Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹൃദയാഘാതം: പാലക്കാട്...

ഹൃദയാഘാതം: പാലക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം: പാലക്കാട് സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: പാലക്കാട് സ്വദേശിയായ യുവാവ് അബൂദബിയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കുമ്പിടി പെരുമ്പലം ആനക്കര രാരംകണ്ടത്ത് ഇബ്രാഹിം കുട്ടിയാണ്​ (32) മരിച്ചത്​.

അബൂദബി മുസഫ ഷാബിയ 12ലെ ഫ്രഷ് ഫ്രൂട്ട് മാർട്ട് ശാഖയിൽ സെയിൽസ്മാനായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചശേഷം താമസ സ്ഥലത്ത് വിശ്രമിക്കുന്നതിനിടെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്.

സഹപ്രവർത്തകർ ഉടൻ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാരംകണ്ടത്ത് അലിക്കുട്ടിയുടെയും കാരപറമ്പിൽ ഉമൈബയുടെയും മകനാണ്.

ഭാര്യ: സഫ്ന. ഒരു കുട്ടിയുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryCardiac arrest
News Summary - Cardiac arrest: Palakkad native dies in Abu Dhabi
Next Story