അബൂദബിയിൽ ബസ് റൂട്ടുകളിൽ മാറ്റം
text_fieldsഅബൂദബി: അബൂദബിയിലെ പൊതുഗതാഗത ബസ് സേവനങ്ങളിലും റൂട്ടുകളിലും വെള്ളിയാഴ്ച മുതൽ മാറ്റം.പൊതുഗതാഗത സേവനങ്ങൾ സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് പരിഷ്കാരമെന്ന് മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്‌പോർട്ട് വകുപ്പിനു കീഴിലുള്ള ഇൻറഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻറർ അറിയിച്ചു.അബൂദബി നഗരം, പരിസരപ്രദേശങ്ങൾ, അൽഐൻ, അൽദഫ്ര പ്രദേശങ്ങളിലെ ബസുകളുടെ സമയത്തിലും റൂട്ടുകളിലും മാറ്റം ഉണ്ടാകും.
ചില റൂട്ടുകളിൽ പുതിയ ബസുകൾ പ്രഖ്യാപിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും പൊതുഗതാഗത ബസുകളുടെ ഉപയോഗം വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പരിഷ്‌കാരം.കൂടുതൽ വിവരങ്ങൾക്ക് www.itc.gov.ae, ഡാർബ് ആപ്ലിക്കേഷൻ സന്ദർശിക്കുകയോ 80088888 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിക്കുകയോ ചെയ്യാം.
ബസ് സമയ മാറ്റം
അബൂദബി നഗരത്തിനും മുഹമ്മദ് ബിൻ സായിദ് സിറ്റിക്കും അൽ സാഹിയക്കും ഇടയിൽ പുതിയ ബസ് (ബസ് നമ്പർ 103). ഓരോ മണിക്കൂറിലും സർവിസ്. എയർപോർട്ട് റോഡ് വഴി അൽ ഷാബിയക്കും അബൂദബി നഗരവും തമ്മിൽ അതിവേഗത്തിൽ ബസ് എത്തും.
അബൂദബി ബസ് സ്റ്റേഷനും അൽ വാത്ബയിലെ ശൈഖ് സായിദ് ഹെറിറ്റേജ് ഫെസ്റ്റിവൽ സിറ്റിക്കും ഇടയിൽ പുതിയ ബസ് (408). നവംബർ 20 മുതൽ 2021 ഫെബ്രുവരി 20 വരെ സൗജന്യ സേവനമാണിത്.
അബൂദബിയിലേക്ക് നേരിട്ട് കണക്ടിവിറ്റി നൽകുന്ന 111ാം നമ്പർ ബസ് മുസഫയിലേക്ക് നീട്ടി.
എക്‌സ് 3 ബസ് സർവിസ് റദ്ദാക്കും. പകരം 33, 34, എക്‌സ് 5 എന്നീ ബസുകൾ നൽകും.
ബസ് നമ്പർ 210, 216, 400, 402, 403, 420 എന്നിവ ഷഹാമ ബസ് സ്റ്റേഷനിൽ അവസാനിക്കുംവിധം സേവനം പരിഷ്‌കരിച്ചു. ഷഹാമയിലെ ഉപയോക്താക്കൾക്ക് 'ബസ് ഓൺ ഡിമാൻഡ്' സേവനം വഴി ഷഹാമ ബസ് സ്റ്റേഷനിൽ എത്താം.
അൽഐൻ സിറ്റിയിലെ 160, 161, 401, 406, എ 1, എ 2, എ 10, എ 20, ബി 43, എം 01, എം 02, എം 03, എം 04, എം 05 എന്നീ ബസുകൾ കൂടുതൽ സർവിസ് നടത്തും.
മിർഫ സൂക്ക്, ഹബ്ഷാൻ, അൽദഫ്ര മാൾ എന്നിവക്കിടയിൽ വ്യാഴം, വെള്ളി, പൊതു അവധി ദിവസങ്ങളിൽ ബസ് സർവിസ് (ബസ് നമ്പർ 760).
ഗയാത്തിക്കും ഇ15 അൽ മദീനക്കും ഇടയിൽ വ്യാഴം, വെള്ളി, പൊതു അവധി ദിവസങ്ങളിൽ പുതിയ ബസ് (ബസ് നമ്പർ 864).
ബസ് നമ്പർ 664 ഇൻഡസ്ട്രിയൽ ഏരിയയിലേക്ക് നീട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.