അന്തർദേശീയ യോഗ ദിനം ആചരിച്ചു
text_fieldsമസ്കത്ത്: എട്ടാമത് അന്തർദേശീയ യോഗ ദിനാചരണം മസ്കത്ത് ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഒമാനിൽ വിവിധ പരിപാടികളോടെ ആചരിച്ചു. ഇന്ത്യൻ സ്കൂൾ മസ്കത്തിൽ നടന്ന യോഗ പ്രദർശനത്തിൽ നിരവധിപേർ പങ്കാളികളായി.
ഇത്തവണ യോഗ ദിനാചരണത്തിന് മുന്നോടിയായി ഇന്ത്യന്‍ എംബസി ഈ വര്‍ഷം ഏപ്രിലില്‍ മസ്കത്ത് യോഗ മഹോത്സവ് എന്ന പേരില്‍ 75 ദിവസത്തെ 75 ഇന പരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു. ഈ പരിപാടിയുടെ സമാപനം കൂടിയായിരുന്നു മെഗാ യോഗ പ്രദര്‍ശനം
റിയാം പാർക്കിൽ യോഗയുടെ ഹ്രസ്വ വിഡിയോയും പ്രദർശിപ്പിച്ചു. പശ്ചിമേഷ്യൻ വകുപ്പ് മേധാവി ശൈഖ് മുഹമ്മദ് അഹമ്മദ് സലീം അൽ ഷാൻഫാരി മുഖ്യാതിഥിയായി. ഒമാനിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ പിന്തുണക്ക് സുൽത്താൻ ഹൈതം ബിൻ താരിക്കിനും ഒമാനി ജനതക്കും ചടങ്ങിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ നന്ദി അറിയിച്ചു. പ്രാചീന ശാസ്ത്രങ്ങളായ ആയുർവേദവും യോഗയും ഇന്ത്യ ലോകത്തിന് നൽകിയ ഏറ്റവും വലിയ സമ്മാനമാണെന്നും അംബാസഡർ പറഞ്ഞു. എല്ലാ യോഗ സംഘടനകൾക്കും ഒമാനിലെ ഇന്ത്യൻ സ്കൂളുകൾക്കും യോഗ പ്രേമികൾക്കും അംബാസഡർ കൃതജ്ഞത അറിയിക്കുകയും ചെയ്തു.
സ്വദേശികൾ, മാധ്യമപ്രവർത്തകർ, ഇന്ത്യൻ സമൂഹം, കുട്ടികൾ ഉൾപ്പെടെ 1500ലധികം ആളുകൾ പരിപാടിയിൽ പങ്കെടുത്തു. 2014 മുതലാണ് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലിയുടെ അംഗീകാരത്തോടെ അന്താരാഷ്ട്ര യോഗദിനം ലോകത്താകമാനം ആചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.