Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ഡിജിറ്റൽ ദിർഹ’മുമായി...

‘ഡിജിറ്റൽ ദിർഹ’മുമായി യു.എ.ഇ സെൻട്രൽ ബാങ്ക്​

text_fields
bookmark_border
central bank of the UAE
cancel

ദു​ബൈ: സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ലെ ഭാ​വി മാ​റ്റ​ങ്ങ​ൾ മു​ന്നി​ൽ​ക​ണ്ട്​ ‘ഡി​ജി​റ്റ​ൽ ദി​ർ​ഹം’ എ​ന്ന ഡി​ജി​റ്റ​ൽ ക​റ​ൻ​സി ന​ട​പ്പാ​ക്കാ​ൻ യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക്. ഇ​തി​നാ​യി അ​ബൂ​ദ​ബി​യി​ലെ ജി42 ​ക്ലൗ​ഡു​മാ​യും ഡി​ജി​റ്റ​ൽ ഫി​നാ​ൻ​സ് സേ​വ​ന​ദാ​താ​ക്ക​ളാ​യ ആ​ർ-3​യു​മാ​യും അ​ടി​സ്ഥാ​ന സൗ​ക​ര്യ, സാ​ങ്കേ​തി​ക സേ​വ​നം ല​ഭി​ക്കു​ന്ന​തി​ന് ബാ​ങ്ക്​​ ക​രാ​ർ ഒ​പ്പി​ട്ടു.

പ​ണ​ര​ഹി​ത സ​മൂ​ഹ​ത്തി​ലേ​ക്കു​ള്ള ഒ​രു ചു​വ​ട്​ എ​ന്ന​തോ​ടൊ​പ്പം ആ​ഭ്യ​ന്ത​ര​വും അ​തി​ർ​ത്തി ക​ട​ന്നു​ള്ള​തു​മാ​യ പ​ണ​മി​ട​പാ​ടു​ക​ൾ എ​ളു​പ്പ​മാ​ക്കു​ക​യു​മാ​ണ്​ പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. കൂ​ടു​ത​ൽ പ​ണ​മി​ട​പാ​ട്​ ചാ​ന​ലു​ക​ൾ രൂ​പ​പ്പെ​ടു​ന്ന​ത്​ യു.​എ.​ഇ​യി​ലെ സാ​മ്പ​ത്തി​ക അ​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ന്ന​തും ല​ക്ഷ്യ​മി​ടു​ന്നു.

ഫെ​ബ്രു​വ​രി​യി​ൽ സെ​ൻ​ട്ര​ൽ ബാ​ങ്ക് ആ​രം​ഭി​ച്ച ഫി​നാ​ൻ​ഷ്യ​ൽ ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ട്രാ​ൻ​സ്ഫോ​ർ​മേ​ഷ​ൻ പ​ദ്ധ​തി​യു​ടെ ഒ​മ്പ​തു സം​രം​ഭ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്​ പ​ദ്ധ​തി​യെ​ന്നും യു.​എ.​ഇ​യെ ആ​ഗോ​ള സാ​മ്പ​ത്തി​ക കേ​ന്ദ്ര​മാ​യി ഉ​റ​പ്പി​ക്കു​ക​യു​മാ​ണ്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക്​ ഗ​വ​ർ​ണ​ർ ഖാ​ലി​ദ്​ ബ​ലാ​മ പ​റ​ഞ്ഞു.

ക്രി​പ്‌​റ്റോ​ക​റ​ൻ​സി​ക​ൾ​ക്ക് സ​മാ​ന​മാ​യി​രി​ക്കും ‘ഡി​ജി​റ്റ​ൽ ദി​ർ​ഹം’. അ​തി​ന്‍റെ മൂ​ല്യം മോ​ണി​റ്റ​റി അ​തോ​റി​റ്റി​ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​തു​മാ​യി​രി​ക്കും.ലോ​ക​മെ​മ്പാ​ടു​മു​ള്ള സെ​ൻ​ട്ര​ൽ ബാ​ങ്കു​ക​ൾ ക്രി​പ്‌​റ്റോ​ക​റ​ൻ​സി​ക​ളു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന ജ​ന​പ്രീ​തി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഡി​ജി​റ്റ​ൽ ക​റ​ൻ​സി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്​ പ​രി​ശോ​ധി​ച്ചു​വ​രു​ന്നു​ണ്ട്. പ്ര​ധാ​ന​മാ​യും റീ​ട്ടെ​യി​ൽ, സ്ഥാ​പ​ന നി​ക്ഷേ​പ​ക​ർ​ക്കി​ട​യി​ലാ​ണ്​ ഇ​തി​ന്​ സ്വീ​കാ​ര്യ​ത​യു​ള്ള​ത്. മാ​ർ​ച്ച്​ ആ​ദ്യ​ത്തി​ൽ പു​റ​ത്തു​വ​ന്ന ക​ണ​ക്കു​ക​ൾ​പ്ര​കാ​രം 65 രാ​ജ്യ​ങ്ങ​ളി​ൽ ഡി​ജി​റ്റ​ൽ ക​റ​ൻ​സി ന​ട​പ്പാ​ക്കു​ന്ന​ത്​ ആ​ലോ​ച​ന​ക​ളു​ണ്ട്. ഇ​വ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ പു​രോ​ഗ​തി കൈ​വ​രി​ച്ച 18 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ യു.​എ.​ഇ​യും ഉ​ൾ​പ്പെ​ടും.

ആ​സ്‌​ട്രേ​ലി​യ, ബ്ര​സീ​ൽ, കാ​ന​ഡ, ചൈ​ന, ഇ​ന്ത്യ, ജ​പ്പാ​ൻ, ജോ​ർ​ഡ​ൻ, ക​സാ​ഖ്സ്താ​ൻ, ലാ​വോ​സ്, മോ​ണ്ടി​നെ​ഗ്രോ, ഫി​ലി​പ്പീ​ൻ​സ്, റ​ഷ്യ, സൗ​ദി അ​റേ​ബ്യ, തു​ർ​ക്കി​യ, യു​ക്രെ​യ്ൻ, യു.​കെ, യു.​എ​സ് എ​ന്നി​വ​യാ​ണ്​ പ​ട്ടി​ക​യി​ലെ മ​റ്റു രാ​ജ്യ​ങ്ങ​ൾ. ക​ഴി​ഞ്ഞ​യാ​ഴ്ച യു.​എ.​ഇ സെ​ൻ​ട്ര​ൽ ബാ​ങ്കും ഇ​ന്ത്യ​ൻ റി​സ​ർ​വ് ബാ​ങ്കും സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക ഉ​ൽ​പ​ന്ന​ങ്ങ​ളി​ലും സേ​വ​ന​ങ്ങ​ളി​ലും ന​വീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ന്ന​തി​നും പ്രാ​രം​ഭ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചി​രു​ന്നു. രാ​ജ്യാ​ന്ത​ര​ത​ല​ത്തി​ൽ ഡി​ജി​റ്റ​ൽ ക​റ​ൻ​സി​ക​ൾ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:central bankuaenewsDigital Dirham
News Summary - Central Bank starts implementing Digital Dirham strategy
Next Story