Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രവാസികളെ...

പ്രവാസികളെ പരിഗണിക്കാതെ കേന്ദ്രബജറ്റ്

text_fields
bookmark_border
budget
cancel

കാര്യമായ പ്രഖ്യാപനങ്ങൾ ഇത്തവണയും ഇല്ല

ദു​ബൈ: ബ​ജ​റ്റ്​ അ​വ​ത​ര​ണ​ത്തി​ൽ റെ​ക്കോ​ഡി​ട്ട്​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച ഏ​ഴാ​മ​ത്​ ബ​ജ​റ്റി​ലും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ കാ​ര്യ​മാ​യ പ​രി​ഗ​ണ​ന ല​ഭി​ച്ചി​​ല്ല. ഇ​ന്ത്യ​ൻ സ​മ്പ​ദ്​​വ്യ​വ​സ്ഥ​ക്ക്​ നി​ർ​ണാ​യ​ക സം​ഭാ​വ​ന ന​ൽ​കു​ന്ന നാ​ല്​ കോ​ടി​യോ​ളം വ​രു​ന്ന പ്ര​വാ​സി സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടാ​നു​ള്ള ഒ​രു നി​ർ​ദേ​ശ​വും ബ​ജ​റ്റി​ലി​ല്ല.

സ്വ​ദേ​ശി​വ​ത്​​ക​ര​ണം ഗ​ൾ​ഫ്​ മേ​ഖ​ല​യി​ൽ വ​ലി​യ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന വി​വ​രം പ്ര​വാ​സി സം​ഘ​ട​ന​ക​ൾ പ​ല​വ​ട്ടം കേ​ന്ദ്ര സ​ർ​ക്കാ​റി​നെ ബോ​ധി​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ധ​ന​മ​ന്ത്രി വി​ഷ​യം പ​രാ​മ​ർ​ശി​ക്കു​ക പോ​ലും ചെ​യ്തി​ല്ലെ​ന്ന​ത്​ നി​രാ​ശ​ജ​ന​ക​മാ​ണെ​ന്ന്​ പ്ര​വാ​സി സം​ഘ​ട​ന​ക​ൾ ആ​രോ​പി​ച്ചു.

വി​മാ​ന ടി​ക്ക​റ്റ്​ നി​ര​ക്ക്​ വ​ർ​ധ​ന നി​യ​ന്ത്രി​ക്കു​ക, മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക്​ സം​രം​ഭം തു​ട​ങ്ങാ​നു​ള്ള ധ​ന​സ​ഹാ​യം, സൗ​ജ​ന്യ ചി​കി​ത്സാ​പ​ദ്ധ​തി, പ്ര​വാ​സി​ക​ളു​ടെ മ​ക്ക​ൾ​ക്ക്​ വി​ദ്യാ​ഭ്യാ​സ സ​ഹാ​യം, മ​ര​ണ​പ്പെ​ടു​ന്ന പ്ര​വാ​സി​ക​ളു​ടെ മൃ​ത​ദേ​ഹം സൗ​ജ​ന്യ​മാ​യി നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള സൗ​ക​ര്യം തു​ട​ങ്ങി പ്ര​വാ​സി സ​മൂ​ഹം കാ​ല​ങ്ങ​ളാ​യി ആ​വ​ശ്യ​പ്പെ​ടു​ന്ന വി​ഷ​യ​ങ്ങ​ളി​ലൊ​ന്നും പു​തി​യ പ​ദ്ധ​തി​ക​ളോ ധ​ന​സ​ഹാ​യ വ​ർ​ധ​ന​യോ പ്ര​ഖ്യാ​പി​ക്കാ​തെ ഉ​പ​രി​പ്ല​വ​മാ​യ രീ​തി​യി​ലാ​ണ്​ ബ​ജ​റ്റ് ധ​ന​മ​ന്ത്രി​ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

