ജീവിത ശൈലി മാറ്റൂ; മൈഗ്രെയ്ൻ അകറ്റാം
text_fieldsനമ്മുടെ ഒരു ദിവസം പൂർണമായും നശിപ്പിക്കാൻ കഴിയുന്ന രോഗമാണ് മൈഗ്രെയ്ൻ.ഗുരുതര അസുഖമല്ലെങ്കിലും അതുണ്ടാക്കുന്ന അസ്വസ്ഥത ചില്ലറയല്ല. ചിലപ്പോൾ നെറ്റിയുടെ ഒരു മൂലയിൽ മാത്രമായിരിക്കും തലവേദന. ഇതുമതി നമ്മുടെ മൂഡ് നഷ്ടപ്പെടാൻ. ചിലരിൽ നെറ്റിയുടെ രണ്ട് വശത്തും തലവേദനയുണ്ടാകും. ആവർത്തിച്ചുള്ള തലവേദന, ഓക്കാനം, ഛർദി എന്നിവയും മൈഗ്രെയ്െൻറ ഭാഗമായി ഉണ്ടാകാറുണ്ട്. വെളിച്ചം, ശബ്ദങ്ങൾ, മണം എന്നിവ നമ്മുടെ വേദനയുടെ ആക്കം കൂട്ടുന്നു.
ആവർത്തിച്ചുള്ള തലകറക്കത്തിനും വെർട്ടിഗോയ്ക്കുമുള്ള കാരണങ്ങളിലൊന്നാണ് ദീർഘകാല മൈഗ്രെയ്ൻ (വെസ്റ്റിബുലാർ മൈഗ്രെയ്ൻ). ദുബൈ ഡിസ്കവറി ഗാർഡനിലെ ആസ്റ്റർ സ്പെഷാലിറ്റി ക്ലിനിക്കിലെ ഡെഡിക്കേറ്റഡ് വെർട്ടിഗോ ക്ലിനിക്കിൽ രണ്ട് വർഷത്തിനിടെ തലകറക്കത്തിനും വെർട്ടിഗോക്കും ചികിത്സ തേടിയെത്തിയത് 1300 രോഗികളാണ്. 45 ശതമാനം രോഗികളിലും വെസ്റ്റിബുലാർ മൈഗ്രെയ്ൻ കണ്ടെത്തി.
മൈഗ്രെയ്നുമായി ബന്ധപ്പെട്ട് ആസ്റ്റർ ക്ലിനിക്കിെൻറ പഠനം കണ്ടെത്തിയ ചില നിഗമനങ്ങൾ:
1. വൈകാരിക സമ്മർദവും അമിതമായ ചിന്തയുമാണ് 65 ശതമാനം രോഗികളിലും മൈഗ്രെയ്ൻ ഉണ്ടാകാൻ കാരണമെന്നാണ് കണ്ടെത്തൽ. 'സമ്മർദം സ്വാഭാവികമാണ്' എന്ന വിശ്വാസം മാറ്റണം. മസ്തിഷ്കം മൊബൈൽ ഫോണിന് സമാനമാണ്. അമിതമായി ഉപയോഗിക്കുകയാണെങ്കിൽ ബാറ്ററി ചാർജ് തീരുന്നത് പോലെ അമിതമായ ചിന്തയും സമ്മർദവും മൂലം മസ്തിഷ്കത്തിെൻറ 'ബാറ്ററി ചാർജ്' വേഗത്തിൽ തീരുന്നു.
2. ഭക്ഷണം ഒഴിവാക്കുന്നത് മൈഗ്രെയിൻ 59 ശതമാനം വർധിക്കാൻ ഇടയാക്കും. മൈഗ്രെയിൻ രോഗികൾക്ക് പതിവ് ദിനചര്യ ഉണ്ടായിരിക്കണം. പ്രഭാത ഭക്ഷണം ഒഴിവാക്കരുത്.
3. കൂടിയ വെളിച്ചവും ഉച്ചത്തിലുള്ള ശബ്ദവും 54 ശതമാനം രോഗികളെയും അസ്വസ്ഥരാക്കുന്നു.
