വിദ്യാർഥികളുടെ പ്രായപരിധി മാറ്റം; ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണകരം
text_fieldsദുബൈ: വിദ്യാർഥികളുടെ പ്രായപരിധിയിലുണ്ടായ മാറ്റം ഇന്ത്യൻ വിദ്യാർഥികൾക്ക് ഗുണകരമാകുമെന്ന് വിലയിരുത്തൽ. പ്രായപരിധിയിലെ വ്യത്യാസം മൂലം ബ്രിട്ടീഷ് കരിക്കുലം സ്കൂളിലെ കുട്ടികൾക്ക് ഇന്ത്യൻ വിദ്യാർഥികളെക്കാൾ അഡ്വാേൻറജ് ലഭിക്കുമായിരുന്നു. പുതിയ സർക്കുലർ നിലവിൽ വരുന്നതോടെ ബ്രിട്ടീഷ് കരിക്കുലം വിദ്യാർഥികൾ സ്കൂളിൽ ചേരുന്ന പ്രായത്തിൽ തന്നെ ഇന്ത്യൻ വിദ്യാർഥികൾക്കും പഠനം തുടങ്ങാൻ കഴിയും.
നേരത്തേ ഇന്ത്യൻ കരിക്കുലം സ്കൂളുകളിൽ പ്രി കെ.ജിയിൽ പ്രവേശിക്കണമെങ്കിൽ ജൂലൈ 31ന് മൂന്ന് വയസ്സ് തികയണമായിരുന്നു. ഇനി മുതൽ മാർച്ച് 31ന് മൂന്ന് വയസ്സ് തികഞ്ഞ കുട്ടികൾക്കും പ്രി കെ.ജിയിൽ അഡ്മിഷൻ നേടാം. കെ.ജി വണിലും ഇതേ നിയമമാണ്. നേരത്തേ കെ.ജി വണിൽ ചേരണമെങ്കിൽ ജൂലൈ 31ന് നാല് വയസ്സാകേണ്ട സ്ഥാനത്ത് ഇപ്പോൾ മാർച്ച് 31ന് നാല് വയസ്സ് പൂർത്തിയായാൽ മതി. നാല് മാസത്തിെൻറ വ്യത്യാസത്തിൽ ഒരു വർഷം നഷ്ടപ്പെടുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കും.
നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്ന കുട്ടികൾക്ക് ഇത് ബാധകമല്ല. എന്നാൽ, അടുത്ത വർഷം കുട്ടികളെ സ്കൂളുകളിൽ ചേർക്കുന്നവർക്ക് ഏറെ ഗുണം ചെയ്യുന്ന തീരുമാനമാണിത്. ഇന്ത്യൻ കരിക്കുലം സ്കൂളുകളിൽ അടുത്തവർഷം മുതലാണ് ഇത് പ്രാബല്യത്തിൽ വരുക. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ മാർച്ച് 31ന് നിശ്ചിത വയസ്സ് പൂർത്തിയായ വിദ്യാർഥികൾക്ക് സ്കൂളുകളിൽ പ്രവേശനം നേടാൻ കഴിയും. എന്നാൽ, ഇതേ പ്രായത്തിലുള്ള കുട്ടികൾ യു.എ.ഇയിൽ ഒരുവർഷം കൂടി കാത്തിരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഇതിനു പുറമെ സ്കൂളുകൾക്ക് തന്നെ നേരിട്ട് പ്രി കെ.ജി ക്ലാസുകൾ തുടങ്ങാനുള്ള അവസരവും പുതിയ നിയമം വഴി ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.