സി.എച്ച് ഇന്റർനാഷനൽ സമ്മിറ്റ് 28ന്
text_fieldsദുബൈ: ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മദ് കോയ ഇന്റർനാഷനൽ സമ്മിറ്റ് 2023ന്റെ വിജയത്തിനായി വിപുലമായ സ്വാഗതസംഘം കമ്മിറ്റി രൂപവത്കരിച്ചു. ഒക്ടോബർ 28ന് ശനിയാഴ്ച വൈകീട്ട് ഏഴിന് ദുബൈ വിമൻസ് അസോസിയേഷൻ ഓഡിറ്റോറിയത്തിലാണ് പരിപാടി.
ജില്ല കെ.എം.സി.സിയുടെ നാലാമത് സി.എച്ച് രാഷ്ട്രസേവ പുരസ്കാരം ഇ.ടി. മുഹമ്മദ് ബഷീർ എം.പിക്ക് സമർപ്പിക്കും. കെ.എം. ഷാജി, അഡ്വ. ഫൈസൽ ബാബു, എം.എ. റസാഖ് മാസ്റ്റർ എന്നിവർ സംസാരിക്കും.
അറബ് പ്രമുഖരും സാമൂഹിക സാംസ്കാരിക വ്യവസായ രംഗത്തെ പ്രമുഖ വ്യക്തികളും കെ.എം.സി.സി നേതാക്കളും ചടങ്ങിൽ സംബന്ധിക്കും. യോഗത്തിൽ ജില്ല പ്രസിഡന്റ് ഇസ്മായിൽ ഏറാമല അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി കെ.പി. മുഹമ്മദ് പരിപാടികൾ വിശദീകരിച്ചു. സംസ്ഥാന ഭാരവാഹികളായ ഒ.കെ ഇബ്രാഹിം, എൻ.കെ. ഇബ്രാഹിം, അഡ്വ. സാജിദ് അബൂബക്കർ, ഹസൻ ചാലിൽ, ജില്ല ട്രഷറർ നജീബ് തച്ചംപൊയിൽ, സീനിയർ വൈസ് പ്രസിഡന്റ് നാസർ മുല്ലക്കൽ എന്നിവർ സംസാരിച്ചു. മൊയ്തു അരൂർ, തെക്കയിൽ മുഹമ്മദ്, എ.പി. മൊയ്തീൻ കോയ ഹാജി, മുഹമ്മദ് മൂഴിക്കൽ, വി.കെ.കെ. റിയാസ്, അഹമ്മദ് ബിച്ചി, ഇസ്മായിൽ ചെരുപ്പേരി തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. പ്രോഗ്രാമിന്റെ ബ്രോഷർ പ്രകാശനം നികോ ഗ്രൂപ് ചെയർമാൻ നിസാർ ഇല്ലത്ത് നിർവഹിച്ചു. 101 അംഗ സ്വാഗതസംഘം കമ്മിറ്റിയും വിവിധ സബ് കമ്മിറ്റികളും പരിപാടിയുടെ വിജയത്തിനായി രൂപവത്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.