4. 53 ശതമാനം ആളുകളിലും ശക്തമായ ഗന്ധവും സുഗന്ധദ്രവ്യവും മൈഗ്രെയ് ൻ കൂടാൻ കാരണമാകുന്നു.
5. മൈഗ്രെയിൻ രോഗികളെ ബുദ്ധിമുട്ടിക്കുന്ന ചില പ്രധാന ഘടകങ്ങൾ:
സൂര്യപ്രകാശം (49 ശതമാനം), ഉറക്കക്കുറവും ഉറക്കം കൂടുതലും (45 ശതമാനം), ശാരീരിക അദ്ധ്വാനം (41 ശതമാനം), സമ്മർദകരമായ യാത്ര (39 ശതമാനം), ഫാൻ അല്ലെങ്കിൽ എ.സിയുടെ നേരിട്ടുള്ള ആഘാതം (35 ശതമാനം), നിർജലീകരണം (32 ശതമാനം), സ്ത്രീകളിലെ പിരീഡ്സ് കാലയളവ് (27 ശതമാനം), കാലാവസ്ഥാ വ്യതിയാനം (25 ശതമാനം), ചില ഭക്ഷ്യവസ്തുക്കൾ (25 ശതമാനം), വായു മലിനീകരണം (ഏഴ് ശതമാനം).
പരിഹാരങ്ങൾ
വീട്ടിലുണ്ടാക്കുന്ന ആഹാര സാധനങ്ങൾ നന്നായി കഴിക്കുക എന്നതാണ് മൈഗ്രെയ് ൻ കുറക്കാനുള്ള ഏറ്റവും നല്ല വഴി. പച്ചക്കറി, പഴങ്ങൾ, വെള്ളം എന്നിവ ധാരാളം കഴിക്കണം. നിർജലീകരണം മൂലവും മൈെഗ്രയിൻ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നന്നായി വെള്ളം കുടിക്കണം. ഉറക്കം ശരിയായില്ലെങ്കിലും മൈഗ്രെയിൻ ഉണ്ടാവും.
മികച്ച ജീവിത ശൈലിയും മൈഗ്രെയിൻ അകറ്റും. ദിവസവും നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യണം. എന്നാൽ, തലക്ക് അധിക ഭാരം വരുന്ന രീതിയിലുള്ള വ്യായാമങ്ങൾ ഒഴിവാക്കണം. കനത്ത വെയിലുള്ള സ്ഥലങ്ങളിൽ പോകുേമ്പാൾ തൊപ്പിയും സൺ ഗ്ലാസും ധരിക്കണം.
ഫാനിെൻറയും എ.സിയുടെയും തണുപ്പ് നേരിട്ട് മുഖത്തേക്ക് അടിക്കുന്നതും തലവേദനക്കിടയാക്കും. എയർ കണ്ടീഷൻ ചെയ്ത അന്തരീക്ഷത്തിൽ നിർജലീകരണം തിരിച്ചറിയപ്പെടാതെ പോകാൻ സാധ്യതയുള്ളതിനാൽ തണുപ്പുള്ളപ്പോഴും ആവശ്യമായ വെള്ളം കുടിക്കണം. ചില ഭക്ഷ്യവസ്തുക്കളും മൈഗ്രെയിൻ ഇളക്കിവിടാം. ചീസ്, ചോക്ലേറ്റ്, പുളിപ്പിച്ച ഭക്ഷണങ്ങൾ, മോണോസോഡിയം ഗ്ലൂട്ടാമേറ്റ്, ശീതളപാനീയങ്ങൾ, കോലസ്, ഫാസ്റ്റ് ഫുഡ്, മദ്യം, സിട്രസ് പഴങ്ങൾ, ഐസ്ക്രീമുകൾ, കൃത്രിമ മധുരപലഹാരങ്ങൾ തുടങ്ങിയവ ഉദാഹരണം. ഈ പരീക്ഷണങ്ങളൊന്നും നടത്തിയിട്ടും മൈഗ്രെയ്ൻ വിട്ടുമാറുന്നില്ലെങ്കിൽ തീർച്ചയായും ഡോക്ടറെ കാണണം. ചില ഘട്ടങ്ങളിൽ വേദനസംഹാരികൾ ആവശ്യമായി വന്നേക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.