നി​ർ​മി​ത​ബു​ദ്ധി (എ.​ഐ) ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​​ങ്കേ​തി​ക വി​ദ്യ​ക​ളി​ൽ ലോ​ക​ത്ത്​ വ​ലി​യ ജോ​ലി സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും അ​ത്ത​രം കോ​ഴ്​​സു​ക​ളി​ൽ ശ്ര​ദ്ധ​യൂ​ന്നു​ന്ന പ​ദ്ധ​തി​ക​ളെ കു​റി​ച്ചും ഇ​ത്ത​വ​ണ​യും ബ​ജ​റ്റി​ൽ പ​രാ​മ​ർ​ശ​മി​ല്ല. തൊ​ഴി​ൽ ത​ട്ടി​പ്പി​നി​ര​യാ​യി ആ​യി​ര​ക്ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ളാ​ണ്​ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലെ ജ​യി​ലു​ക​ളി​ൽ ക​ഴി​യു​ന്ന​ത്. ഇ​വ​രെ സം​ര​ക്ഷി​ക്കാ​നും പു​ന​ര​ധി​വാ​സ​ത്തി​നും പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ഇ​ത്ത​വ​ണ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ ആ​റു ശ​ത​മാ​ന​മാ​യി കു​റ​ച്ച​താ​ണ്​ ഈ ​മേ​ഖ​ല​യി​ലെ പ്ര​ധാ​ന നേ​ട്ട​മാ​യി വി​ല​യി​രു​ത്തു​ന്ന​ത്. എ​ന്നാ​ൽ, അ​ത്​ സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക്​ എ​ത്ര​മാ​ത്രം സ​ഹാ​യ​ക​ര​മാ​വു​മെ​ന്ന്​ വ്യ​ക്ത​മ​ല്ല.

കോ​വി​ഡി​നു​ശേ​ഷം വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വാ​സി​ക​ളു​ടെ മ​ര​ണ നി​ര​ക്ക്​ വ​ർ​ധി​ച്ചി​ട്ടു​ണ്ടെ​ന്ന്​ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ വി​ദ​ഗ്​​ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​തേ​കു​റി​ച്ച്​ പ​ഠി​ക്കാ​നോ പ്ര​ശ്ന​ങ്ങ​ൾ​ക്ക്​ പ​രി​ഹാ​രം തേ​ടാ​നോ കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​നി​യും ത​യാ​റാ​യി​ട്ടി​ല്ല. വി​ദേ​ശ​ത്തു​നി​ന്ന്​ മ​ട​ങ്ങി​യെ​ത്തു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി നോ​ർ​ക്ക റൂ​ട്ട്​​സ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഫ​ണ്ട്​ നീ​ക്കി​യി​രി​പ്പി​ല്ലാ​ത്ത​തി​നാ​ൽ പ​ദ്ധ​തി അ​വ​താ​ള​ത്തി​ലാ​ണ്.

പ്ര​വാ​സി അ​വ​ഗ​ണ​ന​യും ജ​ന​വി​രു​ദ്ധ​വും -പ്ര​വാ​സി ഇ​ന്ത്യ

മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ക​ഴി​ഞ്ഞ ബ​ജ​റ്റു​ക​ളെ പോ​ലെ ത​ന്നെ പ്ര​വാ​സി പ്ര​ശ്ന​ങ്ങ​ളെ അ​വ​ഗ​ണി​ക്കു​ക​യും പ്ര​വാ​സി സ​മൂ​ഹ​ത്തെ അ​ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​തു​മാ​ണ്. ഇ​ന്ത്യ​യു​ടെ വി​ദേ​ശ നാ​ണ​യ ശേ​ഖ​ര​ത്തി​ലെ ന​ല്ലൊ​രു പ​ങ്ക് വി​ദേ​ശ​ത്ത് ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളു​ടേ​താ​ണെ​ങ്കി​ലും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വി​നി​മ​യം നി​ർ​ണ​യി​ക്കു​ന്ന ബ​ജ​റ്റി​ൽ ഇ​ക്കു​റി​യും അ​വ​ർ​ക്ക് പ​രി​ഗ​ണ​ന​യി​ല്ല.

