കത്തോലിക്ക കോൺഗ്രസ് ഫുജൈറ കുടുംബസംഗമം
text_fieldsഫുജൈറ: സിറോമലബാർ സഭയുടെ അൽമായ സംഘടനയായ ഗ്ലോബൽ കത്തോലിക്ക കോൺഗ്രസ് യു.എ.ഇയുടെ ഫുജൈറ യൂനിറ്റിന്റെ കുടുംബ സംഗമം ഡിസംബർ ഒന്നിന് ഫുജൈറയിൽ നടന്നു.
വിശിഷ്ട അതിഥികളായി കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിലും മറ്റു ഭാരവാഹികളും പങ്കെടുത്തു. കത്തോലിക്ക കോൺഗ്രസ് ഫുജൈറ സെൻട്രൽ കമ്മിറ്റി രൂപത പ്രതിനിധി റോണി മാത്യു സ്വാഗതം പറഞ്ഞ ചടങ്ങ് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഫുജൈറ സെൻട്രൽ കമ്മിറ്റി രൂപത പ്രതിനിധി ജോർജ് മീനത്തെകോണിൽ ആമുഖ പ്രസംഗം നടത്തി. പ്രസിഡന്റ് ജിജോ വർഗീസ് അധ്യക്ഷതവഹിച്ചു. സെക്രട്ടറി പോളി സ്റ്റീഫൻ റിപ്പോർട്ട് അവതരിപ്പിച്ചു, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഡോ. ഫിലിപ് കവിയിൽ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, സെക്രട്ടറി ജോസ് കുട്ടി ഒഴുകയിൽ, വൈസ് പ്രസിഡന്റും മിഡിൽ ഈസ്റ്റ് ജനറൽ സെക്രട്ടറിയുമായ ബെന്നി മാത്യു, മിഡിൽ ഈസ്റ്റ് പ്രസിഡന്റ് ഡേവിസ് എടകളത്തൂർ, യു.എ.ഇ പ്രസിഡന്റ് ബിജു ഡൊമിനിക്, കത്തോലിക്ക കോൺഗ്രസ് ഫുജൈറ ട്രഷറർ റെജി ആന്റണി എന്നിവർ ആശംസകൾ നേർന്നു. പ്രോഗ്രാം കോഓഡിനേറ്റർ ബിജു വർഗീസ് നന്ദി പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഫുജൈറ സെൻട്രൽ കമ്മിറ്റി രൂപത പ്രതിനിധി ഷിബു ദേവസ്യ, ജയ റോണി, യൂത്ത് കോഓഡിനേറ്റർ ആൻസൺ ജിയോ, വിനോജ് അഗസ്റ്റിൻ, മിസ് ജാനറ്റ് ജോജോ എന്നിവർ വേദി നിയന്ത്രിച്ചു.
s40 വർഷത്തെ പ്രവാസം പൂർത്തിയാക്കിയ തോമസ് ഫിലിപ്-ടെസി ഫിലിപ് ദമ്പതികൾ, റോണി മാത്യു എന്നിവർക്ക് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ ഉപഹാരം നൽകി. ദുബൈ ബാൻഡ് ഫീനിക്സ് ഒരുക്കിയ ലൈവ് മ്യൂസിക് ബാൻഡ്, കത്തോലിക്ക കോൺഗ്രസ് ഫുജൈറ കുടുംബാംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.