Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാർബൺ ന്യൂട്രാലിറ്റി...

കാർബൺ ന്യൂട്രാലിറ്റി നമുക്കും ചെയ്യാനുണ്ട്​

text_fields
bookmark_border
hand-planting-seedlings-ground
cancel

കാലാവസ്​ഥ വ്യതിയാനത്തിനെതിരായ പേരാട്ടങ്ങൾക്ക്​ കരുത്ത്​ പകർന്ന്​ യു.എ.ഇ 2050ഓടെ കാർബൺ ന്യൂട്രാലിറ്റി കൈവരിക്കാനുള്ള വൻ പദ്ധതി പ്രഖ്യാപിച്ചിരിക്കയാണ്​​.​ എക്​സ്​പോ 2020വേദിയിൽ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നെഹ്​യാ​െൻറ സാന്നിധ്യത്തിലാണ്​ ലോകത്തി​െൻറ അഭിനന്ദനം നേടിയ പ്രഖ്യാപനമുണ്ടായത്​.

സുപ്രധാനമായ ലക്ഷ്യം നേടുന്നതിനായി രാജ്യത്തെ മുഴുവൻ സംവിധാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്നും പുനരുൽപാദക ഊർജത്തി​െൻറ പ്രോൽസാഹനത്തിനായി 600ബില്യൻ ദിർഹം വരുംവർഷങ്ങളിൽ ചിലവിടുമെന്നും ഭരണാധികാരികൾ വ്യക്​തമാക്കി. 'നെറ്റ്​ സീറോ 2050' എന്നുപേരിട്ട സംരംഭം യു.എ.ഇ പരിസ്ഥിതി മന്ത്രാലയത്തി​െൻറ മേൽനേട്ടത്തിലാണ്​ നടപ്പിലാക്കുക. ആഗോളതാപനത്തിനും കാലാവസ്​ഥ വ്യതിയാനത്തിനെതിരെ ലോക രാജ്യങ്ങൾ വിവിധ സംരഭങ്ങൾക്ക്​ തുടക്കം കുറിച്ചിട്ടുണ്ട്​. പരിസ്​ഥിതിയിലുണ്ടായ മാറ്റം ചിലയിടങ്ങഴിൽ ചൂട്​കൂടാനും മറ്റുചിലയിടങ്ങളിൽ കനത്ത മഴക്കും കാരണമാകുന്നുണ്ട്​.

മാനവ സമൂഹത്തിന്​ കാലാവസ്​ഥ വ്യതിയാനം സൃഷ്​ടിക്കുന്ന ആഘാതങ്ങൾ മനസിലാക്കി, ഭാവി തലമുറയുടെ അതിജീവനത്തിന്​ അനുകൂലമായ സാഹചര്യം സ​ൃഷ്​ടിക്കുന്നതിന്​ കൂടിയാണ്​ വൻ പദ്ധതി യു.എ.ഇ പ്രഖ്യാപിച്ചിരിക്കുന്നത്​. പരിസ്​ഥിതിക്ക്​ പരിക്കേൽക്കാത്ത വികസന പ്രവർത്തനങ്ങളും ഊർജ ഉൽപാദനവും പ്രോൽസാഹിപ്പിക്കുന്ന നയമാണ്​ ഇതി​െൻറ ഭാഗമായി സ്വീകരിക്കുക. പരിസ്​ഥിതി സംരക്ഷണ പോരാട്ടങ്ങൾ നാമോരുരുത്തരം ഏറ്റെടുത്ത്​ വിജയിപ്പിക്കേണ്ട കാര്യമാണ്​. നമ്മുടെ നിത്യജീവിതത്തിൽ ചില കാര്യങ്ങളിൽ ശ്രദ്ധയുണ്ടായാൽ മാറ്റം നമ്മിൽ നിന്ന്​ തന്നെ തുടങ്ങാനാവും. ഭരണകൂടങ്ങളുടെ നയവും ജനങ്ങളുടെ ജീവിത സംസ്​കാരവും ഒരുമിച്ച്​ മാറു​േമ്പാഴാണ്​ ഇന്ന്​ ലോകം നേരിടുന്ന ഈ വൻ പ്രതിസന്ധിയെ മറികടക്കാനാവുക. കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യത്തെ സഹായിക്കാൻ നിത്യ ജീവിതത്തിൽ നമുക്ക്​ ശ്രദ്ധിക്കാൻ കഴിയുന്ന ഏതാനും കാര്യങ്ങൾ അറിയാം:

മാലിന്യം​ കുറക്കുക

നാം ദിവസവും വലിച്ചെറിയുന്ന മാലിന്യത്തി​െൻറ എണ്ണം കുറക്കുക എന്നത്​ പ്രധാനപ്പെട്ടതാണ്​.വസ്​തുക്കൾ പരമാവധി പുനരുപയോഗിക്കാൻ ശ്രദ്ധിക്കുക. അതുപോലെ ഉപയോഗിക്കുന്നത്​ റീസൈക്ക്​ൾ ചെയ്യാൻ കഴിയുന്ന വസ്​തുക്കളാകലും പ്രധാനപ്പെട്ടതാണ്​. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന വസ്​തുക്കൾ പരമാവധി ഇത്തരത്തിലുള്ളതാകാൻ ശ്രദ്ധിക്കുക.

