സര്‍ട്ടിഫിക്കറ്റുകൾ സാക്ഷ്യപ്പെടുത്താം; അലച്ചിലില്ലാതെ
text_fieldsവിദേശത്ത് ജോലിക്കായോ ഉന്നത വിദ്യാഭ്യാസത്തിനായോ പോകുന്നവർക്ക് ഏറ്റവും അത്യാവശ്യമായ ഒരു കാര്യമാണ് സർട്ടിഫിക്കറ്റുകൾ അറ്റസ്റ്റ് ചെയ്യുക എന്നത്. ഇതിനായി വളരെ കാര്യക്ഷമമായ സംവിധാനമാണ് നോർക്ക റൂട്ട്സ് ഏർപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയത്തിെൻറ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റുകള്‍സാക്ഷ്യപ്പെടുത്തുന്നതിന് കേന്ദ്ര-കേരള സര്‍ക്കാര്‍ അധികാരപ്പെടുത്തിയിട്ടുള്ള സംസ്ഥാനത്തെ ഏക സ്ഥാപനമാണ് നോര്‍ക്ക റൂട്ട്സ്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി മൂന്ന് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് സെൻററുകൾ (സി.എ.സി) ആണ് നോർക്ക് റൂട്ട്സിന് കീഴിലുള്ളത്. ഉദ്യോഗാർഥികളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി അറ്റസ്റ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിെൻറ സാക്ഷ്യപ്പെടുത്തല്‍, വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തല്‍ എന്നിവയും ചെയ്തുകൊടുക്കുന്നുണ്ട്. യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍, കുവൈത്ത്, സൗദി എന്നീ എംബസി സാക്ഷ്യപ്പെടുത്തലുകള്‍ക്കും അപ്പോസ്റ്റൈൽ അറ്റസ്റ്റേഷനുവേണ്ടിയും നോര്‍ക്ക റൂട്ട്സ് വഴി സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കാവുന്നതാണ്.
കേരളത്തിനകത്തുള്ള വിവിധ സര്‍വ്വകലാശാലകള്‍/ബോര്‍ഡുകള്‍/കൗണ്‍സിലുകള്‍ എന്നിവ നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമാണ് അറ്റസ്റ്റേഷന് സെൻററുകൾ സാക്ഷ്യപ്പെടുത്തി നല്‍കുന്നത്.
നടപടിക്രമം എങ്ങനെ?
നോര്‍ക്ക റൂട്ട്സിെൻറ വെബ്സൈറ്റിലെ (www.norkaroots.org) certificate attestation എന്ന ലിങ്ക് തുറന്ന് രജിസ്ട്രേഷൻ നടത്തുകയാണ് ആദ്യം വേണ്ടത്. തുടർന്ന് ഫോട്ടോയും മറ്റ് വിവരങ്ങളും രേഖകളും അപ്ലോഡ് ചെയ്യണം. പിന്നീട് അതിെൻറ പ്രിൻറ്ഔട്ടും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പുകളുമായി അതാത് അറ്റസ്റ്റേഷന് കേന്ദ്രങ്ങളില്‍ ഹാജരായി സര്‍ട്ടിഫിക്കറ്റുകള്‍ സാക്ഷ്യപ്പെടുത്തി വാങ്ങാവുന്നതാണ്.
ഹാജരാകേണ്ട തീയതിയും സമയവും പ്രിൻറ്ഔട്ടില് രേഖപ്പെടുത്തിയിരിക്കും. സര്‍ട്ടിഫിക്കറ്റിെൻറ ഉടമക്കുപുറമേ, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്/റേഷന്‍ കാര്‍ഡ് ഇവയിലൊന്നുമായി എത്തുന്ന താഴെപ്പറയുന്നവര്‍ക്കും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തലിന് അപേക്ഷിക്കാവുന്നതാണ്.
- സര്‍ട്ടിഫിക്കറ്റ് ഉടമയുടെ രക്ഷകര്‍ത്താക്കള്‍
- സര്‍ട്ടിഫിക്കറ്റ് ഉടമയുടെ സഹോദരന്‍മാരും സഹോദരിമാരും
- സര്‍ട്ടിഫിക്കറ്റ് ഉടമയുടെ ജീവിതപങ്കാളി
- ഓതറൈസേഷന്‍ ലെറ്റര്‍/ ചുമതല പത്രം സഹിതം സര്‍ട്ടിഫിക്കറ്റ് ഉടമ ചുമതലപ്പെടുത്തിയ ആള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.