ക​ഴി​ഞ്ഞ 10 വ​ർ​ഷ​മാ​യി മോ​ദി ഗ​വ​ൺ​മെ​ന്‍റ്​ പി​ന്തു​ട​രു​ന്ന പ്ര​വാ​സി വി​രു​ദ്ധ​ന​യം ത​ന്നെ​യാ​ണ് ഈ ​ബ​ജ​റ്റി​ലും കാ​ണു​ന്ന​ത്. പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ൾ നേ​രി​ടാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി രൂ​പ​പ്പെ​ടു​ത്തി​യ​പ്പോ​ൾ നി​ര​ന്ത​ര​മാ​യ പ്ര​ള​യ​ങ്ങ​ളും ഉ​രു​ൾ​പൊ​ട്ട​ലു​ക​ളും ഉ​ണ്ടാ​കു​ന്ന കേ​ര​ള​ത്തെ ഒ​ഴി​വാ​ക്കി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. കേ​ര​ള​ത്തി​ൽ അ​നു​വ​ദി​ക്ക​പ്പെ​ട്ട എ​യിം​സി​നു​പോ​ലും ഫ​ണ്ട് മാ​റ്റി വെ​ച്ചി​ട്ടി​ല്ല.

പ്ര​വാ​സി​ക​ൾ​ക്ക് അ​വ​ഗ​ണ​ന -അ​ബൂ​ദ​ബി കെ.​എം.​സി.​സി

കേ​ന്ദ്ര ബ​ജ​റ്റ് തീ​ർ​ത്തും നി​രാ​ശ​ജ​ന​ക​വും പ്ര​വാ​സി സ​മൂ​ഹ​ത്തെ പാ​ടെ അ​വ​ഗ​ണി​ക്കു​ന്ന​തു​മാ​ണെ​ന്ന് അ​ബൂ​ദ​ബി കെ.​എം.​സി.​സി അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​മാ​ന യാ​ത്ര നി​ര​ക്ക്, വെ​ൽ​ഫെ​യ​ർ ഫ​ണ്ടി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ ഉ​പ​യോ​ഗം, ഇ​ൻ​ഷു​റ​ൻ​സ് തു​ട​ങ്ങി പ്ര​വാ​സ സ​മൂ​ഹം കാ​ല​ങ്ങ​ളാ​യി ഉ​ന്ന​യി​ക്കു​ന്ന പ​ല വി​ഷ​യ​ങ്ങ​ൾ​ക്ക് നേ​രെ​യും ക​ണ്ണ​ട​ച്ചി​രി​ക്കു​ക​യാ​ണ്.

കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ നി​ല​നി​ൽ​പി​നാ​യി ഘ​ട​ക ക​ക്ഷി​ക​ളെ ചേ​ർ​ത്ത് നി​ർ​ത്താ​നു​ള്ള ഒ​രു ബ​ജ​റ്റാ​യി ഇ​ത് മാ​റി. കേ​ര​ള വി​ക​സ​ന​ത്തി​ന് ഉ​ത​കു​ന്ന ഒ​രു​വി​ധ പ​ദ്ധ​തി​യും ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​​ല്ലെ​ന്നും അ​ബൂ​ദ​ബി കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഷു​ക്കൂ​ർ അ​ലി ക​ല്ലു​ങ്ങ​ലും ജ​ന​റ​ൽ സെ​ക്ര​ട്ട​റി യൂ​സ​ഫ് സി.​എ​ച്ചും പ്ര​സ്താ​വ​ന​യി​ൽ കു​റ്റ​പ്പെ​ടു​ത്തി.

പ്ര​വാ​സി​ക​ളെ അ​വ​ഗ​ണി​ച്ചു -ജ​ന​ത ക​ൾ​ച്ച​ർ സെ​ന്‍റ​ർ

ഓ​രോ വ​ർ​ഷ​വും പ്ര​വാ​സി​ക​ളെ പ​രി​ഗ​ണി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ ഈ ​വ​ർ​ഷ​വും അ​സ്ത​മി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ ശേ​ഖ​ര​ത്തി​ൽ പ്ര​വാ​സി​ക​ൾ​ക്കു​ള്ള പ​ങ്ക് ചെ​റു​ത​ല്ല. എ​ന്നാ​ൽ, പ്ര​വാ​സി​ക​ളു​ടെ ക്ഷേ​മ​ത്തി​നും അ​വ​രു​ടെ സാ​മൂ​ഹി​ക ജീ​വി​ത​ത്തി​നും ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള ഒ​രു നി​ർ​ദേ​ശ​വും ഈ ​വ​ർ​ഷ​ത്തെ കേ​ന്ദ്ര ബ​ജ​റ്റി​ൽ ഉ​ണ്ടാ​വാ​ത്ത​തി​ൽ പ്ര​വാ​സി സ​മൂ​ഹം ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്നു.

