ആശങ്ക പൂർണമായും നീങ്ങിയില്ല
text_fieldsദുബൈ: കരിപ്പൂർ വിമാനത്താവളത്തിൽ തിങ്കളാഴ്ച ചേർന്ന േയാഗം വിദേശത്ത് നിന്ന് മൃതദേഹം കൊണ്ടുവരുന്നത് സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിച്ചെങ്കിലും അത് താൽക്കാലികമേ ആകുന്നുള്ളൂവെന്ന് ചൂണ്ടികാണിക്കപ്പെടുന്നു.
കരിപ്പൂർ വിമാനത്താവള ഹെൽത്ത് ഒാഫീസർ പുറപ്പെടുവിച്ച ഇംഗ്ലീഷ് സർക്കുലർ ഗൾഫിലെ വിമാന കമ്പനി കാർഗോ വിഭാഗങ്ങളുടെ ഫയലിൽ ഉള്ള കാലത്തോളം ആശങ്ക പൂർണമായി നീങ്ങിയെന്ന് പറയാനാകില്ല. ആ സർക്കുലറിനെ അസാധുവാക്കുന്ന മറ്റൊരു സർക്കുലർ ഇവിടെ എത്തിയാലേ ഭയാശങ്ക മാറിെയന്ന് ഉറപ്പിക്കാനാകൂ.
മാരക പകർച്ചവ്യാധികൾ അന്താരാഷ്ട്ര തലത്തിൽ പടരുന്നത് തടയാനായാണ് 2005 ല്‍ ലോകാരോഗ്യ സംഘടനയുടെ സമ്മേളനത്തിൽ അന്താരാഷ്ട്ര ആരോഗ്യ ചട്ടങ്ങൾ ഉണ്ടാക്കിയത്.
ഇതനുസരിച്ച് മാരകരോഗങ്ങൾ പടരുന്ന രാജ്യത്ത് നിന്നുള്ള കാര്‍ഗോ, ബാഗേജുകള്‍, കെണ്ടയിനറുകള്, വസ്തുക്കള്‍, മൃതദേഹങ്ങള്‍, പാര്‍സലുകള്‍, തപാലുകൾ എന്നിവ കർശനമായി നിയന്ത്രിക്കണം. ഇതിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പോര്‍ട്ട് ഹെല്‍ത്ത് ഓര്‍ഗനൈസേഷൻ ഉത്തരവിറക്കിയത്.
ഇന്ത്യയിലേക്കുള്ള പ്രവേശന മാർഗങ്ങളായ 11 വിമാനത്താവളങ്ങള്‍, 12 തുറമുഖങ്ങള്‍, മൂന്നു അതിര്‍ത്തി ചെക്ക് പോസ്റ്റകള്‍ എന്നിവിടങ്ങളിലാണ് നിലവിൽ േപാർട്ട് ഹെൽത്ത് ഒാർഗനൈസേഷൻ പ്രവർത്തിക്കുന്നത്. എങ്കിലും അന്താരാഷ്ട്ര ചട്ടങ്ങൾ കർശനമായി പാലിക്കാൻ അവർ നിർബന്ധം പിടിച്ചിരുന്നില്ല. മൃതദേഹം അയക്കുന്നതിന് മുമ്പ് അറിയിക്കണമെന്ന വ്യവസ്ഥ നിലവിൽ പാലിച്ചുപോരുന്നുണ്ട്.
എന്നാൽ 48 മണിക്കൂര്‍ മുന്‍പ് അറിയിക്കണമെന്ന സമയ പരിധി പാലിക്കണമെന്ന ഒരു ഉദ്യോഗസ്ഥെൻറ സർക്കുലറാണ് ഇപ്പോൾ പ്രശ്നം ഉയർന്നു വരാൻ കാരണം.
കരിപ്പൂരിൽ ഇനി ഇൗ ഉത്തരവിെൻറ പേരിൽ പ്രശ്നമുണ്ടാകാൻ സാധ്യതയില്ലെങ്കിലും വിദേശത്തെ ഏതെങ്കിലും കാർഗോ ഏജൻറിന് ഇതിൽ ഉൗന്നി നിന്ന് പ്രയാസങ്ങൾ സൃഷ്ടിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.