ശൈഖ് മുഹമ്മദ് ബിൻ റാശിദിന് റമദാൻ ആശംസ അറിയിച്ച് പ്രമുഖർ
text_fieldsലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, യു.എ.ഇ വൈസ്
പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ്
ആല് മക്തൂമിന് റമദാന് ആശംസ നേരുന്നു
ദുബൈ: യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ദുബൈ യൂനിയൻ ഹൗസ് അൽ മുദൈഫ് മജ്ലിസിൽ ഒരുക്കിയ ഇഫ്ത്താറിൽ മന്ത്രിമാരടക്കം പ്രമുഖർ റമദാൻ ആശംസ നേർന്നു.
യു.എ.ഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, യു.എ.ഇ ഉപപ്രധാനമന്ത്രിയും ധനകാര്യമന്ത്രിയും ദുബൈ ഉപഭരണാധികാരിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
പ്രവാസി വ്യവസായ പ്രമുഖരായ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി, ആസ്റ്റർ ഡി.എം ഹെല്‍ത്ത് കെയര്‍ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ എന്നിവരും ചടങ്ങിൽ ഭരണാധികാരിക്ക് റമദാൻ ആശംസ നേർന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.