ചാമക്കാല മഹല്ല് സംഗമം സംഘടിപ്പിച്ചു
text_fieldsദുബൈ: പുതിയ കാലഘട്ടത്തെ നേരിടാൻ ജാതി മത ഭേദമന്യേ അയൽപക്ക ബന്ധങ്ങൾ ശക്തിപ്പെടുത്തുകയാണ് ഏറ്റവും നല്ല മാർഗമെന്ന് ടി.എ.അഹമ്മദ് കബീർ എം.എൽ.എ പറഞ്ഞു. തൃശൂർ ജില്ലയിലെ ചാമക്കാല മഹല്ല് യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച മഹല്ല് സംഗമം കറാമയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഹല്ല് പ്രസിഡൻറ് എം.സി .എം. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.സി.എ നസീർ സ്വാഗതം പറഞ്ഞു. ഹോട്ട്പാക്ക് പാക്കേജിങ് ഇൻഡസ്ട്രീസ് എം .ഡിയും മഹല്ല് വൈസ് പ്രസിഡൻറുമായ പി .ബി അബ്ദുൽ ജബ്ബാർ മഹല്ലിൽ നടപ്പിലാക്കേണ്ട അഞ്ചിന പദ്ധതിപ്രഖ്യാപിച്ചു.
സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളിയെ ചടങ്ങിൽ ആദരിച്ചു. കുട്ടികളും മുതിർന്നവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ഇബ്രാഹിം രാമനാട്ടുകര ക്ലാസെടുത്തു. ചാമക്കാലയിലെ പുറക്കുളം മുഹമ്മദാലിയും സംഘവും അവതരിപ്പിച്ച കോൽക്കളിയുമുണ്ടായിരുന്നു. മജീദ് പി.ഐ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.