ആത്മസമർപ്പണത്തിന്റെ സ്മരണകളുണർത്തി വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു
text_fieldsദുബൈ: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സ്മരണകളുണർത്തി യു.എ.ഇയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു.അതിരാവിലെ പആത്മസമർപ്പണത്തിന്റെ സ്മരണകളുണർത്തിവിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു
ദുബൈ: ത്യാഗത്തിന്റെയും ആത്മസമർപ്പണത്തിന്റെയും സ്മരണകളുണർത്തി യു.എ.ഇയിൽ വിശ്വാസികൾ ബലിപെരുന്നാൾ ആഘോഷിച്ചു.അതിരാവിലെ പള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും പുതുവസ്ത്രമണിഞ്ഞ് ചുണ്ടുകളിൽ തക്ബീർ ധ്വനികളുമായി വിശ്വാസികൾ ഒഴുകിയെത്തി. വേനൽ കടുത്തതോടെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും നേരത്തെതന്നെ ഭരണകൂടം ഒരുക്കിയിരുന്നു.
അറബി കൂടാതെ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും ഖുതുബകൾ നടന്നു. പ്രവാചകൻ ഇബ്രാഹീമിന്റെയും പത്നി ഹാജറ ബീവിയുടെയും മകൻ ഇസ്മാഈലിന്റെയും ത്യാഗനിർഭരമായ ജീവിതത്തിന്റെ മഹിതമായ സന്ദേശമാണ് ഖുതുബകളിൽ നിറഞ്ഞുനിന്നത്. കമ്യൂണിറ്റി സെന്ററിന്റെ നേതൃത്വത്തിൽ പള്ളികളിൽ നമസ്കാരത്തിന് ശേഷം മധുരം വിളമ്പുകയും ചെയ്തു. പെരുന്നാൾ നമസ്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അർപ്പിച്ചുമാണ് വിശ്വാസികൾ മടങ്ങിയത്.
ബലിപെരുന്നാൾ അവധിയും സ്കൂൾ വേനലവധിയും ഒരുമിച്ച് വന്നതിനാൽ മലയാളികളിൽ ഏറെ പേരും നേരത്തെ തന്നെ നാട്ടിലേക്ക് പോയിരുന്നു. ഔദ്യോഗികമായി നാലു ദിവസത്തെ അവധിയാണ് ഭരണകൂടം യു.എ.ഇയിൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും വാരാന്ത്യ അവധികൂടി വന്നതോടെ ഫലത്തിൽ ആറു ദിവസം അവധി ലഭിച്ചു.
ഏഴ് എമിറേറ്റുകളിലും ആഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങൾ ഭരണകൂടം നടത്തിയിരുന്നു. ഷാർജയിൽ പെരുന്നാൾ നമസ്കാരത്തിനായി 612 പള്ളികളിലാണ് സൗകര്യമേർപ്പെടുത്തിയിരുന്നത്. ദുബൈയിലും ഷാർജയിലുമായി മലയാളത്തിൽ ഖുതുബ നിർവഹിക്കുന്ന മൂന്ന് ഈദ്ഗാഹുകൾ സജ്ജമായിരുന്നു. രാവിലെ 5.44 മുതൽ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്കാരം ആരംഭിച്ചു.ദുബൈ അൽഖൂസിലെ അൽമനാർ സെന്റർ ഈദ്ഗാഹിന് പുറമെ, ഇത്തവണ ദുബൈ മുഹൈസിന രണ്ടിലും മലയാളത്തിൽ ഖുതുബയുള്ള ഈദ്ഗാഹുകളുണ്ടായിരുന്നു.
ഇന്ത്യൻ ഇസ്ലാഹി സെന്ററാണ് മുഹൈസിനയിൽ മലയാളം ഖുതുബയുള്ള ഈദ്ഗാഹ് ഒരുക്കിയിരുന്നത്. അൽമനാർ സെന്ററിൽ മൗലവി അബ്ദുസലാം മോങ്ങവും, മുഹൈസിനയിൽ ഹുസൈൻ കക്കാടും നമസ്കാരത്തിന് നേതൃത്വം നൽകി.
ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ മലയാളി ഈദ്ഗാഹിന് ഹുസൈൻ സലഫി നേതൃത്വം നൽകി. അൽ മനാർ സെന്ററിന് കീഴിൽ ഖിസൈസ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ തമിഴിലും അൽ ബർഷ ത്രീയിലെ നെക്സ്റ്റ് ജനറേഷൻ സ്കൂളിൽ ഇംഗ്ലീഷിലും ഖുതുബയുള്ള ഈദ്ഗാഹ് ഒരുക്കിയിരുന്നു.
ദുബൈയിൽ 5.50നും ഷാർജയിൽ 5.47നും ആയിരുന്നു നമസ്കാരം. അബൂദബിയിൽ 5.53നായിരുന്നു പെരുന്നാൾ നമസ്കാരം. ബലി അറുക്കുന്നതിനും ഇറച്ചിവിതരണം ചെയ്യുന്നതിനും വിവിധ മുനിസിപ്പാലിറ്റികൾ മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യം ഏർപ്പെടുത്തിയിരുന്നു. മാംസ വിതരണത്തിനും ബലിമൃഗങ്ങളെ തിരഞ്ഞെടുക്കുന്നതിനും പണമടക്കുന്നതിനും മറ്റുമായി ദുബൈ മുനിസിപ്പാലിറ്റി എട്ട് ആപ്ലിക്കേഷനുകൾ അവതരിപ്പിച്ചിരുന്നു.ള്ളികളിലേക്കും ഈദ്ഗാഹുകളിലേക്കും പുതുവസ്ത്രമണിഞ്ഞ് ചുണ്ടുകളിൽ തക്ബീർ ധ്വനികളുമായി വിശ്വാസികൾ ഒഴുകിയെത്തി. വേനൽ കടുത്തതോടെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും നേരത്തെതന്നെ ഭരണകൂടം ഒരുക്കിയിരുന്നു.
