സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കൽ; രക്ഷിതാക്കളിൽ സമ്മിശ്ര പ്രതികരണം
text_fieldsഅബൂദബി: സി.ബി.എസ്.ഇ 12ാം ക്ലാസ് പരീക്ഷ റദ്ദാക്കിയ ബോർഡ് തീരുമാനത്തിൽ പ്രവാസ ലോകത്തെ രക്ഷിതാക്കളിലും അധ്യാപകരിലും സമ്മിശ്ര പ്രതികരണം.
പരീക്ഷ റദ്ദാക്കിയതിൽ ആശ്വാസമുണ്ടെങ്കിലും തുടർനടപടികൾ അതിവേഗം പൂർത്തിയാകുമോ എന്നതിൽ ആശങ്കയുമുണ്ട്. തുടർനടപടി വൈകിയാൽ വിദ്യാർഥികളുടെ ഉന്നത വിദ്യാഭ്യാസ പ്രവേശനം നീളുമെന്നതാണ് ആശങ്കക്ക് കാരണം. പഴയ പരീക്ഷകളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുേമ്പാൾ വിദ്യാർഥികൾക്ക് യഥാർഥത്തിൽ കിട്ടേണ്ട മാർക്ക് കിട്ടാതെ വരുമോ എന്നതും ആശങ്കക്കിടയാക്കുന്നു.
എങ്കിലും, ഭൂരിപക്ഷം രക്ഷിതാക്കളും ആശ്വാസമാണ് പ്രകടിപ്പിച്ചത്. പരീക്ഷ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമായതോടെ ഉപരിപഠനത്തിന് സഹായകമായ 12ാം ക്ലാസിലെ യോഗ്യത ഫലം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡങ്ങളും സി.ബി.എസ്.ഇ ബോർഡ് ഉടൻ സ്‌കൂളുകളെ അറിയിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
പരീക്ഷക്കു പകരമുള്ള മൂല്യനിർണയ മാർഗം സുതാര്യതയോടെ അതതു സ്‌കൂളുകൾ നിർവഹിക്കുകയും ബോർഡിന് നിശ്ചിത സമയത്തു കൈമാറുകയും ചെയ്യുന്നതോടെ മൂല്യനിർണയം 100 ശതമാനം കുറ്റമറ്റതാവില്ലെങ്കിലും വിവിധ സർവകലാശാലകളിലെ ഉപരിപഠനത്തിന് അതു തടസ്സമാവില്ലെന്നതാണ് ഏറ്റവും വലിയ ആശ്വാസമെന്ന് വിദ്യാഭ്യാസ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ നീണ്ടത് ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാൽ, ഉപരിപഠനം എങ്ങനെ, എവിടെ എന്നതു സംബന്ധിച്ച് ഏറ്റവുമധികം ആകുലതയും പ്രശ്‌നവും ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികളെയും രക്ഷിതാക്കളെയും അധ്യാപകരെയുമാണ് അലട്ടിയിരുന്നത്. ഉപരിപഠനത്തിന് ഇന്ത്യയിലെയോ മറ്റു വിദേശ രാജ്യങ്ങളിലെയോ സർവകലാശാലകളിൽ പ്രവേശനം ഉറപ്പാക്കാനോ പ്രഫഷനൽ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്കുള്ള ഒരുക്കങ്ങൾക്കോ കഴിയാത്തതും ആശങ്ക വർധിപ്പിച്ചിരുന്നു.
പതിനായിരക്കണക്കിനു വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായ സമയത്ത് കേന്ദ്ര സർക്കാർ സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കാനെടുത്ത തീരുമാനത്തെ അബൂദബി പ്രൈവറ്റ് ഇൻറർനാഷനൽ ഇംഗ്ലീഷ് സ്‌കൂൾ (ഭവൻസ്) വൈസ് പ്രിൻസിപ്പൽ സുരേഷ് ബാലകൃഷ്ണൻ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.