ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ സി ആൻഡ് എച്ച് 'കിയോസ്ക്' ആരംഭിച്ചു
text_fieldsദുബൈ: റീട്ടെയിൽ വിപണന മേഖലയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലീൻ ആൻഡ് ഹൈജീൻ സെൻറർ (സി ആൻഡ് എച്ച്) പ്രഥമ കിയോസ്ക് ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ പ്രവർത്തനം ആരംഭിച്ചു. സി ആൻഡ് എച്ച് സ്ഥാപകനും സി.ഇ.ഒയുമായ യാസിൻ ഹസൻ, ചീഫ് ഓപറേറ്റിങ് ഓഫിസർ പി. രാജേഷ്, റീജനൽ മാർക്കറ്റിങ് മാനേജർ സായ് രവികാന്ത് എന്നിവരുടെ സാന്നിധ്യത്തിൽ കോർപറേറ്റ് സോഷ്യൽ റെസ്പോൺസബിലിറ്റി ഹെഡ് നൈസി യാസിൻ ഉദ്ഘാടനം നിർവഹിച്ചു.ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിൽക്കാനുമുള്ള വഴിയോര ബൂത്ത് എന്ന നിലയിൽ കിയോസ്കുകൾ ഉപഭോക്താക്കളുമായി കൂടുതൽ എളുപ്പത്തിൽ വിനിമയം സാധ്യമാക്കുന്നു.
ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിൽ ഐക്യാ ഷോറൂമിനടുത്ത് കാരിഫോർ ബഹ്‌റൈൻ ഹൈപ്പർ മാർക്കറ്റിന് മുന്നിലാണ് കിയോസ്ക് സ്ഥാപിച്ചത്. ഫേസ്മാസ്ക്, ഗ്ലൗസ്, പേഴ്‌സനൽ പ്രൊട്ടക്ഷൻ കിറ്റ് തുടങ്ങിയവയും പരിസര ശുചിത്വ പരിപാലനത്തിനുള്ള ക്ലീനിങ് ഉൽപന്നങ്ങളും ഇവിടെ ലഭ്യമാണ്.വിവിധ ബ്രാൻഡുകളുടെ മികച്ച ഉൽപന്നങ്ങൾ പ്രത്യേകം തിരഞ്ഞെടുത്താണ് കിയോസ്ക് ഒരുക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.