അറബി കൂടാതെ മലയാളം, തമിഴ്, ഇംഗ്ലീഷ് ഭാഷകളിലും ഖുതുബകൾ നടന്നു. പ്രവാചകൻ ഇബ്രാഹീമിന്റെയും പത്നി ഹാജറ ബീവിയുടെയും മകൻ ഇസ്മാഈലിന്റെയും ത്യാഗനിർഭരമായ ജീവിതത്തിന്റെ മഹിതമായ സന്ദേശമാണ് ഖുതുബകളിൽ നിറഞ്ഞുനിന്നത്. കമ്യൂണിറ്റി സെന്ററിന്റെ നേതൃത്വത്തിൽ പള്ളികളിൽ നമസ്കാരത്തിന് ശേഷം മധുരം വിളമ്പുകയും ചെയ്തു. പെരുന്നാൾ നമസ്കാരത്തിന് ശേഷം പരസ്പരം ആശ്ലേഷിച്ചും ആശംസകൾ അർപ്പിച്ചുമാണ് വിശ്വാസികൾ മടങ്ങിയത്.
ബലിപെരുന്നാൾ അവധിയും സ്കൂൾ വേനലവധിയും ഒരുമിച്ച് വന്നതിനാൽ മലയാളികളിൽ ഏറെ പേരും നേരത്തെ തന്നെ നാട്ടിലേക്ക് പോയിരുന്നു. ഔദ്യോഗികമായി നാലു ദിവസത്തെ അവധിയാണ് ഭരണകൂടം യു.എ.ഇയിൽ പ്രഖ്യാപിച്ചിരുന്നതെങ്കിലും വാരാന്ത്യ അവധികൂടി വന്നതോടെ ഫലത്തിൽ ആറു ദിവസം അവധി ലഭിച്ചു.
ഏഴ് എമിറേറ്റുകളിലും ആഘോഷങ്ങളോടനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങൾ ഭരണകൂടം നടത്തിയിരുന്നു. ഷാർജയിൽ പെരുന്നാൾ നമസ്കാരത്തിനായി 612 പള്ളികളിലാണ് സൗകര്യമേർപ്പെടുത്തിയിരുന്നത്. ദുബൈയിലും ഷാർജയിലുമായി മലയാളത്തിൽ ഖുതുബ നിർവഹിക്കുന്ന മൂന്ന് ഈദ്ഗാഹുകൾ സജ്ജമായിരുന്നു. രാവിലെ 5.44 മുതൽ വിവിധ എമിറേറ്റുകളിൽ പെരുന്നാൾ നമസ്കാരം ആരംഭിച്ചു.ദുബൈ അൽഖൂസിലെ അൽമനാർ സെന്റർ ഈദ്ഗാഹിന് പുറമെ, ഇത്തവണ ദുബൈ മുഹൈസിന രണ്ടിലും മലയാളത്തിൽ ഖുതുബയുള്ള ഈദ്ഗാഹുകളുണ്ടായിരുന്നു.
ഇന്ത്യൻ ഇസ്ലാഹി സെന്ററാണ് മുഹൈസിനയിൽ മലയാളം ഖുതുബയുള്ള ഈദ്ഗാഹ് ഒരുക്കിയിരുന്നത്. അൽമനാർ സെന്ററിൽ മൗലവി അബ്ദുസലാം മോങ്ങവും, മുഹൈസിനയിൽ ഹുസൈൻ കക്കാടും നമസ്കാരത്തിന് നേതൃത്വം നൽകി.ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിന് സമീപത്തെ മലയാളി ഈദ്ഗാഹിന് ഹുസൈൻ സലഫി നേതൃത്വം നൽകി. അൽ മനാർ സെന്ററിന് കീഴിൽ ഖിസൈസ് ക്രസന്റ് ഇംഗ്ലീഷ് ഹൈസ്കൂളിൽ തമിഴിലും അൽ ബർഷ ത്രീയിലെ നെക്സ്റ്റ് ജനറേഷൻ സ്കൂളിൽ ഇംഗ്ലീഷിലും ഖുതുബയുള്ള ഈദ്ഗാഹ് ഒരുക്കിയിരുന്നു.
ദുബൈയിൽ 5.50നും ഷാർജയിൽ 5.47നും ആയിരുന്നു നമസ്കാരം. അബൂദബിയിൽ 5.53നായിരുന്നു പെരുന്നാൾ നമസ്കാരം. ബലി അറുക്കുന്നതിനും ഇറച്ചിവിതരണം ചെയ്യുന്നതിനും വിവിധ മുനിസിപ്പാലിറ്റികൾ മൊബൈൽ ആപ്ലിക്കേഷൻ ഉൾപ്പെടെയുള്ള വിപുലമായ സൗകര്യം ഏർപ്പെടുത്തിയിരുന്നു. മാംസ വിതരണത്തിനും ബലിമൃഗങ്ങളെ തിരഞ്ഞെടുക്കുന്നതിനും പണമടക്കുന്നതിനും മറ്റുമായി ദുബൈ മുനിസിപ്പാലിറ്റി എട്ട് ആപ്ലിക്കേഷനുകൾ അവതരിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.