യു.എ.ഇ മന്ത്രിസഭയിൽ മാറ്റം; പുതിയ മന്ത്രിമാരെ പ്രഖ്യാപിച്ചു
text_fieldsദുബൈ: യു.എ.ഇ മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ നിയമിച്ചു. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് മന്ത്രിസഭ മാറ്റം പ്രഖ്യാപിച്ചത്. പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ അംഗീകാരം നൽകി.
ഷമ്മ ബിൻത് സുഹൈൽ അൽ മസ്റൂയിയെ സാമൂഹിക വികസന മന്ത്രിയായി നിയമിച്ചു. സാലിം ബിൻ ഖാലിദ് അൽ ഖാസിമി സാംസ്കാരിക, യുവജനകാര്യ മന്ത്രിയാകും. കാബിനറ്റ് സെക്രട്ടറി ജനറലായ മർയം ബിൻത് അഹ്മദ് അൽ ഹമ്മദിയെ സഹമന്ത്രിയായി നിയമിച്ചു. നിർമിത ബുദ്ധി വകുപ്പ് മന്ത്രിയായ ഒമർ ബിൻ സുൽത്താൻ അൽ ഒലമക്ക് പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ഡയറക്ടർ ജനറൽ എന്ന അധിക പദവി കൂടി നൽകി.
കോംപറ്റീറ്റീവ്നെസ് കൗൺസിൽ ചെയർമാനായി അബ്ദുല്ല നാസർ ലൂട്ടയെ നിയമിച്ചു. മുൻകാലങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഹെസ്സ ബു ഹാമിദിനും നൂറ അൽ കാബിക്കും ശൈഖ് മുഹമ്മദ് നന്ദി അറിയിച്ചു. ഇരുവരും സഹമന്ത്രിമാരായി മന്ത്രിസഭയിൽ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.