ഒട്ടക ഭ്രൂണത്തില്‍നിന്ന് കോശം വേര്‍തിരിക്കൽ: നിർണായക നേട്ടവുമായി ശാസ്ത്രജ്ഞർ
text_fieldsഅബൂദബി: ഒട്ടകങ്ങളുടെ ഭ്രൂണത്തില്‍ നിന്നു കോശങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിലും അവ ലബോറട്ടറിയില്‍ വളര്‍ത്തുന്നതിലും വിജയം കൈവരിച്ച് അബൂദബി. പേശി കോശങ്ങളില്‍ നിന്നും ഭ്രൂണങ്ങളുടെ അവയവങ്ങളില്‍ നിന്നുമാണ് ഈ കോശങ്ങള്‍ അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രസംഘം ശേഖരിച്ചത്. ഒട്ടകങ്ങളിലെ രോഗങ്ങള്‍ ചികിത്സിക്കുന്നതിനും വൈറസ് ബാധയുടെ രീതികള്‍ മനസ്സിലാക്കുന്നതിനും ഒട്ടകങ്ങളുടെ രോഗങ്ങള്‍ നിര്ണയിക്കുന്നതിനുമൊക്കെ ഈ നേട്ടം സഹായിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ഒട്ടകങ്ങളുടെ കോശങ്ങളുടെ ജീവശാസ്ത്രവും അവ മരുന്നുകളോടും ആന്റിവൈറസിനോടും മറ്റ് രാസവസ്തുക്കളോടുമൊക്കെ എങ്ങനെ ഇടപെടുന്നു എന്നതൊക്കെ മനസ്സിലാക്കാന്‍ ഈ പഠനം ഗവേഷകരെ സഹായിക്കും. അബൂദബി കാര്‍ഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റിയുടെ കീഴിലുള്ള കൊളാബറേറ്റിങ് സെന്റര്‍ ഫോര്‍ കാമല്‍ ഡിസീസ് ആണ് ഈ നേട്ടം കൈവരിച്ചത്. ഒമ്പത് അംഗരാജ്യങ്ങള്‍ ഉള്‍പ്പെട്ട മിഡില്‍ ഈസ്റ്റ് കാമല്‍ നെറ്റ് വര്‍ക്ക് കൈകാര്യം ചെയ്യുന്നതും ഈ കേന്ദ്രമാണ്.
ഒട്ടകങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങള്‍ നിര്‍ണയിക്കുന്നതിനു സഹായിക്കുന്നതിനുപുറമേ പ്രോട്ടീനുകളുടെയും വാക്സിനുകളുടെയും ഉല്പാദനത്തിനും പഠനം സഹായകമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.