കേരളത്തിൽ ജാതി സെൻസസ് നടത്തണം -പ്രവാസി ഇന്ത്യ
text_fieldsദുബൈ: കേരളത്തിൽ ജാതി സെൻസസ് നടത്തുക, എയ്ഡഡ് നിയമനം പി.എസ്.സിക്ക് വിടുക, സർക്കാർ സർവിസിൽ ആനുപാതിക പ്രാതിനിധ്യം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വെൽഫെയർ പാർട്ടി കേരളഘടകം നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രവാസി ഇന്ത്യ യു.എ.ഇ ഓൺലൈൻ സംഗമം നടത്തി. വെൽഫെയർ പാർട്ടി കേരള പ്രസിഡന്റ് റസാഖ് പാലേരി ഉദ്ഘാടനം നിർവഹിച്ചു.
സംസ്ഥാനത്തെ പിന്നാക്ക വിഭാഗങ്ങൾ സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങളിൽനിന്ന് തന്ത്രപരമായി കാലങ്ങളായി അകറ്റിനിർത്തപ്പെടുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം, ജാതി സെൻസസിൽ ഭരണകൂടം കാണിക്കുന്ന നിഷേധാത്മക നിലപാടുകളെ വിമർശിച്ചു. സംഗമത്തിൽ ഇൻകാസ് അബൂദബി പ്രസിഡന്റ് യേശു ശീലൻ, സേവനം എമിറേറ്റ്സ് യു.എ.ഇ പ്രസിഡന്റ് സുദർശനൻ, എഴുത്തുകാരൻ ഇ.കെ. ദിനേശൻ, അബുല്ലൈസ് എടപ്പാൾ, അബ്ദുൽ ഹസീബ് എന്നിവർ സംസാരിച്ചു. സന്ധ്യ സുദീപിന്റെ നാടൻപാട്ടും ഹാർമണി ബാൻഡിന്റെ ഗാനങ്ങളും ഉണ്ടായിരുന്നു. പ്രവാസി ഇന്ത്യ യു.എ.ഇ പ്രസിഡന്റ് അബ്ദുല്ല സാവദ് അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി അരുൺ സുന്ദർരാജ് സ്വാഗതവും കേന്ദ്ര സെക്രട്ടറി ഹാഫിസുൽ ഹഖ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.