എം.​പി​യും സ​ഹ​മ​ന്ത്രി​യും കേ​ര​ള​ത്തി​ൽ നി​ന്ന് ഉ​ണ്ടാ​യി​രി​ക്കെ ഈ ​അ​വ​ഗ​ണ​ന​ക്കെ​തി​രെ കേ​ര​ള​ത്തി​ലെ ബി.​ജെ.​പി ത​ന്നെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന്​ ജ​ന​ത ക​ൾ​ച്ച​ർ സെ​ന്‍റ​ർ യു.​എ.​ഇ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​ജി രാ​ജേ​ന്ദ്ര​ൻ, ടെ​ന്നീ​സ് ചെ​ന്നാ​പ്പ​ള്ളി, സു​നി​ൽ മ​യ്യ​ന്നൂ​ർ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​തീ​ക്ഷ ന​ൽ​കു​ന്ന ബ​ജ​റ്റ്​

കേ​ന്ദ്ര ബ​ജ​റ്റി​ൽ ഇ​ത്ത​വ​ണ ആ​രോ​ഗ്യ സം​ര​ക്ഷ​ണ മേ​ഖ​ല​ക്ക് വ​ലി​യ ഊ​ന്ന​ല്‍ ന​ല്‍കി​യെ​ന്ന് തോ​ന്നു​ന്നി​ല്ല. എ​ങ്കി​ലും ഈ ​മേ​ഖ​ല​ക്കു​ള്ള ബ​ജ​റ്റ് വി​ഹി​ത​ത്തി​ൽ 12.5 ശ​ത​മാ​നം വ​ർ​ധ​ന വ​രു​ത്തി​യ​ത്​ പ്ര​തീ​ക്ഷ ന​ല്‍കു​ന്നു. പു​തി​യ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍ സ്ഥാ​പി​ക്ക​ല്‍, ഗ​ര്‍ഭാ​ശ​യ അ​ര്‍ബു​ദ​ത്തി​നു​ള്ള വാ​ക്സി​ൻ വി​ക​സി​പ്പി​ക്കു​ന്ന​തി​ലു​ള്ള പ്രോ​ത്സാ​ഹ​നം, വി​പു​ലീ​ക​രി​ച്ച മാ​തൃ-​ശി​ശു സം​ര​ക്ഷ​ണ പ​ദ്ധ​തി​ക​ള്‍, നൂ​ത​ന​മാ​യ ‘യു ​വി​ൻ’ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​നു​ള്ള പ്ലാ​റ്റ് ഫോം ​എ​ന്നി​വ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

കൂ​ടാ​തെ, ആ​ഭ്യ​ന്ത​ര എ​ക്സ്റേ മെ​ഷീ​ന്‍ ഉ​ല്‍പാ​ദ​ന​ത്തി​നാ​യു​ള്ള എ​ക്സ്റേ ട്യൂ​ബു​ക​ളു​ടെ​യും ഫ്ലാ​റ്റ് പാ​ന​ല്‍ ഡി​റ്റ​ക്ട​റു​ക​ളു​ടെ​യും ക​സ്റ്റം​സ് തീ​രു​വ​യി​ൽ ഇ​ള​വ്, മൂ​ന്ന് അ​ർ​ബു​ദ മ​രു​ന്നു​ക​ളെ ക​സ്റ്റം​സ് ഡ്യൂ​ട്ടി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കി​യ​ത് തു​ട​ങ്ങി​യ​വ രാ​ജ്യ​വ്യാ​പ​ക​മാ​യി അ​ർ​ബു​ദ രോ​ഗി​ക​ള്‍ക്ക് വ​ലി​യ ആ​ശ്വാ​സം ന​ല്‍കും.

