ചന്ദ്രയാൻ-3: അഭിമാനനിമിഷം -ഡോ. ആസാദ് മൂപ്പൻ
text_fieldsദുബൈ: ഐ.എസ്.ആർ.ഒ ചന്ദ്രയാൻ-3 ദൗത്യം വിജയകരമായി പൂർത്തീകരിച്ചതിൽ ഏറെ അഭിമാനവും സന്തോഷവുമുണ്ടെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പൻ. ദൗത്യത്തിൽ പങ്കെടുത്ത ഇന്ത്യൻ ശാസ്ത്രസമൂഹത്തിന് ഹൃദ്യമായ അഭിനന്ദനങ്ങൾ. ചന്ദ്രൻയാൻ-3 പേടകം ചന്ദ്രോപരിതലത്തിൽ വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തിയതിലൂടെ ബഹിരാകാശ സാങ്കേതിക വിദ്യകളിലെ ഇന്ത്യയുടെ കരുത്ത് ഒരിക്കൽകൂടി ഐ.എസ്.ആർ.ഒ പ്രകടിപ്പിച്ചിരിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള രാഷ്ട്ര നേതൃത്വത്തിന്റെ പിന്തുണയോടെ പ്രഗല്ഭരായ ശാസ്ത്രജ്ഞരുടെയും എൻജിനീയർമാരുടെയും സമർപ്പിതശ്രമങ്ങൾക്ക് ഈ നേട്ടം കടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.