സൗഹൃദച്ചിറകിൽ ആഘോഷദിനങ്ങൾ
text_fieldsദുബൈ: കോവിഡ് മഹാമാരിയുടെ ഭീതിക്കിടയിൽ മാഞ്ഞുപോയ സൗഹൃദത്തിന്റെയും സന്തോഷത്തിന്റെയും സദസ്സുകൾ യു.എ.ഇയിൽ വീണ്ടും സജീവമായി. ഇഫ്താർ സംഗമങ്ങൾ, വിഷു ആഘോഷം, ഈസ്റ്റർ ആചരണം എന്നിവ ഒന്നിച്ചെത്തിയത് സൗഹൃദം പുതുക്കാനുള്ള അസുലഭാവസരമാണ് സമ്മാനിച്ചിരിക്കുന്നത്. ഓരോ റമദാനിലും നടക്കുന്ന നൂറുക്കണക്കിന് ഇഫ്താർ കൂട്ടായ്മകൾ ഇത്തവണ റമദാൻ തുടക്കം മുതലേ സജീവമായി. കുറഞ്ഞ വരുമാനക്കാരായ ലേബർ ക്യാമ്പുകളിലും മറ്റും കഴിയുന്നവർക്ക് വേണ്ടിയുള്ള ഇഫ്താർ സംഗമങ്ങൾ സജീവമായി നടന്നുവരുന്നുണ്ട്. സംഘടനകളും കൂട്ടായ്മകളും ഒരുക്കുന്ന ഇഫ്താർ സംഗമങ്ങളും ഇഫ്താർ ടെൻറുകളും സജീവമാണ്. നോമ്പുതുറക്കായി പല പള്ളികളിലും കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി സൗകര്യമൊരുക്കിയിട്ടുണ്ട്. ഇതെല്ലാം ഒത്തുചേരലിനും പങ്കുവെക്കലിനുമുള്ള വേദിയാവുകയാണ്.
വിഷുവും ഈസ്റ്ററും കൂടി എത്തിയതോടെ സൗഹൃദ സംഗമങ്ങൾ വർധിച്ചിട്ടുണ്ട്. കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നുകള്‍ പലതും 'വിഷു - ഈസ്റ്റര്‍ - റമദാന് സംഗമം' എന്ന നിലയിലേക്ക് മാറി. അകലങ്ങളിൽ നിൽകേണ്ടി വന്ന കാലത്തുനിന്ന് അടുപ്പങ്ങളിലേക്ക് വികസിക്കാനായാതിലുള്ള സംതൃപ്തിയാണ് സംഗമങ്ങളിൽ ആളുകൾ പങ്കുവെക്കുന്നത്. എല്ലാ എമിറേറ്റുകളിലും പ്രവാസികൂട്ടായ്മകൾ, അലുംനി അസോസിയേഷനുകൾ, പ്രദേശിക-മഹല്ല് കൂട്ടായ്മകൾ എന്നിവയുടെ ബാനറിൽ ഇത്തരം ഒത്തുചേരലുകൾ നടക്കുന്നുണ്ട്.
വിഷു ആഘോഷം വിവിധ പരിപാടികളോടെയും കുടുംബ-സൗഹൃദ സന്ദർശനങ്ങളോടെയുമാണ് യു.എ.ഇ പ്രവാസികൾ കൊണ്ടാടിയത്. പലയിടങ്ങളിലും ഇഫ്താറും വിഷു ആഘോഷവും ഒന്നിച്ചാണ് നടത്തിയത്. വിപണിയിലും ഇതിന്റെ മെച്ചം കാണാനായതായി കച്ചവടക്കാർ ചൂണ്ടിക്കാണിക്കുന്നു. വിഷുവിന് പ്രത്യേക ഓഫറും സെയിലും പല സ്ഥാപനങ്ങളും ഒരുക്കിയിരുന്നു. വാരാന്ത്യ അവധി ദിനത്തിലാണ് വിഷു എത്തിയതെന്നത് സൗഹൃദ കൂട്ടായ്മകൾക്ക് സൗകര്യമായി. ഇതിനൊപ്പമാണ് ഈസ്റ്ററും വിരുന്നെത്തിയത്. ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനാ ചടങ്ങുകള്‍ ഒരുക്കിയാണ് ഈസ്റ്ററിനെ വരവേല്‍ക്കുന്നത്. ഞായറാഴ്ച്ച നടക്കുന്ന ഉയിര്‍പ്പ് പെരുന്നാളിന് മുന്നോടിയായി ചര്‍ച്ചുകളില്‍ പ്രഭാത-സായാഹ്ന പ്രാര്‍ഥനകള്‍, കുര്‍ബാന, ഹോശാന സര്‍വീസ്, പ്രഭാഷണങ്ങള്‍ തുടങ്ങിയവ നടക്കുന്നുണ്ട്. പെസഹ വ്യാഴം, ദു$ഖ വെള്ളി, ദു$ഖ ശനി ദിവസങ്ങളിലും പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു. ചടങ്ങുകള്‍ക്ക് മലയാളികളും വിദേശികളുമായ വൈദികര്‍ നേതൃത്വം നല്‍കുന്നത്.
ആഘോഷ ദിനങ്ങൾ പരസ്പരം സഹായങ്ങൾക്കും ചാരിറ്റി പ്രവർത്തനങ്ങൾക്കും വേണ്ടി വ്യക്തികളും കൂട്ടായ്മകളും ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മുടങ്ങിക്കിടന്ന ഭക്ഷണ വിതരണവും കിറ്റ് വിതരണവും എല്ലാം സജീവമാണ്. ദിവസങ്ങൾക്ക് ശേഷം എത്തുന്ന ഈദുൽ ഫിത്വറിനോടനുബന്ധിച്ചും കൂടുതൽ സൗഹൃദ കൂട്ടായ്മകൾ ഒരുക്കാൻ ആസൂത്രണങ്ങൾ നടത്തുകയാണ് പ്രവാസി സമൂഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.