Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി മോ​ഡ​ല്‍...

അ​ബൂ​ദ​ബി മോ​ഡ​ല്‍ സ്‌​കൂ​ളി​ല്‍ ക​രി​യ​ര്‍ ഫെ​സ്റ്റും ബു​ക്ക് ഫെ​യ​റും

text_fields
bookmark_border
അ​ബൂ​ദ​ബി മോ​ഡ​ല്‍ സ്‌​കൂ​ളി​ല്‍ ക​രി​യ​ര്‍ ഫെ​സ്റ്റും ബു​ക്ക് ഫെ​യ​റും
cancel

അ​ബൂ​ദ​ബി: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര യൂ​നി​വേ​ഴ്‌​സി​റ്റി​ക​ള്‍ ന​ല്‍കു​ന്ന സം​ഭാ​വ​ന​ക​ളും മി​ക​ച്ച ജോ​ലി​ക​ള്‍ ല​ഭി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ളും നേ​രി​ൽ ബോ​ധ്യ​പ്പെ​ടാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി അ​ബൂ​ദ​ബി മോ​ഡ​ല്‍ സ്‌​കൂ​ളി​ല്‍ ക​രി​യ​ര്‍ ഫെ​സ്റ്റും ബു​ക്ക് ഫെ​യ​റും സം​ഘ​ടി​പ്പി​ക്കു​ന്നു. ജ​നു​വ​രി ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ വൈ​കീ​ട്ട് നാ​ലു​മു​ത​ല്‍ എ​ട്ടു​വ​രെ സ്‌​കൂ​ള്‍ കാ​മ്പ​സി​ലാ​ണ് ഫെ​സ്റ്റ് ഒ​രു​ക്കു​ക​യെ​ന്ന് അ​ധി​കൃ​ത​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. 30 ഓ​ളം യൂ​നി​വേ​ഴ്‌​സി​റ്റി​ക​ള്‍ പ​ങ്കെ​ടു​ക്കും.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ തി​ര​ഞ്ഞെ​ടു​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ചും ഭാ​വി​യി​ലെ ജോ​ലി സാ​ധ്യ​ത​ക​ളെ​ക്കു​റി​ച്ചു​മെ​ല്ലാം യൂ​നി​വേ​ഴ്‌​സി​റ്റി അ​ധി​കൃ​ത​രി​ല്‍നി​ന്ന് അ​റി​യാ​ന്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ക്കും ര​ക്ഷി​താ​ക്ക​ള്‍ക്കും അ​വ​സ​ര​മു​ണ്ടാ​വും. യു.​എ.​ഇ, ഇ​ന്ത്യ, യു.​എ​സ്, യു.​കെ, ജ​ര്‍മ​നി, കാ​ന​ഡ, മ​ലേ​ഷ്യ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലെ യൂ​നി​വേ​ഴ്​​സി​റ്റി​ക​ളാ​ണ് പ​ങ്കെ​ടു​ക്കു​ക. ആ​വ​ശ്യ​മാ​യ ബു​ക്കു​ക​ള്‍ വാ​ങ്ങു​ന്ന​തി​നും സൗ​ക​ര്യ​മു​ണ്ട്. ഫു​ഡ് കോ​ര്‍ട്ടു​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും ഫെ​സ്റ്റി​ല്‍ സം​ഘ​ടി​പ്പി​ക്കും. അ​ബൂ​ദ​ബി എ​മി​റേ​റ്റി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളെ​യും വി​ദ്യാ​ര്‍ഥി​ക​ളെ​യും ഫെ​സ്റ്റി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ള്‍ പ്രി​ന്‍സി​പ്പ​ല്‍ ഡോ. ​അ​ബ്ദു​ല്‍ ഖാ​ദ​ര്‍ വി.​വി, വൈ​സ് പ്രി​ന്‍സി​പ്പ​ല്‍ എ.​എം. ശ​രീ​ഫ്, മാ​നേ​ജ​ര്‍ ഐ.​ജെ. ന​സാ​രി, ബോ​യ്‌​സ് സെ​ക്ഷ​ന്‍ ഹെ​ഡ് ഡോ. ​അ​ബ്ദു​ല്‍ റ​ഷീ​ദ് കെ.​വി, കൗ​ണ്‍സി​ല​ര്‍ ദി​ബ്യേ​ന്ദു ക​ര്‍ഫ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiCareer FestBook FairModel School
News Summary - Career Fest and Book Fair at Abu Dhabi Model School
Next Story