കോടതിവിധി തെറ്റായി പ്രചരിപ്പിച്ചു; മാതാവിനും മകനുമെതിരെ കേസ്
text_fieldsഅബൂദബി: കോടതിവിധിയെ തെറ്റായരീതിയിൽ പ്രചരിപ്പിച്ച മാതാവിനും മകനുമെതിരെ കേസ്. പിതാവിന്റെ സഹോദരങ്ങൾ അമ്മയെ വീട് വിട്ടുപോകാൻ നിർബന്ധിച്ചതായി മകൻ അവകാശപ്പെടുന്ന വിഡിയോക്കെതിരെയാണ് അബൂദബി ജുഡീഷ്യൽ ഡിപ്പാർട്മെന്റ് കേസെടുത്തത്. ഈ വിഡിയോ കഴിഞ്ഞദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
എന്നാൽ, സ്വത്തിന്റെ അനന്തരാവകാശികളായ യുവാവും സഹോദരങ്ങളും നൽകിയ കേസിൽ കെട്ടിടത്തിൽനിന്ന് ഒഴിയാനും സ്വത്തുക്കൾ പരാതിക്കാർക്ക് നൽകാനും വിധിച്ചു. അപ്പീൽ കോടതി ഈ വിധി ശരിവെക്കുകയും ചെയ്തിരുന്നതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.