നിശ്ചയദാര്‍ഢ്യമുള്ളവരുടെ പരിചരണം: ആസ്റ്റർ കൈപ്പുസ്തകം പുറത്തിറക്കി
text_fieldsദുബൈ: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ജി.സി.സിയുടെ കീഴിലുള്ള മുന്‍നിര സംയോജിത ആരോഗ്യ പരിരക്ഷാ ദാതാക്കളായ ആസ്റ്റര്‍ ക്ലിനിക്സ് നിശ്ചയദാര്‍ഢ്യമുള്ളവരെ പരിചരിക്കുന്നവര്‍ക്കായി ആര്‍ത്തവത്തെ സംബന്ധിച്ച കൈപ്പുസ്തകം പുറത്തിറക്കി.
നിശ്ചയദാര്‍ഢ്യമുള്ള പെണ്‍കുട്ടികളിലും മുതിര്‍ന്ന സ്ത്രീകളിലും ആര്‍ത്തവം കൈകാര്യം ചെയ്യുന്നതിനുള്ള പ്രായോഗിക ഉള്‍ക്കാഴ്ചകള്‍, പരിചരിക്കുന്നവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ എന്നിവ പരിഹരിക്കാനുള്ള നുറുങ്ങു വിദ്യകള്‍ ഉള്‍ക്കൊള്ളുന്നതാണ് പുസ്തകം.
ആര്‍ത്തവ ആരോഗ്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും നിശ്ചയദാര്‍ഢ്യമുള്ള ആളുകള്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് കൈപ്പുസ്തകത്തിന്റെ ലക്ഷ്യം. ഖിസൈസിലെ ആസ്റ്റര്‍ വിമന്‍ ക്ലിനിക്കിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി സ്പെഷലിസ്റ്റായ ഡോ. മെഹ്നാസ് അബ്ദുല്ലയാണ് കൈപ്പുസ്തകം രചിച്ചിരിക്കുന്നത്.
പുസ്തക പ്രകാശന ചടങ്ങില്‍ നിശ്ചയദാര്‍ഢ്യമുള്ള പെണ്‍കുട്ടികളെയും സ്ത്രീകളെയും ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രിവിലേജ് കാര്‍ഡായ ഷീഷൈന്സ് കാര്‍ഡും ആസ്റ്റര്‍ ക്ലിനിക്സ് അവതരിപ്പിച്ചു. അനുയോജ്യമായ ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഷീഷൈന്സ് കാര്‍ഡ് കുറഞ്ഞ കാത്തിരിപ്പ് സമയം, നോണ്‍-കവര്‍ സേവനങ്ങള്‍ക്കും നടപടി ക്രമങ്ങള്‍ക്കും 30 ശതമാനം കിഴിവ്, ന്യൂറോളജിക്കും സൈക്കോളജിക്കും വേണ്ടിയുള്ള ആദ്യ തവണ സൗജന്യ കണ്‍സൽട്ടേഷനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള മുന്‍ഗണനാ സേവനങ്ങള്‍ ഉറപ്പാക്കുന്നു.
ഈ ആനുകൂല്യങ്ങള്‍ തിരഞ്ഞെടുത്ത ആസ്റ്റര്‍ ക്ലിനിക്കുകളിലായിരിക്കും ലഭ്യമാവുക. നിശ്ചയദാര്‍ഢ്യമുള്ള വ്യക്തികളെ പരിചരിക്കുന്നവര്‍ക്ക്, യു.എ.ഇയിലുടനീളമുള്ള ആസ്റ്റര്‍ ക്ലിനിക്കുകളില്‍ കൈപ്പുസ്തകം സൗജന്യമായി ലഭ്യമാണ്. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ: 044 400 500.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.