ഇ​ന്ത്യ​ന്‍ ജ​ന​സം​ഖ്യ​യു​ടെ 66 ശ​ത​മാ​നം ഇ​പ്പോ​ഴും 35 വ​യ​സ്സി​ന് താ​ഴെ​യു​ള്ള​വ​രും 7 -8 ദ​ശ​ല​ക്ഷം യു​വാ​ക്ക​ള്‍ പ്ര​തി​വ​ര്‍ഷം തൊ​ഴി​ല്‍ വി​പ​ണി​യി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​വ​രു​മാ​യ​തി​നാ​ല്‍ യു​വാ​ക്ക​ളു​ടെ ഉ​ന്ന​മ​ന​വും അ​തി​ലൂ​ടെ രാ​ജ്യ​ത്തി​ന് സ​മ​ഗ്ര വി​ക​സ​ന​വു​മാ​ണ്​ ബ​ജ​റ്റ്​ ല​ക്ഷ്യ​മി​ടു​ന്ന​ത് - ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍, സ്ഥാ​പ​ക ചെ​യ​ര്‍മാ​ന്‍ ആ​സ്റ്റ​ര്‍ ഡി.​എം ഹെ​ല്‍ത്ത് കെ​യ​ര്‍

സ്വ​ർ​ണ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച​ത്​ സ്വാ​ഗ​താ​ർ​ഹം

സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച​ത്​ ഉ​ൾ​പ്പെ​ടെ കേ​ന്ദ്ര ബ​ജ​റ്റി​ൽ ഇ​ന്ത്യ​ൻ സ​മ്പ​ദ്​ വ്യ​വ​സ്ഥ​ക്ക്​ സ്വാ​ധീ​നം ചെ​ലു​ത്തു​ന്ന സ്വാ​ഗ​താ​ർ​ഹ​മാ​യ നി​ര​വ​ധി വ്യ​വ​സ്ഥ​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട്.

സ്വ​ർ​ണ​ത്തി​ന്‍റെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച​തു​ വ​ഴി അ​ന​ധി​കൃ​ത ഇ​റ​ക്കു​മ​തി​യും വ്യാ​പാ​ര​വും ത​ട​യാ​നും അ​തു​വ​ഴി സം​ഘ​ടി​ത ജ്വ​ല്ല​റി റീ​ട്ടെ​യി​ല​ർ​മാ​ർ​ക്ക്​ വ​ലി​യ നേ​ട്ട​മു​ണ്ടാ​ക്കാ​നും ക​ഴി​യു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. കൂ​ടു​ത​ൽ നി​യ​ന്ത്രി​ത​വും വ​ള​ർ​ച്ച പ്രാ​പി​ക്കു​ന്ന​തു​മാ​യ ജ്വ​ല്ല​റി വി​പ​ണി​യെ പ​രി​പോ​ഷി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും വി​പ​ണി​ക്കും സാ​മ്പ​ത്തി​ക നേ​ട്ട​ങ്ങ​ളും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യും സ്ഥി​ര​ത​യും നേ​ടാ​നാ​വും - ഷം​ലാ​ൽ അ​ഹ​മ്മ​ദ്,​ എം.​ഡി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ്​ മ​ല​ബാ​ർ ഗോ​ൾ​ഡ്​ ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്​​സ്​

സ്വ​ർ​ണ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച​ത്​ സ്വാ​ഗ​താ​ർ​ഹം

കേ​ന്ദ്ര ബ​ജ​റ്റി​ൽ സ്വ​ർ​ണം വെ​ള്ളി, പ്ലാ​റ്റി​നം എ​ന്നി​വ​യു​ടെ ഇ​റ​ക്കു​മ​തി തീ​രു​വ കു​റ​ച്ച​ത്​ സ്വാ​ഗ​താ​ർ​ഹ​മാ​ണ്. ഇ​ത്​ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​ർ​ണ ഉ​പ​ഭോ​ക്താ​ക്ക​ളെ​ന്ന നി​ല​യി​ൽ ഇ​ന്ത്യ​യും ദു​ബൈ​യും ത​മ്മി​ലു​ള്ള സ്വ​ർ​ണ വി​ല​യി​ലെ അ​ന്ത​രം കു​റ​ക്കു​ക​യും ദു​ബൈ​യി​ൽ സ്വ​ർ​ണ​ത്തി​ന്​ വി​ല​കു​റ​യാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. ​സ്വാ​ഭാ​വി​ക​മാ​യും ഇ​ന്ത്യ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ വാ​ങ്ങ​ൽ ശേ​ഷി വ​ർ​ധി​ക്കും - ജോ​ൺ പോ​ൾ, ആ​ലു​ക്കാ​സ്​ മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ർ, ജോ​യ്​ ആ​ലു​ക്കാ​സ്​ ഗ്രൂ​പ്