ജല ഉപഭോഗം കുറക്കുക

വെള്ളത്തി​െൻറ ഉപയോഗം നിത്യജീവിതത്തിൽ അനിവാര്യമാണ്​. എന്നാൽ ഉപഭോഗം എത്രത്തോളം കുറക്കുന്നുവോ, അത്രയും ജലം മലിനമാകാതിരിക്കാൻ അത്​ സഹായിക്കും. ജലസ്രോതസുകളുടെ സംരക്ഷണത്തിനും വരൾച്ച ഒഴിവാക്കുന്നതിനും ശരിയായ ജല മാനേജ്​മെൻറ്​ ഉപകാരപ്പെടും. ഒരോ തുള്ളി വെള്ളം പാഴാക്കു​േമ്പാഴും, കടുത്ത വരൾച്ചയിൽ പ്രയാസപ്പെടുന്ന ആയിരങ്ങൾ ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലുണ്ടെന്ന്​ ഓർക്കുക.

പ്ലാസ്​റ്റിക്​ പരമാവധി കുറക്കുക

പ്ലാ്​സറ്റിക്​ പരിസ്​ഥിതിക്ക്​ മാരക പരിക്കേൽപിക്കുന്ന ഘടകമാണ്​​. കരയിലും കടലിലിലും ഇതി​െൻറ ദുരിതം ഇന്ന്​ ദൃശ്യമാണ്​. ഷോപ്പിങിന്​ കടകളിലും മറ്റും പോകു​േമ്പാഴാണ്​ വീടുകളിൽ ഏറെ പ്ലാസ്​റ്റിക്​ എത്തുന്നത്​. കടകളിൽ പോകു​േമ്പാൾ തുണിയുടേയോ മറ്റോ ഷോപ്പിങ്​ ബാഗുകൾ കൈയിൽ കരുതിയാൽ പ്ലാസ്​റ്റിക്കി​െൻറ വീട്ടിലേക്കുള്ള വരവ്​ കുറയും.

കെമിക്കൽ ഉപയോഗം കുറക്കുക

പല കെമിക്കലുകളും നമ്മുടെ പരിസ്​ഥിതിക്ക്​ വളരെ ദോഷകരമാണ്​. നിത്യജീവിതത്തിൽ കെമിക്കൽ ഉപയോഗം ആവശ്യമായി വരും. എന്നാൽ പരമാവധി കുറക്കാൻ തീരുമാനിച്ചാൽ ഇപ്പോൾ ഉപയോഗിക്കുന്നതിൽ നിന്നും പലതും ഉപേക്ഷിക്കാൻ സാധിക്കും. ചിലതിന്​ ജൈവികമായ ബദലുകൾ ലഭ്യവുമായിരിക്കും. മണ്ണിലും വെള്ളത്തിലും കെമിക്കലുകൾ കലരുന്നത്​ രണ്ടി​െൻറയും തനത്​ ഗുണങ്ങളെ നശിപ്പിക്കുന്നതാണ്​.

വൈദ്യുതി ഉപഭോഗം

കുറക്കുക വൈദ്യുതി ഉൽപാദിപ്പിക്കപ്പെടുന്ന മിക്ക സ്രോതസുകളും പരിസ്​ഥിതിയിലെ പ്രധാന ഘടകങ്ങളാണ്​. അതിനാൽ തന്നെ നമ്മുടെ വൈദ്യുതി ഉപഭോഗം എത്രകണ്ട്​ കുറയുന്നുവോ അത്രയും പരിസ്​ഥിതിക്ക്​ ഗുണകരമാണ്​.

ചെടികൾ, മരങ്ങൾ നട്ടുവളർത്തുക

ലഭ്യമായത്​ കുറഞ്ഞ സ്​ഥലമാണെങ്കിലും ചെടികൾ വളർത്തുന്നത്​ ശീലമാക്കുക. നമ്മുടെ അന്തരീക്ഷത്തെ കൂടുതൽ ശുദ്ധമാക്കുകയും മനസിന്​ കുളിർമ നൽകുകയും ചെയ്യുമിത്​. സർവേപരി, പരിസ്​ഥിതിയുടെ സംരക്ഷണത്തിന്​ വളരെയധികം സഹായകമാവുകയും ചെയ്യും.

സൈക്കിൾ ഉപയോഗം വർധിപ്പിക്കുക

വാഹനങ്ങളിൽ നിന്ന്​ ഉണ്ടാകുന്ന മലിനീകരണം നഗരങ്ങളിലെ പ്രധാന​പ്പെട്ട വെല്ലുവിളിയാണ്​. മനുഷ്യ​െൻറ ആവശ്യ ഉപയോഗത്തിനുള്ള വാഹനങ്ങളെ നമുക്ക്​ ഉപേക്ഷിക്കാൻ കഴിയില്ല. എന്നാൽ ചെറിയ യാത്രകൾക്കും മറ്റും സൈക്ക്​ൾ ഉപയോഗം വർധിപ്പിച്ചാൽ പരിസ്​ഥിതിക്ക്​ അതൊരു കൈതാങ്ങാവും. ദുബൈയിലടക്കം ഇമാറാത്തിലെ വിവിധ എമിറേറ്റുകളിൽ വളരെ വിശാലമായ സൈക്ക്​ൾ ട്രാക്കുകൾ ഉണ്ടെന്നത്​ ഇതിന്​ സൗകര്യമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emarat beatsdubai expo 2020Carbon Neutralitynet zero 2050
Next Story