പത്താംതരം തുല്യത പരീക്ഷക്ക് അജ്മാനില്‍ കേന്ദ്രം
text_fieldsഅജ്മാന്: കേരള സര്‍ക്കാര്‍ സാക്ഷരത മിഷന് നടത്തിവരുന്ന പത്താംതരം തുല്യത കോഴ്സിന് അജ്മാനില്‍ കേന്ദ്രം അനുവദിച്ചു. പത്താംതരം തുല്യത കോഴ്സിന്റെ യു.എ.ഇയിലെ പഠിതാക്കളുടെ ഫീസ് 715 ദിർഹമാണ്.
അജ്മാനിലെ അല്‍ സിറാജ് ഇൻസ്റ്റിറ്റ്യൂട്ടിനാണ് സര്‍ക്കാര്‍ പരീക്ഷക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഈ അധ്യയന വർഷം (2024-2025) തന്നെ കോഴ്സ് ആരംഭിക്കുന്നതാണ്.
പത്താംക്ലാസ് പാസാകാത്ത പ്രവാസികള്‍ക്ക് ഈ സൗകര്യം അനുഗ്രഹമായിരിക്കും. പത്താം തരം തുല്യത പാസാകുന്ന പഠിതാക്കള്‍ക്ക് പന്ത്രണ്ടാം തരവും ഈ കേന്ദ്രത്തില്‍ പൂര്‍ത്തീകരിക്കാൻ സൗകര്യമുണ്ടായിരിക്കും.
കേരള സര്‍ക്കാര്‍ യു.എ.ഇയില്‍ അനുവദിച്ച ഏക പഠനകേന്ദ്രമാണിത്. മുമ്പ് പരീക്ഷക്ക് സര്‍ക്കാര്‍ ഗള്‍ഫില്‍ അവസരം നല്കിയപ്പോള് നിരവധി പേരാണ് ഉപയോഗപ്പെടുത്തിയത്. പത്താംതരം, പന്ത്രണ്ടാം തരം (പ്ലസ് ടു) കോഴ്സിന് ചേരാൻ താൽപര്യമുള്ള യു.എ.ഇയിലെ പഠിതാക്കൾ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിവരങ്ങൾക്ക്: 0558178417.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.