രാജ്യ വികസനത്തിന് മുൻഗണന നൽകുന്ന ബ‍‍‍ജറ്റ്​

രാജ്യത്തിനുവേണ്ടിയുള്ള കരുതലിനോടൊപ്പം ഭാവിയെയും മുൻകൂട്ടി കണ്ടുള്ള ബജറ്റാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്​. ബജറ്റിൽ മുദ്ര വായ്പകളുടെ പരിധി വർധിപ്പിച്ചത് യുവ സംരംഭങ്ങൾക്ക് നേട്ടമാകും. വിദേശ കമ്പനികൾക്കുള്ള കോർപറേറ്റ് നികുതി 35 ശതമാനമായി കുറച്ചത് പ്രതീക്ഷയാണ്. സ്റ്റാർട്ടപ്പുകൾക്കുള്ള എയ്ഞ്ചൽ ടാക്സ് നിർത്തലാക്കാനുള്ള നീക്കം സ്വാഗതം ചെയ്യുന്നു.

എന്നാൽ, ഇന്ത്യയിലെ എൻ.ആർ.ഐ നിക്ഷേപം വർധിപ്പിക്കാൻ കൂടുതൽ പദ്ധതികൾ സർക്കാർ അവതരിപ്പിക്കുമെന്നാണ്​ പ്രതീക്ഷ. രാജ്യത്തെ ജി.ഡി.പി രംഗത്ത് നേട്ടമുണ്ടാക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി വ്യവസായത്തിന് കൂടുതൽ പ്രോത്സാഹനം ബജറ്റിൽ ആവശ്യമാണ്. ഇന്ത്യയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന്‍റെ പ്രധാന പങ്കുവഹിക്കുന്നത് ടൂറിസത്തിലൂടെയാണ്. ഹോസ്പിറ്റാലിറ്റി വ്യവസായത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ബജറ്റ് പരിഗണിക്കപ്പെടുമെന്നാണ്​ പ്ര​തീക്ഷ - അദീബ് അഹമ്മദ് എം.ഡി, ലുലു ഫിനാൻഷ്യൽ ഹോൾഡിങ്​സ്​

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ നി​രാ​ശ മാ​ത്രം

സ​മ്പ​ദ്​ വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ​ക​മാ​യ സം​ഭാ​വ​ന ന​ൽ​കു​ന്ന നാ​ല്​ കോ​ടി​യോ​ളം വ​രു​ന്ന പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ ഒ​രു പ്ര​ഖ്യാ​പ​ന​വും ബ​ജ​റ്റി​ൽ ന​ട​ത്താ​ത്ത​ത്​ നി​രാ​ശ​ജ​ന​ക​മാ​ണ്. ഓ​രോ വ​ർ​ഷ​വും പ്ര​ള​യ​ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കേ​ര​ള​ത്തെ പൂ​ർ​ണ​മാ​യും അ​വ​ഗ​ണി​ച്ചി​രി​ക്കു​ക​യാ​ണ്.

