ഹോട്പായ്ക്ക് ഗ്ലോബലിന് ഇക്കോവാദിസ് ‘കമ്മിറ്റഡ്’ അംഗീകാരം
text_fieldsദുബൈ: പാക്കേജിങ് രംഗത്തെ പ്രമുഖ കമ്പനിയായ ഹോട്പായ്ക്ക് ഗ്ലോബൽ ഇക്കോവാദിസിന്റെ ‘കമ്മിറ്റഡ്’ ബാഡ്ജ് നേടി. പാരിസ്ഥിതിക ഉത്തരവാദിത്തം, ധാർമിക ബിസിനസ് രീതികൾ, തൊഴിലാളികളോടും മനുഷ്യാവകാശങ്ങളോടുമുള്ള ബഹുമാനം, സുസ്ഥിരമായ ഉറവിടം, സംഭരണം എന്നീ മേഖലകളിൽ ഹോട്പായ്ക്ക് കാഴ്ചവെക്കുന്ന പ്രതിബദ്ധത പരിഗണിച്ചാണ് അംഗീകാരം.
പാരിസ്ഥിതിക പ്രശ്നങ്ങൾ കുറക്കുന്നതിനും ന്യായമായ തൊഴിൽ സമ്പ്രദായങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിര സംഭരണ നയങ്ങൾ സമന്വയിപ്പിക്കുന്നതിനും രൂപകൽപന ചെയ്ത സംരംഭങ്ങളിലാണ് ഹോട്പായ്ക്ക് സുസ്ഥിര പദ്ധതി നിർമിച്ചിരിക്കുന്നത്. ഈ സംരംഭങ്ങളിലൂടെ സുസ്ഥിര വികസനത്തിനായുള്ള യു.എ.ഇയുടെ പ്രതിജ്ഞാബദ്ധതക്ക് അർഥവത്തായ സംഭാവനകൾ നൽകി പരിസ്ഥിതി സംരക്ഷണത്തിന്റെ സംസ്കാരം വളർത്തിയെടുക്കുക എന്നതാണ് ലക്ഷ്യം.
ഇക്കോവാദിസ് ‘കമ്മിറ്റഡ്’ ബാഡ്ജ് ഹോട്പായ്ക്കിന്റെ സുസ്ഥിരതാ യാത്രയിലെ നാഴികക്കല്ലാണെന്ന് ഹോട്ട്പായ്ക്ക് ഗ്ലോബൽ ഗ്രൂപ് മാനേജിങ് ഡയറക്ടർ പി.ബി. അബ്ദുൽ ജബ്ബാർ പറഞ്ഞു. ഞങ്ങളുടെ പ്രവർത്തനങ്ങൾ പരിസ്ഥിതി സംരക്ഷണത്തിനും സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിനും അനുസരിച്ചാണ് സജ്ജമാക്കുന്നത്. ഈ തിരിച്ചറിവ് ഹരിത ഭാവിക്കായി ഞങ്ങളുടെ സംരംഭങ്ങൾ വികസിപ്പിക്കുന്നത് തുടരാൻ പ്രചോദിപ്പിക്കുന്നു.
4,000ത്തിലേറെ ജീവനക്കാരുള്ള ഒരു കമ്പനി എന്നനിലയിൽ സമൂഹത്തിനും പരിസ്ഥിതിക്കും ഗുണകരമാകുന്ന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. ഈ സർട്ടിഫിക്കേഷൻ വെറുമൊരു അംഗീകാരമല്ലെന്നും നമ്മുടെ ഗ്രഹത്തോടും സമൂഹത്തോടുമുള്ള ഉത്തരവാദിത്തത്തെ ഓർമിപ്പിക്കുന്നുവെന്നും ഹോട്പായ്ക്ക് ഗ്ലോബൽ എക്സിക്യൂട്ടിവ് ഡയറക്ടർ പി.ബി. സൈനുദ്ദീൻ പറഞ്ഞു. ആഗോള വിതരണ ശൃംഖലകളിലെ സുസ്ഥിരത നിരീക്ഷിക്കുന്നതിനുള്ള പ്രധാന പരിഹാരം നൽകുന്ന പ്രസ്ഥാനമാണ് ഇക്കോവാദിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.