ഒയാസിസ് ഇന്റർനാഷനൽ സ്കൂളിൽ കരിയർ ഗൈഡൻസ് ഫെസ്റ്റ്
text_fieldsഅൽഐൻ: ഉപരിപഠന-തൊഴിൽ മേഖലകളിൽ കുട്ടികൾക്ക് അവബോധമുണ്ടാക്കാനും അതുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഒയാസിസ് ഇന്റർനാഷനൽ സ്കൂൾ വ്യത്യസ്ത സർവകലാശാലകളുമായി ചേർന്ന് കരിയർ ഗൈഡൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു.
അഹല്യ ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസാണ് ഇന്ത്യക്കകത്തും പുറത്തുമായുള്ള നിരവധി പഠന കോഴ്സുകളെയും സ്ഥാപനങ്ങളെയും പരിചയപ്പെടുത്തിയത്. കൂടാതെ അതത് യൂനിവേഴ്സിറ്റിയുടെ തൊഴിലധിഷ്ഠിത കോഴ്സുകൾ, അന്താരാഷ്ട്ര മേഖലകളിലുള്ള തൊഴിൽ-പഠന സാധ്യതകൾ, വിവിധ പ്രോഗ്രാമുകൾ, പ്രവേശനത്തിനായുള്ള മുന്നൊരുക്കങ്ങൾ എന്നിവയെക്കുറിച്ചുള്ള വിപുലമായ വിവരങ്ങളും പരിപാടിയിൽ പങ്കുവെച്ചു.
വ്യത്യസ്ത പഠന മേഖലകൾ, തൊഴിലവസരങ്ങൾ എന്നിവയെക്കുറിച്ച് യൂനിവേഴ്സിറ്റി പ്രതിനിധികളോട് സംവദിക്കാനും ചോദിച്ചറിയാനും വിദ്യാർഥികൾക്ക് അവസരം ലഭിച്ചു. സ്കൂൾ പ്രിൻസിപ്പൽ സി.കെ.എ. മനാഫ് സ്വാഗതം പറഞ്ഞു.
ഓരോ സർവകലാശാലയുടെയും സ്റ്റാളുകൾക്കുപുറമെ വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു. സ്റ്റുഡന്റ്സ് ഇറയുടെ സംഘാടനത്തിൽ നടന്ന പരിപാടികൾക്ക് സ്കൂളിലെ വെൽ ബീയിങ് വിഭാഗം നേതൃത്വം നൽകി. വിദ്യാർഥികൾക്ക് അവരുടെ കോഴ്സുകളെയും പ്രോഗ്രാമുകളെയും കുറിച്ചുള്ള വിവരങ്ങൾ നൽകുന്നതിന് വിവിധ സ്റ്റാളുകൾ രൂപവത്കരിച്ച് സ്കൂൾ ഓഡിറ്റോറിയത്തലാണ് പരിപാടികൾ നടത്തിയത്. 10 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾ പരിപാടികളിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.