വ്യ​ക്തി​ഗ​ത നി​കു​തി വി​ഷ​യ​ത്തി​ൽ വ​രു​ത്തി​യ മാ​റ്റം പ്ര​ശം​സ​നീ​യ​മാ​ണ്. ഹ​രി​ത ഊ​ർ​ജം, കൃ​ഷി, ചെ​റു​കി​ട വ്യ​വ​സാ​യം, സ്റ്റാ​ർ​ട്ട​പ്, സ്ത്രീ ​ശാ​ക്തീ​ക​ര​ണം എ​ന്നി​വ​ക്ക്​ ഊ​ന്ന​ൽ ന​ൽ​കി​യ ബ​ജ​റ്റ്​ ആ​ന്ധ്ര​പ്ര​ദേ​ശ്, ബി​ഹാ​ർ, അ​സം, സി​ക്കിം​ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ കാ​ര്യ​മാ​യ ഫ​ണ്ട്​ അ​നു​വ​ദി​ച്ച​ത് - കെ.​വി. ശം​സു​ദ്ദീ​ൻ, സ്ഥാ​പ​ക ഡ​യ​റ​ക്ട​ർ, ബ​ർ​ജീ​ൽ ജി​യോ​ജി​ത്ത്​ ഫി​നാ​ൻ​ഷ്യ​ൽ എ​ൽ.​എ​ൽ.​സി

എ​യിം​സ്​ പ്ര​ഖ്യാ​പി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം

കേ​ര​ളം ഏ​റെ​നാ​ളാ​യി കാ​ത്തി​രി​ക്കു​ന്ന എ​യിം​സ്​ സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ധ​ന ബ​ജ​റ്റി​ൽ​ ഒ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്താ​ത്ത​തി​ൽ വ​ലി​യ നി​രാ​ശ​യും പ്ര​തി​ഷേ​ധ​വു​മു​ണ്ട്. ഭ​ര​ണം നി​ല​നി​ർ​ത്താ​ൻ ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളെ​യും ചി​ല വ്യ​ക്തി​ക​ളെ​യും മാ​ത്രം സ​ന്തോ​ഷി​പ്പി​ച്ച ബ​ജ​റ്റാ​ണ് ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത്.

ഫെ​ഡ​റ​ലി​സ​ത്തി​ന്‍റെ ക​ട​ക്ക​ൽ ക​ത്തി വെ​ക്കു​ന്ന, സം​സ്ഥാ​ന​ങ്ങ​ളെ രാ​ഷ്ട്രീ​യ വേ​ർ​തി​രി​വോ​ടെ ക​ണ്ട ബ​ജ​റ്റാ​ണ​ത്. കേ​ര​ള​ത്തി​ന് കാ​ര്യ​മാ​യി ഒ​ന്നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. രാ​ജ്യ​ത്തെ സ​മ്പ​ദ്​ വ്യ​വ​സ്ഥ​യെ പി​റ​കോ​ട്ട് ന​യി​ക്കു​ന്ന ബ​ജ​റ്റാ​ണ് - മു​ഹ​മ്മ​ദ് ജാ​ബി​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, ഇ​ൻ​കാ​സ് യു.​എ.​ഇ

കൈ​ക്കൂ​ലി ബ​ജ​റ്റ്​

വെ​റും കൈ​ക്കൂ​ലി ബ​ജ​റ്റാ​ണ് ഇ​ന്ന​ലെ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട​ത്. കേ​ര​ളം എ​ന്ന പേ​ര് പോ​ലും പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടി​ട്ടി​ല്ല. മൂ​ന്നാം മോ​ദി സ​ർ​ക്കാ​റി​ന്‍റെ നി​ല​നി​ൽ​പി​നാ​യി ബി​ഹാ​റി​നും ആ​ന്ധ്ര​ക്കും കൈ​ക്കൂ​ലി കൊ​ടു​ക്കാ​നാ​ണ് ധ​ന​മ​ന്ത്രി​ക്ക് കി​ട്ടി​യ നി​ർ​ദേ​ശ​മെ​ന്ന് തോ​ന്നു​ന്നു.

അ​ത​വ​ർ ഭം​ഗി​യാ​യി നി​ർ​വ​ഹി​ച്ച​ത് കാ​ണാം. ഇ​ന്ത്യ​യു​ടെ ഫെ​ഡ​റ​ലി​സ​ത്തെ ബ​ലി​ക​ഴി​ക്കു​ന്ന ന​യ​മാ​ണി​തെ​ന്ന് പ​റ​യാ​തെ വ​യ്യ. ഈ ​ബ​ജ​റ്റി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട സം​സ്ഥാ​ന​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യെ മു​ൻ നി​ർ​ത്തി സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണ് ചെ​യ്യേ​ണ്ട​ത്.

