുഞ്ഞുങ്ങളെ പരിശീലിപ്പിക്കണമെന്നും ഒാർല ഒാർമപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.