വി​വേ​ച​ന​പ​ര​മാ​യ പൊ​തു ബ​ജ​റ്റി​നെ​തി​രെ ഇ​ന്ത്യ മു​ന്ന​ണി എം.​പി​മാ​ർ ന​ട​ത്തു​ന്ന പ്ര​തി​ഷേ​ധ​ത്തി​ന് ധാ​ർ​മി​ക പി​ന്തു​ണ ന​ൽ​കു​ക​യാ​ണ് പ്ര​വാ​സ​ലോ​ക​വും ചെ​യ്യേ​ണ്ട​ത് - പു​ത്തൂ​ർ റ​ഹ്മാ​ൻ, പ്ര​സി​ഡ​ന്‍റ്, കെ.​എം.​സി.​സി യു.​എ.​ഇ

കേ​ന്ദ്ര ബ​ജ​റ്റ് തീ​ർ​ത്തും നി​രാ​ശ​ജ​ന​കം

കേ​ന്ദ്ര ബ​ജ​റ്റ്​ അ​ങ്ങേ​യ​റ്റം കേ​ര​ള വി​രു​ദ്ധ​വും പ്ര​വാ​സി വി​രു​ദ്ധ​വു​മാ​ണ്. ല​ക്ഷ​ക്ക​ണ​ക്കി​ന് വ​രു​ന്ന പ്ര​വാ​സി​ക​ൾ തൊ​ഴി​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ അ​വ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​നു​വേ​ണ്ടി ന​യാ പൈ​സ പോ​ലും വ​ക​യി​രു​ത്തി​യി​ല്ല. കേ​ന്ദ്രം കേ​ര​ള​ത്തോ​ടും മ​ല​യാ​ളി​ക​ളോ​ടും വൈ​കാ​രി​ക ബു​ദ്ധി​യോ​ടെ പെ​രു​മാ​റു​ക​യാ​ണ്. സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ഏ​റ്റ​വും ന്യാ​യ​മാ​യ കാ​ര്യ​ങ്ങ​ൾ പോ​ലും ചെ​യ്തി​ട്ടി​ല്ല.

വ​ള​രെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രു​ന്ന ബ​ജ​റ്റാ​യി​രു​ന്നു. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ചും രാ​ജ്യ​ത്തെ സം​ബ​ന്ധി​ച്ചും നി​രാ​ശ​ജ​ന​ക​മാ​യ ബ​ജ​റ്റാ​ണി​ത്. എ​യിം​സ് കേ​ര​ള​ത്തി​ന് ല​ഭി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. അ​തു​ണ്ടാ​യി​ല്ല എ​ന്നു മാ​ത്ര​മ​ല്ല, കേ​ര​ള​ത്തി​ന്‍റെ പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളാ​യ ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വെ​ട്ടി​ച്ചു​രു​ക്ക​ലു​ണ്ടാ​യി.

തൊ​ഴി​ലി​നെ​പ്പ​റ്റി ബ​ജ​റ്റി​ൽ ഏ​റ്റ​വു​മ​ധി​കം പ​റ​ഞ്ഞെ​ങ്കി​ലും 10 ല​ക്ഷ​ത്തി​ല​ധി​കം ഒ​ഴി​വു​ക​ൾ നി​ക​ത്തി​യി​ട്ടി​ല്ല. ര​ണ്ട് കേ​ന്ദ്ര​മ​ന്ത്രി​മാ​ർ കേ​ര​ള​ത്തി​ൽ നി​ന്ന് ഉ​ണ്ടാ​യി​ട്ടു​കൂ​ടി കേ​ര​ള​ത്തി​ന് ഒ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. ഇ​വ​രും യു.​ഡി.​എ​ഫ് എം.​പി​മാ​രും ഇ​തി​ൽ അ​ഭി​പ്രാ​യം പ​റ​യ​ണം - എ​ൻ. കെ. ​കു​ഞ്ഞ​ഹ​മ്മ​ദ്, പ്ര​വാ​സ​ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ, ദു​ബൈ

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsExpatriatesUnion Budget 2024
News Summary - Central budget without considering expats
Next Story